Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ഹോട്ടലില്‍ നിന്ന് വാങ്ങിയ മുട്ടക്കറിയില്‍ ഒച്ച്; ഹോട്ടൽ അടച്ചുപൂട്ടാന്‍ നോട്ടീസ് നല്‍കി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: എറണാകുളം വടക്കൻ പറവൂരിൽ ഹോട്ടലിൽ നിന്ന് വാങ്ങിയ മുട്ടക്കറിയിൽ ഒച്ചിനെ കണ്ടെത്തി. സംഭവത്തെ തുടര്‍ന്ന് അടിയന്തിരമായി ഹോട്ടല്‍ അടച്ചുപൂട്ടാന്‍ നഗരസഭ ആരോഗ്യ വിഭാഗം നോട്ടീസ് നല്‍കി.കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപം പ്രവർത്തിക്കുന്ന ചായ പീടിക എന്ന ഹോട്ടൽ അടച്ചുപൂട്ടാൻ നഗരസഭ നോട്ടീസ് നൽകി.

പറയക്കാട് സ്വദേശിയായ വ്യക്തി ഓൺലൈനായി ഓർഡർ ചെയ്ത മുട്ടക്കറിയിലാണ് ഒച്ചിനെ കണ്ടെത്തിയത്. ഭക്ഷണം പകുതിയോളം കഴിച്ചതിന് ശേഷമാണ് കറിയിൽ ഒച്ചിനെ ശ്രദ്ധയിൽപ്പെട്ടത്. പാതിവെന്ത നിലയിലായിരുന്നു ഒച്ച് ഉണ്ടായിരുന്നതെന്ന് പരാതിക്കാരൻ പറഞ്ഞു.

സംഭവത്തിന് പിന്നാലെ ബില്ലും കറിയുടെ ചിത്രങ്ങളും സഹിതം ഭക്ഷ്യസുരക്ഷാ വിഭാഗത്തിന് പരാതി നൽകുകയായിരുന്നു. തുടർന്ന് നഗരസഭ ആരോഗ്യവിഭാഗം ഹോട്ടലിൽ പരിശോധന നടത്തി. പരിശോധനയ്ക്ക് പിന്നാലെയാണ് അടിയന്തരമായി ഹോട്ടൽ അടച്ചുപൂട്ടാൻ നിർദേശം നൽകിയത്.

സംഭവത്തിൽ ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചിരുന്നോയെന്നതടക്കമുള്ള കാര്യങ്ങളിൽ അധികൃതർ തുടർനടപടികൾ സ്വീകരിക്കുമെന്ന് അറിയിച്ചു.

Advertisement
WhiteswanTV Footer