Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: ernakulam

ബിബിഎ വിദ്യാർത്ഥിനിയെ മരിച്ചനിലയിൽ കണ്ടെത്തി

എറണാകുളം: കോതമംഗലത്ത് ഒന്നാം വർഷ ബിബിഎ വിദ്യാർഥിനി മരിച്ച നിലയിൽ കണ്ടെത്തിയത്.നെല്ലിക്കുഴി ഇന്ദിരാഗാന്ധി കോളേജിലെ വിദ്യാർഥിനിയായ വന്ദനയെ കോളേജ് ഹോസ്റ്റലിൽ ആണ് മരിച്ച നിലയിൽ കാണപ്പെട്ടത്. മരണപ്പെട്ട വിദ്യാർത്ഥിനി മാങ്കുളം സ്വദേശിനിയാണ്.
Read more

ഇടപള്ളിയിൽ വാഹന അപകടം ആലപ്പുഴ സ്വദേശികളായ രണ്ട് യുവാക്കൾ മരിച്ചു

കൊച്ചി : ഇടപള്ളിയിൽ നിയന്ത്രണം നഷ്ട്ടമായ വാഹനം മെട്രോയുടെ തൂണിലേക്ക് ഇടിച്ചു കയറി രണ്ട് യുവാക്കൾക്ക് ദാരുണത്യം. ആലപ്പുഴ സ്വദേശികളായ കൈചൂണ്ടിമുക്ക് നസീറിന്റെ മകൻ മുനീർ ( 21 ), വലിയമരം ഷാജിയുടെ മകൻ ഹാരോൺ (21) എന്നിവരാണ് മരണപ്പെട്ടത്, ഇവരുടെ കൂടെ ഉണ്ടായിരുന്ന യാക്കൂബ്, ആദിൽ എന്നീ യുവാക്കളെ ഗുരുതര പരിക്കുകളോടെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
Read more

മധ്യകേരളത്തിൽ കനത്ത മഴയ്ക്ക് സാധ്യത; എറണാകുളം ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. മധ്യകേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ഇന്ന് നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, കോട്ടയം, ആലപ്പുഴ ഇടുക്കി എന്നീ ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ആറ് ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്. മലപ്പുറം, പാലക്കാട്, തൃശ്ശൂർ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നിവിടങ്ങളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രം അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ തീരങ്ങളിൽ കടലാക്രമണത്തിനും സാധ്യതയുണ്ട്.
Read more

ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന യുവാവിന് വിവാഹം കഴിക്കാൻ പരോള്‍

എറണാകുളം: കൊലക്കേസില്‍ ജീവപര്യന്തം ശിക്ഷിക്കപ്പെട്ട് ജയിലില്‍ കഴിയുന്നയാള്‍ക്ക് വിവാഹത്തിനായി പരോള്‍ അനുവദിച്ച് ഹൈക്കോടതി. കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ടിട്ടും അതേ വ്യക്തിയെ തന്നെ വിവാഹം കഴിക്കണമെന്നുളള പെണ്‍കുട്ടിയുടെ സ്നേഹം കാണാതിരിക്കാനാവില്ലെന്ന് വ്യക്തമാക്കിയാണ് ജസ്റ്റിസ് പി.വി. കുഞ്ഞികൃഷ്ണന്‍ കൊലക്കേസ് പ്രതിക്ക് പരോള്‍ അനുവദിച്ചത്. തൃശൂര്‍ സ്വദേശിയായ പ്രശാന്തിന്‍റെ വിവാഹം ഈ മാസം 13നാണ് നടത്താന്‍ നിശ്ചയിച്ചിരുന്നത്. ഇതിനിടയിലാണ് പ്രശാന്ത് കൊലക്കേസില്‍ ജീവപര്യന്തം തടവിന് ശിക്ഷിക്കപ്പെടത്. സുഹൃത്തുക്കള്‍ക്കൊപ്പം ചേര്‍ന്ന് ഒരാളെ ആക്രമിച്ചു കൊന്ന കേസിലായിരുന്നു പ്രശാന്ത് ശിക്ഷിക്കപ്പെട്ടത്. എന്നാല്‍ പ്രശാന്ത് ശിക്ഷിക്കപ്പെട്ടിട്ടും പെണ്‍കുട്ടി […]
Read more

എറണാകുളത്ത് പുലർച്ചെ രണ്ടിടങ്ങളിൽ കാട്ടാനക്കൂട്ടം

കൊച്ചി: എറണാകുളത്ത് പുലർച്ചെ രണ്ടിടങ്ങളിൽ കാട്ടാനക്കൂട്ടം ഇറങ്ങി. പെരുമ്പാവൂർ വേങ്ങൂർ പഞ്ചായത്തിലെ മുനിപ്പാറയിലാണ് കാട്ടാനക്കൂട്ടം എത്തി. പ്രദേശവാസിയായ കുഞ്ഞപ്പന്റെ വീട്ടുമുറ്റം വരെ ആനക്കൂട്ടം എത്തി. ഒരു കുട്ടിയാനയടക്കം ആറ് ആനകളാണ് എത്തിയത്. പുരയിടത്തിൽ കൃഷി ചെയ്തിരുന്ന വാഴ അടക്കമുള്ളവ നശിപ്പിച്ചു. മറ്റ് ഇടങ്ങളിലും കൃഷിനാശം വരുത്തിയിട്ടുണ്ട്. കോതമംഗലം – പൈങ്ങോട്ടൂർ പഞ്ചായത്തിലെ കടവൂർ ഭാഗത്തും പുലർച്ചെ രണ്ട് കാട്ടു കൊമ്പൻമാർ എത്തിയിരുന്നു. തെക്കെപുന്നമറ്റത്ത് ജോസഫിൻ്റെ വീട്ടുമുറ്റത്താണ് ആനകൾ എത്തിയത്. അവിടെ നിന്ന് പിന്നീട് പനങ്കര ഭാഗത്തേക്ക് പോയി. […]
Read more

രണ്ടാമതും ടച്ചിങ്‌സ് ചോദിച്ചു: യുവാവിനെ ബാര്‍ ജീവനക്കാര്‍ മര്‍ദ്ദിച്ചു

എറണാകുളം: ടച്ചിങ്‌സ് ചോദിച്ചതിന് യുവാവിനെ ബാര്‍ ജീവനക്കാര്‍ മര്‍ദ്ദിച്ചു. പരിക്കേറ്റ തലക്കോട് സ്വദേശി അനന്തുവിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു. അനന്തുവിനൊപ്പമുണ്ടായിരുന്ന അനോജിനും മര്‍ദ്ദനത്തില്‍ പരിക്കുണ്ട്. ബുധനാഴ്ച രാത്രിയാണ് കേസിനാസ്പദമായ സംഭവം. ബാറിലിരുന്ന് മദ്യപിക്കുന്നതിനിടയിൽ യുവാക്കള്‍ രണ്ടാമതും ടച്ചിങ്‌സ് ചോദിച്ചു. ഇതാണ് ത‍ർക്കത്തിലേക്ക് നയിച്ചതെന്നാണ് വിവരം. ബിയര്‍ കുപ്പിയടക്കം ഉപയോഗിച്ച് യുവാവിനെ മര്‍ദ്ദിച്ചുവെന്നും പരാതിയില്‍ പറയുന്നു. മര്‍ദനത്തില്‍ അനന്തു ബോധരഹിതനായി വീണു. തലയ്ക്ക് ഗുരുതര പരിക്കേറ്റ അനന്തു കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.
Read more

എറണാകുളത്ത് ആഫ്രിക്കൻ പന്നിപ്പനി സ്ഥിരീകരിച്ചു

എറണാകുളം: എറണാകുളത്ത് ആഫ്രിക്കൻ പന്നിപ്പനി സ്ഥീരീകരിച്ചു. കാലടി മലയാറ്റൂർ – നീലീശ്വരം പഞ്ചായത്തിൽ പാണ്ട്യൻചിറയിലാണ് പന്നികൾക്ക് ആഫ്രിക്കൻ പന്നിപ്പനി സ്ഥീരീകരിച്ചത്. സ്വകാര്യ വ്യക്തിയുടെ പന്നി ഫാമിലെ 34 പന്നികളെ കൊന്നു സംസ്കരിച്ചു. പന്നി ഫാമിന് ചുറ്റുമുള്ള ഒരു കിലോമീറ്റർ പ്രദേശം രോഗബാധിതപ്രദേശമായും പത്ത് കിലോമീറ്റർ ചുറ്റളവ് രോഗ നിരീക്ഷണ മേഖലയായും പ്രഖ്യാപിച്ച് കളക്ടർ ഉത്തരവിട്ടു. രോഗബാധിത പ്രദേശങ്ങളിൽ നിന്നും പന്നി മാംസം വിതരണ ചെയ്യുന്നതും മാംസം വിതരണം ചെയ്യുന്ന കടകളുടെ പ്രവർത്തനവും നിർത്തി വയ്ക്കാനും ഉത്തരവുണ്ട്.
Read more

എറണാകുളം പെറ്റ് ഹോസ്പിറ്റലിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി നാദിർഷ

എറണാകുളം: എറണാകുളം പെറ്റ് ഹോസ്പിറ്റലിനെതിരെ ഫേസ്ബുക്ക് പോസ്റ്റുമായി സംവിധായകന്‍ നാദിർഷ രംഗത്തെത്തിയിരിക്കുകയാണ്. ആരോഗ്യവാനായ തന്‍റെ പൂച്ചയെ കുളിപ്പിക്കാൻ കൊണ്ടുപോയതാണ് എന്നാൽ കൊന്നുകളഞ്ഞുവെന്ന് നാദിർഷ പറയുന്നു. ഒന്നുമറിയാത്ത ബംഗാളികളും ഒപ്പം മലയാളികളും ആണ് അവിടെ ഉള്ളത്. തന്‍റെ പൂച്ചയ്ക്കൊപ്പമുള്ള ചിത്രവും നാദിർഷ പങ്കുവച്ചിട്ടുണ്ട്. പാലാരിവട്ടം പൊലീസ് സ്റ്റേഷനിൽ പരാതി കൊടുത്തിട്ടുണ്ടെന്നും നാദിർഷ വ്യക്തമാക്കി. സാധാരണ ഗ്രൂം ചെയ്യാൻ കൊണ്ടുപോകുന്നതിന് മുമ്പ് സെഡേഷൻ കൊടുക്കാറുണ്ട് ഇന്നലെ മകളാണ് പൂച്ചയുമായി ഹോസ്പിറ്റലിൽ പോയത് സെഡേഷൻ നൽകി അതിനിടയിൽ പൂച്ച ചത്തു എന്ന് […]
Read more

വീട്ടിൽ താമസിക്കാനെത്തിയത് മുപ്പതോളം നായ്ക്കളുമായി; സഹികെട്ട് നാട്ടുകാർ

കൊച്ചി: എറണാകുളം തൃപ്പൂണിത്തുറയിൽ ജനവാസ മേഖലയിലേക്കു മുപ്പതിലേറെ നായ്ക്കളെ എത്തിച്ചതിൽ പ്രതിഷേധവുമായി നാട്ടുകാർ. ചാത്താരിയിലുള്ള വീട്ടിലേക്കാണു മുപ്പതിലേറെ നായ്ക്കളെ കഴിഞ്ഞ ദിവസം എത്തിച്ചത്. പള്ളിക്കര വെമ്പിള്ളിയിൽ അറുപതിലേറെ നായ്ക്കളെ പാർപ്പിച്ചിരുന്ന സ്ത്രീയാണു ചാത്താരിയിലെ വീട്ടിൽ ഷെൽറ്റർ പണിത ശേഷം 30 നായ്ക്കളുമായി എത്തിയത്. 2 ദിവസം കഴിഞ്ഞതോടെ ഇവർ വീട്ടുടമസ്ഥയായ സ്ത്രീയുമായി തർക്കമായി. തുടർന്നു വീട്ടുടമസ്ഥ സമൂഹമാധ്യമത്തിൽ ഷെൽറ്ററിന്റെ ചിത്രം അടക്കം പങ്കുവച്ചതോടെയാണു നാട്ടുകാർ ഇക്കാര്യം അറി‍ഞ്ഞത്. വീട്ടുടമസ്ഥ ഈ വീട്ടിൽ 25ലേറെ നായ്ക്കളെ വർഷങ്ങളായി വളർത്തുന്നുണ്ടെന്നും […]
Read more

എറണാകുളത്ത് ഓൺലൈൻ ടാക്സി ഡ്രൈവർമാർ പണിമുടക്കിൽ

കൊച്ചി: എറണാകുളത്ത് ഓൺലൈൻ ടാക്സി ഡ്രൈവർമാർ പണിമുടക്കിൽ. ഓൺലൈൻ ടാക്സി കമ്യൂണിറ്റിയാണ് പണിമുടക്കിന് ആഹ്വാനം ചെയ്തത്. രാവിലെ ആറുമുതൽ വൈകുന്നേരം ആറ് വരെയാണ് പണിമുടക്ക്. സമരത്തിൽ സിഐടിയു, എഐടിയുസി യൂണിയനുകൾ പിന്തുണ നൽകും. കൊച്ചി കളക്ടറേറ്റിന് മുന്നിൽ ടാക്സി തൊഴിലാളികൾ പ്രതിഷേധം സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഊബർ അടക്കമുള്ള വൻകിട കമ്പനികൾ തൊഴിൽ ചൂഷണം ചെയ്യുന്നു എന്നാരോപിച്ചാണ് പ്രതിഷേധം. ഓൺലൈൻ ടാക്സി രംഗത്ത് നിരക്ക് ഏകീകരണം വേണമെന്നും ഇവർ ആവശ്യപ്പെടുന്നു. സ്വകാര്യമായി ഓടുന്ന ഓൺലൈൻ ടാക്സി വാഹനങ്ങൾ തടയാനും […]
Read more
Advertisement
WhiteswanTV Footer