Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കോതമംഗലം മൺസൂൺ ഫെസ്റ്റിവൽ ഓഗസ്റ്റ് 1 മുതൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോതമംഗലം: ഒരാഴ്ച നീളുന്ന കോതമംഗലം മൺസൂൺ ഫെസ്റ്റിവൽ- ‘മൺസൂൺ മാജിക്’ ഓഗസ്റ്റ് 1 ന് ആരംഭിക്കും. തട്ടേക്കാട് മിനി സ്വിറ്റ്സർലൻ്റ് ആണ് പ്രധാന വേദി. കോതമംഗലത്തിന്റെ മഴക്കാല വിനോദസഞ്ചാര സാധ്യതകൾ പ്രയോജനപ്പെടുത്തി മേഖലയിലെ ടൂറിസം വികസനത്തിന് പുതിയ ദിശാ ബോധം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നതെന്ന് കോതമംഗലം എംഎൽഎ ഷിബു തെക്കുംപുറം പറഞ്ഞു. ഓഗസ്റ്റ് 1 ശനിയാഴ്ച വൈകിട്ട് 4 ന് ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. “മഴ അനുഭവത്തിനായി കോതമംഗലത്തേക്ക് വരൂ” എന്ന പ്രമേയത്തിലാണ് മൺസൂൺ ഫെസ്റ്റ് .

ബന്ധപ്പെട്ട വിവിധ സർക്കാർ വകുപ്പുകളും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ടൂറിസം സംരംഭകരും ടൂറിസം രംഗത്ത് പ്രവർത്തിക്കുന്ന വിവിധ ഏജൻസികളും സഹകരിച്ചാണ് പരിപാടി സംഘടിപ്പിക്കുന്നത്. എംഎൽഎയുടെ 100 ദിന കർമപരിപാടിയിൽ ഉൾക്കൊള്ളിച്ചുകൊണ്ടാണ് മൺസൂൺ ഫെസ്റ്റ് ആസൂത്രണം ചെയ്തിരിക്കുന്നത്. ഓഗസ്റ്റ് 1 മുതൽ 9 വരെ സംഘടിപ്പിക്കുന്ന ഫെസ്റ്റിവലിൻ്റെ ലക്ഷ്യങ്ങളും പരിപാടികളുടെ രൂപരേഖയും ഷിബു തെക്കുംപുറം എംഎൽഎ യോഗത്തിൽ വിശദീകരിച്ചു.

മഴപ്പാട്ട് സന്ധ്യ, ബൈക്ക് റൈഡ്, സൈക്ലത്തോൺ, ജീപ്പ് റൈഡ്, ഷൂട്ട് ദി റെയിൻ, ട്രക്കിങ് ട്രയൽ, മഴനൃത്ത മത്സരം തുടങ്ങി മഴയും പ്രകൃതിയും പ്രമേയമാക്കിയ വൈവിധ്യമാർന്ന പരിപാടികളാണ് ഫെസ്റ്റിവലിൻ്റെ ഭാഗമായി ഒരുക്കിയിരിക്കുന്നത്. ഫെസ്റ്റിവലിനോടനുബന്ധിച്ചു നാട്ടു രുചികളുടെ മേളയും ഒരുക്കും. കോതമംഗലത്തെ വിവിധ ഡെസ്റ്റിനേഷനുകളിൽ നിന്നുള്ള മഴ ദൃശ്യങ്ങൾ റീൽസാക്കി സമ്മാനം നേടാനുള്ള അവസരവുമുണ്ട്.

ജൂലൈ 27ന് റെയിൻ റീൽസ് മത്സരം ആരംഭിക്കും. മൺസൂൺ ഫെസ്റ്റിവലിൻ്റെ സുഗമമായ നടത്തിപ്പിനായി കുട്ടമ്പുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ മേരി കുര്യാക്കോസിന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളെയും വിവിധ വകുപ്പുകളിൽ നിന്നുള്ള ഉദ്യോഗസ്ഥരെയും ടൂറിസം രംഗത്ത് പ്രവർത്തിക്കുന്നവരെയും ഉൾപ്പെടുത്തി വിപുലമായ സംഘാടക സമിതി രൂപീകരിച്ചിട്ടുണ്ട്.

ഓഗസ്റ്റ് 2 ഞായറാഴച രാവിലെ 8 ന് ‘ടൂർ ഡി കോതമംഗലം’ എന്ന് പേരിട്ടിരിക്കുന്ന സൈക്കിൾ റൈഡ് കോതമംഗലം നഗരത്തിൽ നിന്നും ആരംഭിക്കും. തട്ടേക്കാട്, കുട്ടമ്പുഴ, പൂയംകുട്ടി എന്നീ ഡെസ്റ്റിനേഷനുകളിലൂടെ കടന്നു പോകുന്ന റൈഡ് 11 മണിക്ക് മുഖ്യ വേദിയിൽ സമാപിക്കും.

ഓഗസ്റ്റ് 5 ബുധനാഴ്ച്ച ഓഫ്‌റോഡ് ജീപ്പ് റൈഡ് മാമലക്കണ്ടത്ത് നിന്നും തുടങ്ങും.
ഓഗസ്റ്റ്- 6 ന് ട്രെക്കിങ്ങ് ട്രയൽ കുട്ടമ്പുഴയിൽ നിന്ന് ആരംഭിക്കും. മഴ നൃത്ത മത്സരം ഓഗസ്റ്റ് 8 ശനിയാഴ്ച് പ്രധാന വേദിയിൽ നടക്കും. ഓഗസ്റ്റ് 9 ന് ബൈക്ക് റൈഡർമാരുടെ കോതമംഗലം ഡ്രൈവ്. കോതമംഗലം ടൂറിസം സർക്യൂട്ടിൽ ഉൾപ്പെടുത്തുന്ന വിവിധ കേന്ദ്രങ്ങളിലൂടെ ബൈക്ക് റൈഡ് കടന്ന് പോകും. മഴ നൃത്ത മത്സരങ്ങൾക്ക് കോളേജ് ടീമുകൾക്ക് പങ്കെടുക്കാം.

ഓഗസ്റ്റ് 5 ന് മുന്പ് രജിസ്റ്റർ ചെയ്യണം ട്രക്കിങ്ങ്, ബൈക്ക് റൈഡ്, സൈക്കിൾ റൈഡ് എന്നിവയ്ക്കും മുൻകൂട്ടി രജിസ്റ്റർ ചെയ്യാം. സമാപന സമ്മേളനം ഓഗസ്റ്റ് 9-ന് സിവിൽ സപ്ലൈസ് വകുപ്പ് മന്ത്രി അനൂപ് ജേക്കബ് ഉദ്ഘാടനം ചെയ്യും. പൊതുവെ ഓഫ് സീസണായി കരുതുന്ന മഴക്കാലത്തെ കേരള ടൂറിസത്തിലെ ഒരു പീക്ക് സീസണാക്കി മാറ്റുകയാണ് ഫെസ്‌റ്റിൻ്റെ ലക്ഷ്യം. മഴ അനുഭവങ്ങൾക്ക് അനുയോജ്യമായ ഒട്ടേറെ ഡെസ്റ്റിനേഷനുകൾ ഉള്ള കോതമംഗലത്തെ സംസ്ഥാനത്തെ ഒരു ശ്രദ്ധേയ മൺസൂൺ ടൂറിസം കേന്ദ്രമാക്കി വളർത്തിയെടുക്കുമെന്നും എം എൽഎ വാർത്താസമ്മേളനത്തിൽ കൂട്ടിച്ചേർത്തു

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer