Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: ernakulam

വീട്ടിൽ താമസിക്കാനെത്തിയത് മുപ്പതോളം നായ്ക്കളുമായി; സഹികെട്ട് നാട്ടുകാർ

കൊച്ചി: എറണാകുളം തൃപ്പൂണിത്തുറയിൽ ജനവാസ മേഖലയിലേക്കു മുപ്പതിലേറെ നായ്ക്കളെ എത്തിച്ചതിൽ പ്രതിഷേധവുമായി നാട്ടുകാർ. ചാത്താരിയിലുള്ള വീട്ടിലേക്കാണു മുപ്പതിലേറെ നായ്ക്കളെ കഴിഞ്ഞ ദിവസം എത്തിച്ചത്. പള്ളിക്കര വെമ്പിള്ളിയിൽ അറുപതിലേറെ നായ്ക്കളെ പാർപ്പിച്ചിരുന്ന സ്ത്രീയാണു ചാത്താരിയിലെ വീട്ടിൽ ഷെൽറ്റർ പണിത ശേഷം 30 നായ്ക്കളുമായി എത്തിയത്. 2 ദിവസം കഴിഞ്ഞതോടെ ഇവർ വീട്ടുടമസ്ഥയായ സ്ത്രീയുമായി തർക്കമായി. തുടർന്നു വീട്ടുടമസ്ഥ സമൂഹമാധ്യമത്തിൽ ഷെൽറ്ററിന്റെ ചിത്രം അടക്കം പങ്കുവച്ചതോടെയാണു നാട്ടുകാർ ഇക്കാര്യം അറി‍ഞ്ഞത്. വീട്ടുടമസ്ഥ ഈ വീട്ടിൽ 25ലേറെ നായ്ക്കളെ വർഷങ്ങളായി വളർത്തുന്നുണ്ടെന്നും […]
Read more

എറണാകുളത്ത് ഓൺലൈൻ ടാക്സി ഡ്രൈവർമാർ പണിമുടക്കിൽ

കൊച്ചി: എറണാകുളത്ത് ഓൺലൈൻ ടാക്സി ഡ്രൈവർമാർ പണിമുടക്കിൽ. ഓൺലൈൻ ടാക്സി കമ്യൂണിറ്റിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. രാവിലെ ആറുമുതൽ വൈകുന്നേരം ആറ് വരെയാണ് പണിമുടക്ക്. സമരത്തിൽ സിഐടിയു, എഐടിയുസി യൂണിയനുകൾ പിന്തുണ നൽകും. കൊച്ചി കളക്ടറേറ്റിന് മുന്നിൽ ടാക്സി തൊഴിലാളികൾ പ്രതിഷേധം സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഊബർ അടക്കമുള്ള വൻകിട കമ്പനികൾ തൊഴിൽ ചൂഷണം ചെയ്യുന്നു എന്നാരോപിച്ചാണ് പ്രതിഷേധം. ഓൺലൈൻ ടാക്സി രംഗത്ത് നിരക്ക് ഏകീകരണം വേണമെന്നും ഇവർ ആവശ്യപ്പെടുന്നു. സ്വകാര്യമായി ഓടുന്ന ഓൺലൈൻ ടാക്സി വാഹനങ്ങൾ തടയാനും […]
Read more

കാലടി എംസി റോഡിൽ ഒന്നര കിലോമീറ്ററിനുള്ളിൽ പത്തോളം കുഴികൾ

കാലടി: കാലടിയിൽ വീണ്ടും കുഴികൾ അപകട‌ സാധ്യതയുണ്ടാക്കുന്നു. കാലടി ടൗൺ ജംക്‌ഷൻ മുതൽ മറ്റൂർ ജംക്‌ഷൻ വരെ ഒന്നര കിലോമീറ്ററിനുള്ളിൽ പത്തോളം കുഴികളുണ്ട്. കുഴിക്സ്റലിൽ പലതും വളരെ ആഴമുള്ളതാണ്. ഇരുചക്ര വാഹനങ്ങൾ ഇതിൽ ചാടി തെന്നി മറിയാനും നിയന്ത്രണം വിട്ട് പാളിപ്പോകാനുമുള്ള സാധ്യതയേറെയാണ്. കുഴികൾ കാണുമ്പോൾ വാഹനം പെട്ടെന്നു വെട്ടിച്ചു മാറ്റുന്നതും അപകടം ഉണ്ട‌ാക്കും. മഴയത്ത് വെള്ളം കെട്ടിക്കിടന്നാൽ കുഴികൾ തിരിച്ചറിയാനും കഴിയില്ല. ഒരാഴ്ച മുൻപാണു കാലടി പാലത്തിലെ കുഴികൾ അടച്ചത്. പിറ്റേദിവസം കാലടി ജംക്‌ഷനിലെ കുഴികളും […]
Read more

ദേശീയപാതയിൽ ഗതാഗതം ദുഷ്കരമാകുന്നു

എറണാകുളം: മണിക്കൂറുകൾ നീണ്ട ഗതാഗതക്കുരുക്കിൽപ്പെട്ട് ഇടപ്പള്ളി. ദേശീയപാതയിൽ ഇടപ്പള്ളി മേൽപാലം മുതൽ കൂനമ്മാവ് വരെ ഭാഗങ്ങളിൽ കുണ്ടും കുഴികളും നിറഞ്ഞതോടെ ഗതാഗതം ദുഷ്കരമാകുന്നു. മഴ വെള്ളം കുഴികളിൽ കെട്ടിക്കിടക്കുന്നതു മൂലം അപകടങ്ങളും പതിവായിരിക്കുകയാണ്. ദേശീയപാതയിൽ നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ പലയിടങ്ങളിലും താൽക്കാലിക റോഡാണു നിർമിച്ചിരിക്കുന്നത്. ഇടപ്പള്ളി മേൽപാലം, കുന്നുംപുറം, ചേരാനല്ലൂർ സിഗ്നൽ കവല, വരാപ്പുഴ പാലം, പുത്തൻപള്ളി, ഷാപ്പുപടി, ഷെഡ്പടി, കൂനമ്മാവ്, കാവിൽനട, വള്ളുവള്ളി തുടങ്ങിയ ഭാഗങ്ങളിലാണു റോഡിൽ നിറയെ കുഴികൾ രൂപപ്പെട്ടിരിക്കുന്നത്. മഴ ശക്തമായതോടെ റോഡിലെ […]
Read more

സ്കൂട്ടറിൽ പോകുന്നതിനിടെ വാക്കുതർക്കം; 45 കാരൻ ഭാര്യയെ വെട്ടിക്കൊന്നു

കൊച്ചി: 45 കാരൻ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. എറണാകുളം മുനമ്പം പള്ളിപുറത്താണ് സംഭവം. പനമ്പള്ളിനഗർ സ്വദേശി പ്രീതയാണ് കൊല്ലപ്പെട്ടത്. രാത്രി 8.30 ഓടെയായിരുന്നു സംഭവം. സ്കൂട്ടറില്‍ പോകുന്നതിനിടെ വാക്കുതര്‍ക്കം ഉണ്ടായതിനെ തുടര്‍ന്നാണ് കൊലപാതകം. വാക്കുതര്‍ക്കം ഉണ്ടായതിനെ തുടര്‍ന്ന് സ്കൂട്ടറില്‍ സൂക്ഷിച്ചിരുന്ന കത്തിയുപയോഗിച്ച് കൊലപ്പെടുത്തുകയായിരുന്നു. കുത്തേറ്റ് പ്രീത റോഡിലൂടെ ഇറങ്ങിയോടി. പിന്തുടര്‍ന്ന് ചെന്നാണ് ഭര്‍ത്താവ് സുരേഷ് കൊല നടത്തുന്നത്. കഴുത്തിന് പിന്നില്‍ ആഴത്തിലുള്ള കുത്തേറ്റാണ് പ്രീത മരിക്കുന്നത്. സംഭവസ്ഥലത്തുള്ള വീട്ടുകാര്‍ പ്രീതയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കൊലപാതകത്തിന് ശേഷം സുരേഷ് […]
Read more

കുഴിയിൽ നിന്നും കുഴിയിലേക്ക്; താൽക്കാലികമായി അടച്ച കുഴികൾ വീണ്ടും കുഴികളായി

എറണാകുളം: കാലടി ശ്രീശങ്കര പാലത്തിൽ ഒരു ദിവസത്തെ ഇ‌ടവേളയ്ക്കു ശേഷം വീണ്ടും ഗതാഗതക്കുരുക്ക്. വ്യാഴാഴ്ച രാത്രിയിൽ പാലത്തിലെ കുഴികൾ ചെറിയ തോതിൽ താൽക്കാലികമായി അട‌ച്ചതോടെ വെള്ളിയാഴ്ച കാലടിയിൽ ഗതാഗതക്കുരുക്ക് ഉണ്ടായിരുന്നില്ല. ഒരാഴ്ചയായി പകലും രാത്രിയും ഇടതടവില്ലാതെ തുടർന്ന ഗതാഗതക്കുരുക്കിൽ പെട്ടു വലഞ്ഞ യാത്രക്കാർക്ക് വെള്ളിയാഴ്ച വലിയ ആശ്വാസമായിരുന്നു. എന്നാൽ താൽക്കാലികമായി അടച്ച കുഴികൾ വീണ്ടും വലിയ കുഴികൾ ആയതോടെ വാഹനങ്ങൾ കുരുക്കിൽ കുടുങ്ങി. ഗതാഗതം മന്ദഗതിയിൽ ആയതോടെ എംസി റോഡിൽ കുരുക്ക് കിലോമീറ്ററുകളോളം നീണ്ടു. ഇതിനിട‌െ ഒരു […]
Read more

മോഷ്ടാക്കളെ സാഹസികമായി പിടികൂടി; സംഭവം ആലുവയിൽ

എറണാകുളം: കനത്ത മഴയിൽ കൊച്ചിയിൽ മാല പൊട്ടിക്കാനിറങ്ങിയ മോഷ്ടാക്കളെ സാഹസികമായി പിടികൂടി ആലുവ പോലീസ്. ഉത്തരേന്ത്യൻ സ്വദേശികളായ ആരിഫ്, ഫൈസൽ എന്നിവരെയാണ് പോലീസ് പിടികൂടിയത്. തോട്ടക്കാട്ടുകരയിൽ വച്ച് റോഡ് വളഞ്ഞാണ് പോലീസ് ഇരുവരെയും അറസ്റ്റ് ചെയ്തത്. വധശ്രമം ഉൾപ്പടെ നിരവധി കേസുകളിൽ പ്രതികളാണ് ഇരുവരും. ഉത്തർപ്രദേശ് ഫത്തേപ്പൂർ സ്വദേശി ആരിഫ്, ഡൽഹി ശാസ്ത്രി വിഹാർ സ്വദേശി ഫൈസൽ എന്നിവർ വെള്ളിയാഴ്ച പുലർച്ചെയാണ് ഡൽഹിയിൽ നിന്നും ആലുവ റെയിൽവേ സ്റ്റേഷനിൽ എത്തിയത്. അവിടെ പാർക്ക് ചെയ്തിരുന്ന ഒരു ബൈക്ക് […]
Read more

എറണാകുളത്ത് എംഡിഎംഎയും കഞ്ചാവുമായി തൃശ്ശൂര്‍ സ്വദേശിനി പിടിയില്‍

കൊച്ചി: പള്ളിപ്പുറം ചെറായില്‍ എംഡിഎംഎയും കഞ്ചാവുമായി യുവതി പിടിയില്‍. തൃശ്ശൂർ സ്വദേശിനിയായ കാഷ്മീര പി ജോയിയാണ് അറസ്റ്റിലായത്. മുനമ്പം പൊലീസ് നടത്തിയ പരിശോധനയിലാണ് യുവതി പിടിയിലായത്. ആറ് സിപ്‌ലോക്ക് കവറുകളില്‍ സൂക്ഷിച്ച നിലയില്‍ എംഡിഎംഎയും രണ്ട് കവറുകളിലായി സൂക്ഷിച്ച കഞ്ചാവും കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രി നടത്തിയ പരിശോധനയിലാണ് യുവതി പിടിയിലായത്.
Read more

സംസ്ഥാനത്ത് കനത്ത മഴ; എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കൊച്ചി: മഴ കനക്കുന്നു സാഹചര്യത്തിൽ എറണാകുളം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വെള്ളിയാഴ്ച അവധി. ശക്തമായ കാറ്റും മഴയും കണക്കിലെടുത്താണ് ജില്ലാ കളക്ടർ എൻ എസ് കെ ഉമേഷിന്റെ തീരുമാനം. മെയ് 30 വെള്ളിയാഴ്ച ഓറഞ്ച് അലർട്ട് ആണ് ജില്ലയിൽ പ്രഖ്യാപിച്ചിട്ടുള്ളത്. അങ്കണവാടികൾക്കും ട്യൂഷൻ സെന്ററുകൾക്കും അവധി ബാധകമാണ്. പ്രൊഫഷണൽ സ്ഥാപനങ്ങൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് കളക്ടർ അവധി പ്രഖ്യാപിച്ചിട്ടുള്ളത്. മഴ കനക്കുകയും കണ്ണൂർ ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിക്കുകയും ചെയ്തതോടെ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അങ്കണവാടികൾ, […]
Read more

കനത്ത മഴ; കാഞ്ഞിരമറ്റത്ത് ഓടുന്ന കാറിന് മുകളിൽ മരം വീണു

എറണാകുളം: കാഞ്ഞിരമറ്റത്ത് ശക്തമായ മഴയിലും കാറ്റിലും ഓടുന്ന കാറിന് മുകളിൽ മരം വീണ് അപകടം. കാറിൽ യാത്ര ചെയ്തിരുന്ന നാലംഗ കുടുംബം തലനാരിഴക്കാണ് രക്ഷപ്പെട്ടത്. മേലോത്ത് വലിയ വീട്ടിൽ സിജുവും ഭാര്യയും കുട്ടികളുമാണ് കാറിലുണ്ടായിരുന്നത്. രാവിലെ വീശിയടിച്ച കനത്ത കാറ്റിൽ ചാലക്കപ്പാറ മേലോത്ത് റോഡിലാണ് അപകടമുണ്ടായത്. ആമ്പല്ലൂർ പഞ്ചായത്തിന്റെ സംസ്ഥാന പാതയിൽ അപകട ഭീഷണി ഉയർത്തി കൊണ്ടിരിക്കുന്ന മരങ്ങൾ മഴക്കു മുമ്പേ വെട്ടിമാറ്റണമെന്ന ആവശ്യം ഉയർന്നിട്ടും ഇതുവരെ വെട്ടി മാറ്റിയിട്ടില്ലെന്ന് പ്രദേശവാസികൾ പരാതിപ്പെട്ടു. സംസ്ഥാനത്ത് അതിതീവ്ര മഴയും […]
Read more

Recent News

Advertisement
WhiteswanTV Footer