കോഴിക്കോട്: കാറിന് തീപിടിച്ച് ഗർഭിണി മരിച്ച സംഭവത്തിൽ തീപിടിത്തത്തിന്റെ കാരണം ഇതുവരെ കണ്ടെത്താനായില്ല. മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ ഷോർട്ട് സർക്യൂട്ട് ഉണ്ടായിട്ടില്ലെന്ന് വ്യക്തമായി. വാഹനത്തിന്റെ വയറിങ്ങിൽ തകരാറൊന്നും കണ്ടെത്താനായിട്ടില്ലെന്നും ഇന്ധന ടാങ്കിന് ചോർച്ചയില്ലെന്നും പരിശോധനയിൽ കണ്ടെത്തി.
കാറിന്റെ പിൻഭാഗത്ത് നിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ ഫോറൻസിക് സംഘത്തിന്റെ പരിശോധന തുടരുകയാണെന്നും കൂടുതൽ പരിശോധനകൾക്ക് ശേഷമേ തീപിടിത്തത്തിന്റെ യഥാർത്ഥ കാരണം വ്യക്തമാകൂവെന്നും അധികൃതർ അറിയിച്ചു.





