മണ്ണഞ്ചേരി: കാക്കനാട് ഇൻഫോപാർക്കിന് സമീപമുണ്ടായ വാഹനാപകടത്തിൽ സോഫ്റ്റ്‌വെയർ എൻജിനീയർ മരിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് 21-ാം വാർഡ് കാവുങ്കൽ ദേവാലയത്തിൽ ദേവാനന്ദ് (27) ആണ് മരിച്ചത്.
ചൊവ്വാഴ്ച പുലർച്ചെ സുഹൃത്തുക്കളുമായി കാറിൽ യാത്ര ചെയ്യുന്നതിനിടെ ഇൻഫോപാർക്കിന് സമീപത്തെ റോഡിൽ കാർ ലോഹനിർമിത വൈദ്യുതി തൂണിൽ ഇടിക്കുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തിൽ പിൻസീറ്റിലിരുന്ന ദേവാനന്ദ് കാറിന്റെ ഡോർ തുറന്നതിനെ തുടർന്ന് റോഡിലേക്ക് തെറിച്ചുവീണു.
വീഴ്ചയിൽ തലയ്ക്കേറ്റ ഗുരുതര പരിക്കാണ് മരണകാരണം. ഉടൻ തന്നെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കെഎസ്എഫ്ഇ റിട്ട. മാനേജർ കുഞ്ഞുമോൻ (അംബു) ആണ് പിതാവ്. മാതാവ് ഷൈലജ റിട്ട. സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരിയാണ്. കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം വൈകിട്ട് കാവുങ്കലിലെ വീട്ടുവളപ്പിൽ സംസ്കരിച്ചു.




