റിയോ ഡി ജനീറോ: ഫുട്‌ബോള്‍ ലോകകപ്പിന്റെ ചരിത്രത്തിലെ ഏറ്റവും വിജയകരമായ ടീമേതെന്ന ചോദ്യത്തിന് ഒറ്റ ഉത്തരമേയുളളൂ- ബ്രസീല്‍. ഇതാ തങ്ങളുടെ പഴയ പ്രതാപം വീണ്ടെടുക്കാന്‍ കാനറിപ്പട 2026 ഫിഫ ലോകകപ്പിന് ഒരുങ്ങുന്നു. എല്ലാ ലോകകപ്പുകളിലും പങ്കെടുത്ത ഏക രാജ്യമായ ബ്രസീല്‍ ഇത്തവണയും വലിയ പ്രതീക്ഷകളുമായാണ് എത്തുന്നത്. യോഗ്യതാ റൗണ്ടില്‍ ആദ്യ എട്ട് മത്സരങ്ങളില്‍ മൂന്നെണ്ണത്തില്‍ മാത്രം ജയിച്ച് കടുത്ത പ്രതിസന്ധി നേരിട്ട ബ്രസീലിനെ, പരിശീലകന്‍ കാര്‍ലോ ആന്‍സലോട്ടിയുടെ വരവാണ് പിന്നീട് ഇവിടെ വരെ എത്തിച്ചിരിക്കുന്നത്.
അഞ്ച് ഗോളുകള്‍ നേടിയ ബാഴ്‌സലോണ വിങ്ങര്‍ റാഫിഞ്ഞയാണ് യോഗ്യതാ റൗണ്ടില്‍ ടീമിന്റെ ടോപ് സ്‌കോറര്‍. മൂന്ന് അസിസ്റ്റുകളുമായി നെയ്മറാണ് മുന്നില്‍. ഫിനിഷിങ് ബ്രസീലിന് ഒരു പ്രശ്‌നം തന്നെയാണ്. ജൂണ്‍ 13ന് ന്യൂജേഴ്സിയിലെ ഈസ്റ്റ് റഥര്‍ഫോര്‍ഡില്‍ മൊറോക്കോയ്ക്കെതിരെ നടക്കുന്ന ഗ്രൂപ്പ് സിയിലെ ആദ്യ മത്സരത്തോടെയാണ് ബ്രസീലിന്റെ ലോകകപ്പ് പോരാട്ടങ്ങള്‍ ആരംഭിക്കുന്നത്. മൊറോക്കോയ്ക്ക് പുറമെ ഹെയ്തി, സ്‌കോട്ട്ലന്‍ഡ് എന്നിവരാണ് ഗ്രൂപ്പിലെ മറ്റ് ടീമുകള്‍.
ബ്രസീല്‍ ടീം:
ഗോള്‍കീപ്പര്‍മാര്‍:
അലിസണ്‍, എഡേഴ്‌സണ്‍, ബെന്റോ, ഹ്യൂഗോ സൂസ, ജോണ്‍, കാര്‍ലോസ് മിഗുവേല്‍.
പ്രതിരോധനിര:
മാര്‍ക്വിഞ്ഞോസ്, തിയാഗോ സില്‍വ, ഗബ്രിയേല്‍ മഗല്‍ഹേസ്, ബ്രെമര്‍, ലിയോ പെരേര, ഇബാനെസ്, അലക്‌സാന്ദ്രോ, ഫാബ്രിസിയോ ബ്രൂണോ, ബെറാള്‍ഡോ, വിറ്റര്‍ റെയ്‌സ്, മുരിലോ, വെസ്ലി, ഡാനിലോ, പൗലോ ഹെന്റിക്, വിറ്റിഞ്ഞോ, അലക്‌സ് സാന്‍ഡ്രോ, ഡഗ്ലസ് സാന്റോസ്, ലൂസിയാനോ ജൂബ, കായോ ഹെന്റിക്, കൈകി, കാര്‍ലോസ് അഗസ്റ്റോ.
മധ്യനിര:
കാസെമിറോ, ബ്രൂണോ ഗുയ്മറെസ്, ഫാബിഞ്ഞോ, ആന്ദ്രേ സാന്റോസ്, ഡാനിലോ, ലൂക്കാസ് പക്വേറ്റ, ഗബ്രിയേല്‍ സാറ, ജോവോ ഗോമസ്, ആന്‍ഡ്രിയാസ് പെരേര, ജോയലിന്റണ്‍, ഗെര്‍സണ്‍, മാറ്റിയൂസ് പെരേര.
മുന്നേറ്റനിര:
വിനീഷ്യസ് ജൂനിയര്‍, റാഫിഞ്ഞ, മാറ്റിയൂസ് കുന്‍ഹ, ലൂയിസ് ഹെന്റിക്, ഗബ്രിയേല്‍ മാര്‍ട്ടിനെല്ലി, ജോവോ പെഡ്രോ, നെയ്മര്‍, എന്‍ഡ്രിക്, രായന്‍, ആന്റണി, ഇഗോര്‍ തിയാഗോ, പെഡ്രോ, റിച്ചാര്‍ലിസണ്‍, ഇഗോര്‍ ജെസ്യൂസ്, കായോ ജോര്‍ജ്.




