കോതമംഗലം: ഒരാഴ്ച മുമ്പ് കാണാതായ വാരപ്പെട്ടി സ്വദേശിയുടെ മൃതദേഹം കറുകടം അമ്പലപ്പടിയിൽ പുഴയിൽ കണ്ടെത്തി. വാരപ്പെട്ടി പൊത്തനക്കാവ് പരേതനായ അറാക്കൽ വീട്ടിൽ രാജന്റെ മകൻ അജേഷ് (ഉണ്ണി-28) ആണ് മരിച്ചത്. ടൈൽ പണിക്കാരൻ ആയിരുന്നു.
കാണാതായതിനെ തുടർന്ന് നാട്ടുകാരും പോലീസും പ്രദേശത്ത് വ്യാപകമായ തിരച്ചിൽ നടത്തിയിരുന്നു. ഇതിനിടയിലാണ് ഇന്ന് രാവിലെ മൃതദേഹം കറുകടം അമ്പലപ്പടിയിൽ നടുക്കുടി കടവിന് സമീപമുള്ള പഴയ പാലത്തിൽ തടഞ്ഞു നിന്ന രീതിയിൽ കണ്ടെത്തിയത്. പോലീസെത്തി മേൽ സ്വീകരിച്ചു. സംസ്കാരം പോസ്റ്റുമോർട്ടതിനു ശേഷം ഇന്ന് മൂവാറ്റുപുഴ പൊതു ശ്മശാനത്തിൽ നടക്കും.







