Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: FoodSafety

മായം ചേർത്ത ഭക്ഷണം; കുവൈത്തിൽ രണ്ട് റസ്റ്റോറന്റുകൾ അടച്ചുപൂട്ടാൻ ഉത്തരവ്

കുവൈത്ത് സിറ്റി: മായം ചേർത്തതും ഉറവിടം വ്യക്തമല്ലാത്തതുമായ ഭക്ഷ്യവസ്തുക്കൾ ഉപയോഗിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് കുവൈത്തിൽ രണ്ട് റസ്റ്റോറന്റുകൾ അടച്ചുപൂട്ടാൻ ഉത്തരവ്. ഫർവാനിയ ഗവർണറേറ്റിലെ ശബ്ര അൽ-ജ്ലീബ് മാർക്കറ്റിൽ പ്രവർത്തിച്ചിരുന്ന റസ്റ്റോറന്റുകൾക്കെതിരെയാണ് കുവൈത്ത് പബ്ലിക് അതോറിറ്റി ഫോർ ഫുഡ് ആൻഡ് ന്യൂട്രീഷ്യൻ നടപടി സ്വീകരിച്ചത്. ഭക്ഷ്യസുരക്ഷാ അധികൃതർ നടത്തിയ പരിശോധനയിലാണ് ഗുരുതരമായ നിയമലംഘനങ്ങൾ കണ്ടെത്തിയത്. മായം ചേർത്തതും ഉറവിടം വ്യക്തമല്ലാത്തതുമായ ഭക്ഷ്യവസ്തുക്കളുടെ ഉപയോഗം ഉൾപ്പെടെയുള്ള ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് സ്ഥാപനങ്ങൾക്കെതിരെ നിയമനടപടികളും ആരംഭിച്ചതായി അതോറിറ്റി അറിയിച്ചു. ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ […]
Read more

ഉപ്പിന് പകരം ഡിറ്റർജന്റ്; ബിഹാറിൽ ഉച്ചഭക്ഷണം കഴിച്ച വിദ്യാർഥികൾ ആശുപത്രിയിൽ

ഭുവനേശ്വർ: ബിഹാറിലെ നളന്ദയിൽ സർക്കാർ സ്കൂളിൽ ഗുരുതര അനാസ്ഥ. ഉച്ചഭക്ഷണത്തിനിടെ ഉപ്പിന് പകരം ഡിറ്റർജന്റ് നൽകിയതിനെ തുടർന്ന് 40ഓളം വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം. നളന്ദയിലെ പാരാസി മിഡിൽ സ്കൂളിലാണ് സംഭവം. ഭക്ഷണം കഴിച്ചതിന് പിന്നാലെ വയറുവേദന, ഛർദ്ദി തുടങ്ങിയ അസ്വസ്ഥതകൾ അനുഭവപ്പെട്ടതോടെയാണ് വിദ്യാർഥികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ചികിത്സയിലുള്ളവരിൽ 17 പേർ പെൺകുട്ടികളാണ്. നിലവിൽ വിദ്യാർഥികളുടെയെല്ലാം ആരോഗ്യനില തൃപ്തികരമാണെന്നാണ് അധികൃതർ അറിയിക്കുന്നത്. എൻജിഒ വഴിയാണ് സ്കൂളിലേക്ക് ഉച്ചഭക്ഷണം എത്തിച്ചിരുന്നത്. ചോറിനൊപ്പം സോയാബീനും ഉരുളക്കിഴങ്ങും അടങ്ങിയ കറിയുമാണ് ഭക്ഷണമായി നൽകിയത്. സോയാബീൻ […]
Read more

മംഗളൂരുവിലെ കെഎഫ്‌സി ഔട്ട്ലെറ്റിൽ നിന്ന് പഴകിയ ഇറച്ചി പിടിച്ചു

മംഗളൂരു: ചീഞ്ഞതും ദുർഗന്ധമുള്ളതുമായ ചിക്കൻ വിതരണം ചെയ്തെന്ന പരാതിയെ തുടർന്ന് മംഗളൂരുവിലെ കെഎഫ്‌സി ഔട്ട്‌ലെറ്റിൽ ഭക്ഷ്യസുരക്ഷാ വകുപ്പ് പരിശോധന നടത്തി. കെ.എസ്. റാവു റോഡിലെ സിറ്റി സെന്റർ മാളിലുള്ള ഔട്ട്‌ലെറ്റാണ് പരിശോധനയ്ക്ക് ശേഷം പൂട്ടിയത്. സ്ഥാപനത്തിന്റെ സ്റ്റോറും സീൽ ചെയ്തു. ഓൺലൈൻ വഴി ഓർഡർ ചെയ്ത ‘ചിക്കൻ പെരി പെരി’യിൽ ദുർഗന്ധവും മോശം രുചിയും അനുഭവപ്പെട്ടെന്ന ഉപഭോക്താവിന്റെ പരാതിയെ തുടർന്നായിരുന്നു പരിശോധന. മംഗളൂരു മുൻ മേയറും ബിജെപി നേതാവുമായ കവിത സനിൽ കുട്ടിക്കായി ഓർഡർ ചെയ്ത ഭക്ഷണത്തിലാണ് […]
Read more

ബെംഗളൂരുവിലെ പ്രമുഖ പബ്ബിൽനിന്ന് 132 കിലോ പഴകിയ ഭക്ഷണം പിടികൂടി

ബെംഗളൂരു: ബെംഗളൂരുവിലെ പ്രമുഖ പബ്ബിൽ നിന്ന് 132 കിലോഗ്രാം പഴകിയ ഭക്ഷ്യവസ്തുക്കൾ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. കാലാവധി കഴിഞ്ഞതും പൂപ്പൽ ബാധിച്ചതുമായ ഇറച്ചി, കേടായ വെജിറ്റബിൾ കട്ലെറ്റ്, പഴകിയ പാൽ ഉൽപന്നങ്ങൾ തുടങ്ങിയവയാണ് കണ്ടെത്തിയത്. അശോക് നഗറിലെ യുബി സിറ്റി മാളിലെ 16-ാം നിലയിൽ പ്രവർത്തിച്ചിരുന്ന സ്കൈ ലോഞ്ച് പബ്ബിന്റെ ഭക്ഷണശാലയാണ് അധികൃതർ അടച്ചത്. ഇവിടെ നിന്ന് 70 കിലോഗ്രാം പഴകിയ സോയ സോസ്, പഴകിയ മീൻ, കൂൺ, സോസുകൾ, കാലാവധി കഴിഞ്ഞ ഭക്ഷ്യവസ്തുക്കൾ എന്നിവ പിടിച്ചെടുത്തു. […]
Read more

കള്ള് ഷാപ്പുകളിലെ ഭക്ഷണ വിതരണത്തിന് ഭക്ഷ്യസുരക്ഷാ ലൈസൻസ് നിർബന്ധം

തിരുവനന്തപുരം: കള്ള് ഷാപ്പുകളിൽ ഭക്ഷണം വിതരണം ചെയ്യുന്നതിന് ഭക്ഷ്യസുരക്ഷാ ലൈസൻസ് നിർബന്ധമാക്കി എക്സൈസ് വകുപ്പ്. ലൈസൻസ് ഇല്ലാതെ ഭക്ഷണം വിളമ്പുന്ന ഷാപ്പുകൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.നിയമലംഘനം കണ്ടെത്തിയിട്ടും നടപടി എടുക്കാതെ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെയും ശിക്ഷാ നടപടി ഉണ്ടാകുമെന്ന് എക്സൈസ് കമ്മീഷണർ മുന്നറിയിപ്പ് നൽകി. ‘ഓപ്പറേഷൻ ശുദ്ധി’യുടെ ഭാഗമായാണ് പുതിയ നടപടി. ഷാപ്പുകളിലെ ഭക്ഷണത്തിന്റെ ഗുണനിലവാരവുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ഉയർന്ന സാഹചര്യത്തിലാണ് നടപടി ശക്തമാക്കിയത്. ഭക്ഷ്യസുരക്ഷാ ലൈസൻസുമായി ബന്ധപ്പെട്ട് നേരത്തെ തന്നെ […]
Read more

കാലാവധി തീരാത്ത ചോക്ലേറ്റിനുള്ളിൽ നിന്ന് പുഴു; പരാതിയുമായി യുവാവ്

കരുമാല്ലൂർ: എറണാകുളം പറവൂരിന് സമീപം കരുമാല്ലൂരിൽ വാങ്ങിയ ചോക്ലേറ്റിനുള്ളിൽ പുഴുവിനെ കണ്ടെത്തിയതായി പരാതി. കാലാവധി കഴിയാത്ത ഡയറി മിൽക്ക് ക്രിസ്പലോ ചോക്ലേറ്റ് പാക്കറ്റിലാണ് പുഴുവിനെയും പുഴുവിന്റെ കൂടിനെയും കണ്ടെത്തിയത്. കരുമാല്ലൂർ സ്വദേശി അഭിലാഷിനാണ് ചോക്ലേറ്റിനുള്ളിൽ പുഴുവിനെ കണ്ടെത്തിയത്. സഹോദരി വാങ്ങിക്കൊണ്ടുവന്ന 40 രൂപ വിലയുള്ള ചോക്ലേറ്റ് പാക്കറ്റ് തുറന്നപ്പോഴാണ് പുഴു ശ്രദ്ധയിൽപ്പെട്ടത്. 2027 ജനുവരി 12 വരെ ഉപയോഗിക്കാമെന്ന് പാക്കറ്റിൽ രേഖപ്പെടുത്തിയിട്ടുള്ള ചോക്ലേറ്റിലാണ് സംഭവം. ഇന്ന് ഉച്ചയോടെയാണ് ചോക്ലേറ്റ് വാങ്ങിയതെന്നും അഭിലാഷ് പറഞ്ഞു. സംഭവത്തിൽ ഭക്ഷ്യസുരക്ഷാ വകുപ്പിനും […]
Read more

ഹോട്ടലില്‍ നിന്ന് വാങ്ങിയ മുട്ടക്കറിയില്‍ ഒച്ച്; ഹോട്ടൽ അടച്ചുപൂട്ടാന്‍ നോട്ടീസ് നല്‍കി

കൊച്ചി: എറണാകുളം വടക്കൻ പറവൂരിൽ ഹോട്ടലിൽ നിന്ന് വാങ്ങിയ മുട്ടക്കറിയിൽ ഒച്ചിനെ കണ്ടെത്തി. സംഭവത്തെ തുടര്‍ന്ന് അടിയന്തിരമായി ഹോട്ടല്‍ അടച്ചുപൂട്ടാന്‍ നഗരസഭ ആരോഗ്യ വിഭാഗം നോട്ടീസ് നല്‍കി.കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപം പ്രവർത്തിക്കുന്ന ചായ പീടിക എന്ന ഹോട്ടൽ അടച്ചുപൂട്ടാൻ നഗരസഭ നോട്ടീസ് നൽകി. പറയക്കാട് സ്വദേശിയായ വ്യക്തി ഓൺലൈനായി ഓർഡർ ചെയ്ത മുട്ടക്കറിയിലാണ് ഒച്ചിനെ കണ്ടെത്തിയത്. ഭക്ഷണം പകുതിയോളം കഴിച്ചതിന് ശേഷമാണ് കറിയിൽ ഒച്ചിനെ ശ്രദ്ധയിൽപ്പെട്ടത്. പാതിവെന്ത നിലയിലായിരുന്നു ഒച്ച് ഉണ്ടായിരുന്നതെന്ന് പരാതിക്കാരൻ പറഞ്ഞു. സംഭവത്തിന് […]
Read more

Recent News

Advertisement
WhiteswanTV Footer