എറണാകുളം: കടന്നൽക്കൂടിനെ പേടിച്ച് സ്കൂളിന് അവധി പ്രഖ്യാപിച്ചു. വടുതല ഗവ.യുപി സ്കൂളിനാണ് ഇന്ന് അവധി നൽകിയത്. വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തിയാണ് അധികൃതർ അവധി പ്രഖ്യാപിച്ചത്.
സ്കൂളിന്റെ പ്രധാന കെട്ടിടത്തിന് മുകളിൽ സ്ഥാപിച്ച ഷീറ്റിനിടയിലാണ് വലിയ കടന്നൽക്കൂട് കണ്ടെത്തിയത്. ഇതോടെ സ്കൂൾ പരിസരത്ത് സുരക്ഷാ ഭീഷണി ഉയർന്ന സാഹചര്യമാണ് ഉണ്ടായത്.
കടന്നൽക്കൂട് നീക്കം ചെയ്യുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.











