Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: kothamangalam

അർജുൻ ആയങ്കിക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ ചുമത്താൻ പൊലീസ്

കൊച്ചി: കോതമംഗലം എസ്എച്ച്ഒയെ ഭീഷണിപ്പെടുത്തിയ കേസിൽ അർജുൻ ആയങ്കിക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ കൂടി ചുമത്താൻ പൊലീസ്. കേസിന്റെ ഗൗരവം കണക്കിലെടുത്താണ് നടപടി. നിലവിൽ ഭീഷണിപ്പെടുത്തൽ, അസഭ്യം പറയൽ തുടങ്ങിയ വകുപ്പുകളാണ് അർജുൻ ആയങ്കിക്കെതിരെ ചുമത്തിയിരിക്കുന്നത്. സംഘടിത കുറ്റകൃത്യത്തിന് ഗൂഢാലോചന നടത്തിയെന്ന കേസിൽ അർജുൻ ആയങ്കിക്ക് ലഭിച്ച ജാമ്യം റദ്ദാക്കണമെന്നും പൊലീസ് ആവശ്യപ്പെടും. അർജുൻ സ്ഥിരം കുറ്റവാളിയാണെന്നും ജാമ്യം റദ്ദാക്കണമെന്നും ആവശ്യപ്പെട്ടുള്ള പൊലീസ് റിപ്പോർട്ട് കോതമംഗലം മജിസ്‌ട്രേറ്റ് കോടതി നാളെ പരിഗണിക്കും. സംഘടിത കുറ്റകൃത്യത്തിന് ഗൂഢാലോചന നടത്തിയ കേസിൽ […]
Read more

കോതമംഗലം മൺസൂൺ ഫെസ്റ്റിവൽ ഓഗസ്റ്റ് 1 മുതൽ

കോതമംഗലം: ഒരാഴ്ച നീളുന്ന കോതമംഗലം മൺസൂൺ ഫെസ്റ്റിവൽ- ‘മൺസൂൺ മാജിക്’ ഓഗസ്റ്റ് 1 ന് ആരംഭിക്കും. തട്ടേക്കാട് മിനി സ്വിറ്റ്സർലൻ്റ് ആണ് പ്രധാന വേദി. കോതമംഗലത്തിന്റെ മഴക്കാല വിനോദസഞ്ചാര സാധ്യതകൾ പ്രയോജനപ്പെടുത്തി മേഖലയിലെ ടൂറിസം വികസനത്തിന് പുതിയ ദിശാ ബോധം നൽകുക എന്ന ലക്ഷ്യത്തോടെയാണ് ഫെസ്റ്റ് സംഘടിപ്പിക്കുന്നതെന്ന് കോതമംഗലം എംഎൽഎ ഷിബു തെക്കുംപുറം പറഞ്ഞു. ഓഗസ്റ്റ് 1 ശനിയാഴ്ച വൈകിട്ട് 4 ന് ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്യും. “മഴ അനുഭവത്തിനായി […]
Read more

കോതമംഗലത്തെ യുവതിയുടെ ആത്മഹത്യ; ‘ലവ് ജിഹാദ്’ അല്ലെന്ന് പൊലീസ്

കൊച്ചി: കോതമംഗലത്തെ 23കാരിയായ യുവതിയുടെ ആത്മഹത്യ ‘ലവ് ജിഹാദ്’ അല്ലെന്ന് പൊലീസ് കേസില്‍ പ്രതിയായ റമീസ് യുവതിയെ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയിട്ടില്ലെന്നാണ് പൊലീസ് സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നത്. പ്രണയം തുടരാനാകില്ലെന്ന മനോവിഷമത്തിലാണ് യുവതി ആത്മഹത്യ ചെയ്യതെന്നുമാണ് പൊലീസിന്റെ കണ്ടെത്തല്‍. കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത് ഈയാഴ്ചയാണ്. കോതമംഗലം മജിസ്‌ട്രേറ്റ് കോടതിയിലാണ് പൊലീസ് കുറ്റപത്രം സമര്‍പ്പിക്കുക. ആണ്‍സുഹൃത്തായ റമീസ് പ്രണയ ബന്ധത്തില്‍ നിന്ന് പിന്മാറിയതിന്റെ നിരാശയിലാണ് യുവതി ആത്മഹത്യ ചെയ്തതെന്നാണ് കുറ്റപത്രത്തിലുള്ളത്. കേസില്‍ റമീസിന് പുറമെ റമീസിന്റെ മാതാവും പിതാവും […]
Read more

വാരപ്പെട്ടി സ്വദേശിയുടെ മൃതദേഹം കറുകടത്ത് പുഴയിൽ കണ്ടെത്തി

കോതമംഗലം: ഒരാഴ്ച മുമ്പ് കാണാതായ വാരപ്പെട്ടി സ്വദേശിയുടെ മൃതദേഹം കറുകടം അമ്പലപ്പടിയിൽ പുഴയിൽ കണ്ടെത്തി. വാരപ്പെട്ടി പൊത്തനക്കാവ് പരേതനായ അറാക്കൽ വീട്ടിൽ രാജന്റെ മകൻ അജേഷ് (ഉണ്ണി-28) ആണ് മരിച്ചത്. ടൈൽ പണിക്കാരൻ ആയിരുന്നു. കാണാതായതിനെ തുടർന്ന് നാട്ടുകാരും പോലീസും പ്രദേശത്ത് വ്യാപകമായ തിരച്ചിൽ നടത്തിയിരുന്നു. ഇതിനിടയിലാണ് ഇന്ന് രാവിലെ മൃതദേഹം കറുകടം അമ്പലപ്പടിയിൽ നടുക്കുടി കടവിന് സമീപമുള്ള പഴയ പാലത്തിൽ തടഞ്ഞു നിന്ന രീതിയിൽ കണ്ടെത്തിയത്. പോലീസെത്തി മേൽ സ്വീകരിച്ചു. സംസ്കാരം പോസ്റ്റുമോർട്ടതിനു ശേഷം ഇന്ന് […]
Read more

കോതമംഗലത്തെ യുവതിയുടെ ആത്മഹത്യ; പ്രതി റമീസിന്റെ സുഹൃത്ത് പിടിയില്‍

കൊച്ചി: കോതമംഗലത്തെ 23കാരിയായ യുവതിയുടെ ആത്മഹത്യയിലെ പ്രതി റമീസിന്റെ സുഹൃത്ത് സഹദ് പൊലീസ് കസ്റ്റഡിയില്‍. അറസ്റ്റ് ഉടന്‍ ഉണ്ടാകും. കുറ്റകൃത്യത്തിന് കൂട്ട് നിന്നു എന്നതാണ് ഇയാള്‍ക്കെതിരെ ചുമത്തിയിരിക്കുന്ന കുറ്റം. റമീസിന്റെ മാതാപിതാക്കളെ ഇന്ന് രാവിലെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. തമിഴ്‌നാട് സേലത്ത് നിന്നാണ് ഇരുവരെയും കസ്റ്റഡിയിലെടുത്തത്. ഇവരെ കോതമംഗലത്ത് എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തും. ഇരുവര്‍ക്കും എതിരെ ആത്മഹത്യാ പ്രേരണ കുറ്റമാണ് ചുമത്തിയിരിക്കുന്നത്. നിലവില്‍ റിമാന്‍ഡില്‍ ഉള്ള റമീസിനായി സമര്‍പ്പിച്ച കസ്റ്റഡി അപേക്ഷ ഇന്ന് കോടതി പരിഗണിക്കും. കസ്റ്റഡിയില്‍ […]
Read more

കോതമംഗലത്തെ 23കാരിയുടെ ആത്മഹത്യ; റമീസിന്റെ മാതാപിതാക്കൾ കസ്റ്റഡിയിൽ

കോതമംഗലം: കോതമംഗലത്തെ ഇരുപത്തിമൂന്നുകാരിയുടെ ആത്മഹത്യയിൽ രണ്ട് പേർ കസ്റ്റഡിയിൽ. ഒന്നാം പ്രതി റമീസിന്റെ മാതാപിതാക്കളാണ് കസ്റ്റഡിയിലായത്. തമിഴ്നാട്ടിൽ നിന്ന് പിടികൂടിയ പ്രതികളെ ഉടൻ കോതമംഗലത്ത് എത്തിക്കും. റമീസിന്റെ അറസ്റ്റിന് പിന്നാലെ പ്രതികൾ ഒളിവിലായിരുന്നു. കേസിലെ രണ്ടാം പ്രതിയായിട്ടുള്ള റഹീം, മൂന്നാം പ്രതിയായിട്ടുള്ള ഷെരീഫ എന്നിവരാണ് പിടിയിലായിട്ടുള്ളത്. പ്രതികൾക്കായി പറവൂരുള്ള വീട്ടിൽ പൊലീസ് പരിശോധന നടത്തിയെങ്കിലും കണ്ടെത്താൻ കഴിഞ്ഞിരുന്നില്ല. ഇരുവർക്കുമെതിരെ അന്വേഷണം പുരോഗമിക്കുന്നതിനിടയിലാണ് തമിഴ്നാട്ടിൽ ഉണ്ടെന്ന വിവരം ലഭിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് ഇവർക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. പെൺകുട്ടിയെ […]
Read more

സോനയുടെ ആത്മഹത്യ; എൻഐഎ അന്വേഷിക്കണമെന്ന് കുടുംബം

കൊച്ചി: കോതമംഗലത്ത് ടിടിഐ വിദ്യാർഥിനി ആത്മഹത്യ ചെയ്ത സംഭവം എൻഐഎ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം. മുഖ്യമന്ത്രിക്കും സംസ്ഥാന പൊലീസ് മേധാവിക്കും അയച്ച കത്തിൽ യുവതിയുടെ അമ്മയാണ് ഇക്കാര്യം ആവശ്യപ്പെട്ടിട്ടുള്ളത്. തന്റെ മകളുടേത് നിർബന്ധിത മതപരിവർത്തന ശ്രമത്തെ തുടർന്നുണ്ടായ ആത്മഹത്യയാണെന്നാണ് അമ്മ കത്തില്‍‍ ആരോപിക്കുന്നത്. ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് ടിടിഐ വിദ്യാർഥിനിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ സുഹൃത്തും മുൻ സഹപാഠിയുമായ പറവൂർ പാനായിക്കുളം സ്വദേശി റമീസ് അറസ്റ്റിലാവുകയും ചെയ്തു. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിക്കൽ, ദേഹോപദ്രവമേൽപ്പിക്കൽ, തടഞ്ഞുവയ്ക്കൽ, […]
Read more

അന്‍സിലിന്റെ മരണം: പെണ്‍സുഹൃത്ത് വിഷം കലക്കിയത് എനര്‍ജി ഡ്രിങ്കിൽ

കൊച്ചി: കോതമംഗലം അന്‍സില്‍ കൊലക്കേസില്‍ പെണ്‍സുഹൃത്ത് വിഷം കലക്കി നൽകിയത് എനര്‍ജി ഡ്രിങ്കില്‍. പെണ്‍സുഹൃത്തിന്റെ വീട്ടിൽ നടന്ന തെളിവെടുപ്പിൽ എനര്‍ജി ഡ്രിങ്ക് കാനുകള്‍ കണ്ടെത്തി. സ്ഥിരമായി എനര്‍ജി ഡ്രിങ്ക് ഉപയോഗിക്കുന്ന ആളാണ് അന്‍സില്‍. അൻസിലിനെ വീട്ടിലേക്ക് വിളിച്ചുവരുത്തിയത് മറ്റൊരു സുഹൃത്ത് വഴിയാണെന്നും പൊലീസ് സ്ഥിരീകരിച്ചു. അന്‍സിലിനെ പ്രതി പലതവണ വീട്ടിലേക്ക് വിളിച്ചിരുന്നു. ഭയം മൂലം അന്‍സില്‍ പ്രതിയുടെ വീട്ടിലേക്ക് വന്നിരുന്നില്ല. മറ്റൊരു സുഹൃത്ത് വഴി ആസൂത്രിതമായാണ് അന്‍സിലിനെ വീട്ടിലെത്തിച്ചത്. കേസിൽ പെൺസുഹൃത്ത് നടത്തിയത് മാസങ്ങള്‍ നീണ്ട ആസൂത്രണമാണെന്നും […]
Read more

കോതമംഗലത്ത് എംഡിഎംഎയുമായി യുവാവ് പിടിയിൽ

കൊച്ചി: കോതമംഗലത്ത് എംഡിഎംഎയുമായി യുവാവ് പിടിയിൽ. അടിവാടിനടുത്ത് പുലിക്കുന്നേപ്പടിയിൽ എക്സൈസ് നടത്തിയ റെയ്ഡിൽ കുന്നത്ത് ആഷിക്കാണ് (സദ്ദാം 32) പിടിയിലായത്. ഇയാളിൽ നിന്ന് എംഡിഎംഎയും ഇത് ഉപയോഗിക്കാനുള്ള ഉപകരണങ്ങളും പിടിച്ചെടുത്തു. ഇയാൾ കോതമംഗലം എക്സൈസിന്റെ കസ്റ്റഡിയിലാണ്.
Read more

പതിറ്റാണ്ടുകളുടെ കാത്തിരുപ്പ്: കുട്ടമ്പുഴയിലെ 34 കുടുംബങ്ങൾക്ക് പട്ടയം

കോതമംഗലം: കോതമംഗലം താലൂക്ക് പരിധിയിലെ കുട്ടമ്പുഴ വില്ലേജിൽ കുട്ടമ്പുഴ-ആനക്കയം റോഡ്, കുട്ടമ്പുഴ-ഉരുളൻതണ്ണി-പിണവൂർകടി റോഡ് എന്നീ പൊതുമരാമത്ത് റോഡുകളോട് ചേർന്നുവരുന്ന പുറമ്പോക്ക് ഭൂമിയിൽ കാലങ്ങളായി താമസിച്ചു വന്ന 34 കുടുംബങ്ങളുടെ കാത്തിരിപ്പിന് ഒടുവിൽ വിരാമമായി. പതിറ്റാണ്ടുകളായി കൈവശം വച്ചിരുന്ന ഭൂമി ഇനി അവരുടെ സ്വന്തമാണെന്നു അവർക്ക് പറയാം. നാളുകളായുള്ള ഈ പ്രശ്നം പരിഹരിക്കുന്നതിന്റെ ഭാഗമായി വിഷയം പട്ടയ ഡാഷ്‌ബോർഡിൽ ഉൾപ്പെടുത്തുകയും ആന്റണി ജോൺ എം.എൽ.എ റവന്യൂ മന്ത്രി കെ.രാജന്റെ ശ്രദ്ധയിൽ കൊണ്ടുവന്നതിന്റെയും അടിസ്ഥാനത്തിൽ ഇത് സംബന്ധിച്ച വിശദമായ റിപ്പോർട്ട് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix