Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഏഴ് വയസുകാരൻ യാഷ്വാൻ അഞ്ച് പേർക്ക് പുതുജീവനേകും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: സൈക്കിളിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ ആംബുലൻസ് ഇടിച്ച് ഗുരുതരമായി പരിക്കേറ്റ ഏഴ് വയസുകാരന് മസ്തിഷ്ക മരണം സ്ഥിരീകരിച്ചു. തിരുനെൽവേലി സ്വദേശിയായ യാഷ്വാന്റെ അവയവങ്ങൾ ദാനം ചെയ്ത് അഞ്ച് പേർക്ക് പുതുജീവൻ നൽകുന്നു.

കിംസ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന കുട്ടിയുടെ മസ്തിഷ്കമരണമാണ് സ്ഥിരീകരിച്ചത്. തുടർന്ന് കുടുംബത്തിന്റെ സമ്മതത്തോടെ അവയവദാനം നടത്താൻ തീരുമാനിച്ചു. അവയവങ്ങൾ വിവിധ ആശുപത്രികളിലേക്ക് ഗ്രീൻ കോറിഡോർ ഒരുക്കിയാണ് കൊണ്ടുപോകുന്നത്.

കുട്ടിയുടെ വൃക്ക കോഴിക്കോട് ഇഖ്റ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നു. കണ്ണൂർ സ്വദേശിയായ 17 വയസുകാരനാണ് ഇത് ലഭിക്കുന്നത്. മറ്റൊരു വൃക്ക തിരുവനന്തപുരം മെഡിക്കൽ കോളേജിലെ രോഗിക്ക് നൽകും. കരൾ കിംസ് ആശുപത്രിയിലെ തന്നെ രോഗിക്ക് മാറ്റിവെക്കും. കോർണിയ തിരുവനന്തപുരം റീജിയണൽ ഇൻസ്റ്റിറ്റ്യൂട്ടിലേക്കും ഹൃദയ വാൽവ് ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ടിലേക്കുമാണ് നൽകുന്നത്.

KL 16 W 424 എന്ന ആംബുലൻസിലാണ് വൃക്ക കോഴിക്കോട് എത്തിക്കുന്നത്. തിരുവനന്തപുരം മുതൽ കോഴിക്കോട് വരെ പോലീസ് ഗ്രീൻ കോറിഡോർ ഒരുക്കി അവയവങ്ങൾ വേഗത്തിൽ എത്തിക്കാൻ സഹായിച്ചു. അവയവദാനത്തിലൂടെ ഒരു കുട്ടിയുടെ ദുരന്തം അഞ്ച് പേർക്ക് പുതുജീവിതമായി മാറിയിരിക്കുകയാണ്.

Advertisement
WhiteswanTV Footer