Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: ernakulam

ലോക്‌നാഥ് ബെഹ്‌റ കൊച്ചി മെട്രോ എംഡി പദവി ഒഴിയുന്നു

കൊച്ചി: കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിന്റെ മാനേജിങ് ഡയറക്ടർ സ്ഥാനത്തുനിന്ന് മുൻ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ പടിയിറങ്ങുന്നു. ഔദ്യോഗിക കാലാവധി ഓഗസ്റ്റ് 30ന് അവസാനിക്കുന്ന സാഹചര്യത്തിലാണ് അദ്ദേഹത്തിന് പകരം പുതിയ എംഡിയെ നിയമിക്കാൻ സർക്കാർ നടപടി ആരംഭിച്ചത്. പുതിയ സ്ഥിരം മാനേജിങ് ഡയറക്ടറെ നിയമിക്കുന്നതുവരെ എറണാകുളം ജില്ലാ കളക്ടർ ജി. പ്രിയങ്കയ്ക്ക് കൊച്ചി മെട്രോയുടെ താൽക്കാലിക ചുമതല നൽകും. ഭരണനടപടികൾ തടസ്സപ്പെടാതിരിക്കാനാണ് താൽക്കാലിക ചുമതല ജില്ലാ കളക്ടർക്ക് കൈമാറുന്നത്. 2021 ഓഗസ്റ്റിലാണ് ലോക്‌നാഥ് ബെഹ്‌റ […]
Read more

കൂത്താട്ടുകുളത്ത് ടൂറിസ്റ്റ് ബസ് മറിഞ്ഞു; 35 പേർക്ക് പരിക്ക്, നാലുപേരുടെ നില ഗുരുതരം

കൊച്ചി: കൂത്താട്ടുകുളം കാക്കൂരിൽ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം. വിവാഹസംഘവുമായി പോയ ബസാണ് അപകടത്തിൽപ്പെട്ടത്. ബസിലുണ്ടായിരുന്ന 35 പേർക്ക് പരിക്കേറ്റു. നാലുപേരുടെ പരിക്ക് ഗുരുതരമാണ്. ഇവരെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാലടിയിൽ നിന്ന് ഇലഞ്ഞിയിലേക്ക് പോവുകയായിരുന്ന വിവാഹസംഘമാണ് ബസിലുണ്ടായിരുന്നത്. ബൈക്ക് യാത്രികന് സൈഡ് നൽകുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ടാണ് ബസ് മറിഞ്ഞതെന്നാണ് പ്രാഥമിക വിവരം. തുടർന്ന് ബസ് റോഡരികിലെ പെട്രോൾ പമ്പിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പമ്പിന് സമീപം ഉണ്ടായിരുന്ന ബൈക്ക് യാത്രികൻ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ […]
Read more

ഓണാഘോഷത്തിനിടെ അപകടകരമായ റോഡ്ഷോ; ലൈസന്‍സ് സസ്പെന്‍ഡ് ചെയ്ത് MVD

എറണാകുളം: ഓണാഘോഷത്തിനിടെ അങ്കമാലിയിൽ അപകടകരമായ രീതിയിൽ റോഡ് ഷോ നടത്തിയ വിദ്യാർത്ഥികൾക്കെതിരെ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. തുറന്ന ലോറിയിൽ അപകടകരമായ രീതിയിൽ നൃത്തം ചെയ്ത് വാഹനം ഓടിച്ച ഫ്രിജോ, ലോനച്ചൻ എന്നിവരുടെ ഡ്രൈവിംഗ് ലൈസൻസാണ് എം.വി.ഡി സസ്‌പെൻഡ് ചെയ്തത്. ഓണാഘോഷങ്ങളുടെ ഭാഗമായി എറണാകുളം ജില്ലയിലെ വിവിധ കോളേജുകളിൽ റോഡ് ഷോയും മോഡിഫൈ ചെയ്ത വാഹനങ്ങളിലെ അഭ്യാസ പ്രകടനങ്ങളും നടക്കുന്നതായി നിരവധി പരാതികൾ മോട്ടോർ വാഹന വകുപ്പിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് നാല് കോളേജുകളിലെ […]
Read more

നെടുമ്പാശ്ശേരിയിലെ ഗ്രാന്‍ഡ് മലബാര്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം

കൊച്ചി: എറണാകുളം നെടുമ്പാശ്ശേരി അത്താണിയിൽ ഹോട്ടലിൽ വൻ തീപിടിത്തം. അത്താണിയിലെ ഗ്രാൻഡ് മലബാർ ഹോട്ടലിലാണ് തീപിടിത്തമുണ്ടായത്. ആളുകൾ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് അപകടമുണ്ടായതെന്നാണ് വിവരം. തീപിടിത്തമുണ്ടായതിനെ തുടർന്ന് ഹോട്ടലിലുണ്ടായിരുന്ന ആളുകളെ ഉടൻ സുരക്ഷിതമായി പുറത്തിറക്കി. bitcoin casino സംഭവത്തിൽ ആളപായമുണ്ടായതായി റിപ്പോർട്ടുകളില്ല. വിവരമറിഞ്ഞ് ഫയർഫോഴ്സ് സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമം തുടരുകയാണ്. ആലുവ, അങ്കമാലി ഫയർഫോഴ്സ് യൂണിറ്റുകളിൽ നിന്നുള്ള സംഘങ്ങളും സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുണ്ട്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
Read more

കാക്കനാട് വാഹനാപകടം; ഇൻഫോപാർക്കിലെ എൻജിനീയർക്ക് ദാരുണാന്ത്യം

മണ്ണഞ്ചേരി: കാക്കനാട് ഇൻഫോപാർക്കിന് സമീപമുണ്ടായ വാഹനാപകടത്തിൽ സോഫ്റ്റ്‌വെയർ എൻജിനീയർ മരിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് 21-ാം വാർഡ് കാവുങ്കൽ ദേവാലയത്തിൽ ദേവാനന്ദ് (27) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ സുഹൃത്തുക്കളുമായി കാറിൽ യാത്ര ചെയ്യുന്നതിനിടെ ഇൻഫോപാർക്കിന് സമീപത്തെ റോഡിൽ കാർ ലോഹനിർമിത വൈദ്യുതി തൂണിൽ ഇടിക്കുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തിൽ പിൻസീറ്റിലിരുന്ന ദേവാനന്ദ് കാറിന്റെ ഡോർ തുറന്നതിനെ തുടർന്ന് റോഡിലേക്ക് തെറിച്ചുവീണു. വീഴ്ചയിൽ തലയ്ക്കേറ്റ ഗുരുതര പരിക്കാണ് മരണകാരണം. ഉടൻ തന്നെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. […]
Read more

കോതമംഗലം മൺസൂൺ ഫെസ്റ്റിവൽ ഓഗസ്റ്റ് 1 മുതൽ

കോതമംഗലം: ഒരാഴ്ച നീളുന്ന കോതമംഗലം മൺസൂൺ ഫെസ്റ്റിവൽ- ‘മൺസൂൺ മാജിക്’ ഓഗസ്റ്റ് 1 ന് ആരംഭിക്കും. തട്ടേക്കാട് മിനി സ്വിറ്റ്സർലൻ്റ് ആണ് പ്രധാന വേദി. കോതമംഗലത്തിന്റെ മഴക്കാല വിനോദസഞ്ചാര സാധ്യതകൾ പ്രയോജനപ്പെടുത്തി മേഖലയിലെ ടൂറിസം വികസനത്തിന് പുതിയ ദിശാ ബോധം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നതെന്ന് കോതമംഗലം എംഎൽഎ ഷിബു തെക്കുംപുറം പറഞ്ഞു. ഓഗസ്റ്റ് 1 ശനിയാഴ്ച വൈകിട്ട് 4 ന് ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. “മഴ അനുഭവത്തിനായി […]
Read more

ഹോട്ടലില്‍ നിന്ന് വാങ്ങിയ മുട്ടക്കറിയില്‍ ഒച്ച്; ഹോട്ടൽ അടച്ചുപൂട്ടാന്‍ നോട്ടീസ് നല്‍കി

കൊച്ചി: എറണാകുളം വടക്കൻ പറവൂരിൽ ഹോട്ടലിൽ നിന്ന് വാങ്ങിയ മുട്ടക്കറിയിൽ ഒച്ചിനെ കണ്ടെത്തി. സംഭവത്തെ തുടര്‍ന്ന് അടിയന്തിരമായി ഹോട്ടല്‍ അടച്ചുപൂട്ടാന്‍ നഗരസഭ ആരോഗ്യ വിഭാഗം നോട്ടീസ് നല്‍കി.കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപം പ്രവർത്തിക്കുന്ന ചായ പീടിക എന്ന ഹോട്ടൽ അടച്ചുപൂട്ടാൻ നഗരസഭ നോട്ടീസ് നൽകി. പറയക്കാട് സ്വദേശിയായ വ്യക്തി ഓൺലൈനായി ഓർഡർ ചെയ്ത മുട്ടക്കറിയിലാണ് ഒച്ചിനെ കണ്ടെത്തിയത്. ഭക്ഷണം പകുതിയോളം കഴിച്ചതിന് ശേഷമാണ് കറിയിൽ ഒച്ചിനെ ശ്രദ്ധയിൽപ്പെട്ടത്. പാതിവെന്ത നിലയിലായിരുന്നു ഒച്ച് ഉണ്ടായിരുന്നതെന്ന് പരാതിക്കാരൻ പറഞ്ഞു. സംഭവത്തിന് […]
Read more

സ്കൂളിനുള്ളിൽ ഭീമൻ കടന്നൽക്കൂട്; വടുതല ഗവ.യുപി സ്കൂളിന് അവധി

എറണാകുളം: കടന്നൽക്കൂടിനെ പേടിച്ച് സ്കൂളിന് അവധി പ്രഖ്യാപിച്ചു. വടുതല ഗവ.യുപി സ്കൂളിനാണ് ഇന്ന് അവധി നൽകിയത്. വിദ്യാർത്ഥികളുടെ സുരക്ഷ മുൻനിർത്തിയാണ് അധികൃതർ അവധി പ്രഖ്യാപിച്ചത്. സ്കൂളിന്റെ പ്രധാന കെട്ടിടത്തിന് മുകളിൽ സ്ഥാപിച്ച ഷീറ്റിനിടയിലാണ് വലിയ കടന്നൽക്കൂട് കണ്ടെത്തിയത്. ഇതോടെ സ്കൂൾ പരിസരത്ത് സുരക്ഷാ ഭീഷണി ഉയർന്ന സാഹചര്യമാണ് ഉണ്ടായത്. കടന്നൽക്കൂട് നീക്കം ചെയ്യുന്നതിനും സുരക്ഷ ഉറപ്പാക്കുന്നതിനും ആവശ്യമായ നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു.
Read more

പിടിയിലായ മോഷ്ടാവിനെ വെറുതെ വിട്ടു; വീണ്ടും മോഷണശ്രമവുമായി മോഷ്ടാവ് എത്തിയെന്ന് പരാതി

കൊച്ചി:എറണാകുളം ജില്ലയിൽ പോലീസിൻ്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ അനാസ്ഥയ്‌ക്കെതിരെ നാട്ടുകാർ പ്രതിഷേധിക്കുന്നു. മോഷ്ടാവിനെ പിടികൂടിയിട്ടും കസ്റ്റഡിയിലെടുക്കാതെ പോലീസ് ഓടിച്ചുവിട്ടതായാണ് പരാതി ഉയർന്നിരിക്കുന്നത്. ഇതിന് പിന്നാലെ ഇതേ മോഷ്ടാവ് വീണ്ടും മോഷണത്തിനെത്തുകയും നാട്ടുകാർ ഉണർന്നതോടെ ഓടി രക്ഷപ്പെടുകയും ചെയ്തു. ഇന്ന് പുലർച്ചെ 1.30-ഓടെ ആലുവ മണപ്പുറം ശിവ ടെമ്പിൾ റോഡിൽ, എറണാകുളം റൂറൽ എസ്പിയുടെ വീടിന് തൊട്ടടുത്താണ് ഈ നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. കമ്പിപ്പാര ഉപയോഗിച്ച് വീടിൻ്റെ പിൻവാതിലും ജനലുകളും തകർത്താണ് മോഷ്ടാവ് അകത്തുകടന്നത്. ശബ്ദം കേട്ട് വീട്ടുകാർ ഉണർന്നതോടെ […]
Read more

കോതമംഗലത്ത് പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർഥികൾ മരിച്ചു

എറണാകുളം: കോതമംഗലം വടാട്ടുപാറയിൽ പുഴയിൽ കുളിക്കാനിറങ്ങിയ മൂന്ന് വിദ്യാർഥികൾ ഒഴുക്കിൽപ്പെട്ട് മരിച്ചു. സമീപത്തെ സ്വകാര്യ ഡെന്റൽ കോളേജിലെ വിദ്യാർഥികളാണ് അപകടത്തിൽ മരിച്ചത്. വടാട്ടുപാറ പലവൻപടി പുഴയിലാണ് ദാരുണ സംഭവം ഉണ്ടായത്. ഞായറാഴ്ച ഉച്ചയോടെയായിരുന്നു അപകടം. സഹപാഠികളോടൊപ്പം പുഴയിൽ ഇറങ്ങിയ വിദ്യാർഥികൾ ശക്തമായ അടിയൊഴുക്കിൽപ്പെടുകയായിരുന്നു. കൂടെയുണ്ടായിരുന്നവർ വിവരം അറിയിച്ചതിനെ തുടർന്ന് നാട്ടുകാരും അഗ്നിരക്ഷാസേനയും ചേർന്ന് രക്ഷാപ്രവർത്തനം ആരംഭിച്ചു. മണിക്കൂറുകളോളം നടത്തിയ തെരച്ചിലിനൊടുവിൽ അപകടസ്ഥലത്തിന് സമീപത്തുനിന്നുതന്നെ മൂന്ന് പേരുടെയും മൃതദേഹങ്ങൾ കണ്ടെത്തി. മൃതദേഹങ്ങൾ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. തുടർനടപടികൾക്ക് ശേഷം […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix