Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

Tag: KAKKANAD

കാക്കനാട് വാഹനാപകടം; ഇൻഫോപാർക്കിലെ എൻജിനീയർക്ക് ദാരുണാന്ത്യം

മണ്ണഞ്ചേരി: കാക്കനാട് ഇൻഫോപാർക്കിന് സമീപമുണ്ടായ വാഹനാപകടത്തിൽ സോഫ്റ്റ്‌വെയർ എൻജിനീയർ മരിച്ചു. മണ്ണഞ്ചേരി പഞ്ചായത്ത് 21-ാം വാർഡ് കാവുങ്കൽ ദേവാലയത്തിൽ ദേവാനന്ദ് (27) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലർച്ചെ സുഹൃത്തുക്കളുമായി കാറിൽ യാത്ര ചെയ്യുന്നതിനിടെ ഇൻഫോപാർക്കിന് സമീപത്തെ റോഡിൽ കാർ ലോഹനിർമിത വൈദ്യുതി തൂണിൽ ഇടിക്കുകയായിരുന്നു. അപകടത്തിന്റെ ആഘാതത്തിൽ പിൻസീറ്റിലിരുന്ന ദേവാനന്ദ് കാറിന്റെ ഡോർ തുറന്നതിനെ തുടർന്ന് റോഡിലേക്ക് തെറിച്ചുവീണു. വീഴ്ചയിൽ തലയ്ക്കേറ്റ ഗുരുതര പരിക്കാണ് മരണകാരണം. ഉടൻ തന്നെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. […]
Read more

കാക്കനാട് വീടിന് അകത്തും പുറത്തുമായി 5 പാമ്പുകളെ പിടികൂടി

കൊച്ചി: കാക്കനാട് അത്താണി പ്രദേശത്ത് വീട്ടുമുറ്റത്ത് അഞ്ച് മലമ്പാമ്പ് കുഞ്ഞുങ്ങളെ കണ്ടെത്തി. അത്താണി ശ്മശാനത്തിന് സമീപമുള്ള വീട്ടുവളപ്പിൽ നിന്നാണ് പാമ്പുകളെ പിടികൂടിയത്. ഞായറാഴ്ച രാവിലെ ചെടിച്ചട്ടികൾക്കിടയിൽ നിന്നാണ് ആദ്യം പാമ്പിനെ കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ മറ്റൊന്നും കൂടി ലഭിച്ചു. പിന്നീട് രാത്രി വീണ്ടും നടത്തിയ തിരച്ചിലിലാണ് ഒന്നിന് പിന്നാലെ ഒന്നായി അഞ്ച് കുഞ്ഞുങ്ങളെ കൂടി കണ്ടെത്തിയത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രദേശത്ത് വലിയ മലമ്പാമ്പിനെ കണ്ടിരുന്നതായി നാട്ടുകാർ പറയുന്നു. അതിനാൽ അമ്മ പാമ്പ് വീട്ടുവളപ്പിൽ മുട്ടയിട്ടിരിക്കാമെന്നാണ് […]
Read more

കാക്കനാട് ജില്ലാ ജയിലിൽ റിമാൻഡ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി

കൊച്ചി: എറണാകുളം കാക്കനാട് ജില്ലാ ജയിലിൽ റിമാൻഡ് പ്രതിയെ മരിച്ച നിലയിൽ കണ്ടെത്തി. റിമാൻഡ് പ്രതിയായിരുന്ന രാജേഷിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രാജേഷിനെ സെല്ലിൽ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. സൗത്ത് പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ പ്രതിയായിരുന്നു രാജേഷ്.
Read more

17 വയസുകാരി പ്രസവിച്ചു; 23കാരൻ ഭർത്താവിനെതിരെ പോക്സോ കേസ്

കൊച്ചി: കാക്കനാട് 17 വയസുകാരി പ്രസവിച്ചു. തമിഴ്നാട് സ്വദേശിനി കാക്കനാട് സഹകരണ ആശുപത്രിയിലാണ് പ്രസവിച്ചത്. ആശുപത്രിയിൽ ആധാർ കാർഡ് കൊടുത്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. തുടർന്ന് ആശുപത്രി അധികൃതർ തൃക്കാക്കര പൊലിസിൽ അറിയിക്കുകയായിരുന്നു. പെൺകുട്ടി വാതുരുത്തി നഗറിലാണ് താമസിക്കുന്നത്. സംഭവത്തിൽ പെൺകുട്ടിയുടെ ഭർത്താവ് 23 വയസുകാരൻ മധുര സ്വദേശി പ്രേംകുമാറിനെ അറസ്റ്റ് ചെയ്തു. ഇയാൾക്കെതിരെ പോക്സോ വകുപ്പ് ചുമത്തി. മതാചാര പ്രകാരം വിവാഹം കഴിച്ചതിന് ശേഷമാണ് ഇവർ കൊച്ചിൽ എത്തിയത്. തുടർന്ന് ഒരുമിച്ച് താമസിക്കുകയായിരുന്നു. വിവാഹം നിയമവിരുദ്ധമായാണ് നടത്തിയത്. […]
Read more

കാക്കനാട് രാസലഹരിയുമായി യുവാവ് പിടിയിൽ

കാക്കനാട്: രാസലഹരിയുമായി യുവാവ് പിടിയിൽ. അത്താണി കുഴിപ്പറമ്പിൽ ഉമറുൽ ഫാറൂഖാണ് (28) പിടിയിലായത്. ഗുളിക രൂപത്തിലുള്ള (198 എണ്ണം) രാസലഹരിയുമായി കാക്കനാട് മത്സ്യ മാർക്കറ്റിനു സമീപത്ത് നിൽക്കുമ്പോഴാണ് ഇയാൾ സിറ്റി ഡാൻസാഫ് പൊലീസിൻ്റെ പിടിയിലായത്. നേരത്തേയും ഇയാൾ ഇത്തരം കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു. Content: Youth arrested for possession of drugs in Kakkanad
Read more

ജില്ലാ ജയിലിലെ വിരുന്ന്: കടുത്ത നടപടിയുമായി ജയിൽ വകുപ്പ്

കൊച്ചി: കാക്കനാട് ജില്ലാ ജയിലിൽ ക്രിമിനൽ പശ്ചാത്തലമുള്ളർക്ക് വിരുന്നൊരുക്കിയ സംഭവത്തിൽ കടുത്ത നടപടിക്ക് ഒരുങ്ങി ജയിൽ വകുപ്പ്. സംഭവത്തിൽ ജയിൽ ഡിജിപി, സൂപ്രണ്ടിനോട് റിപ്പോർട്ട് തേടി. ജയിൽ അധികൃതർക്ക് വീഴ്ച പറ്റി എന്നാണ് സ്പെഷ്യൽ ബ്രാഞ്ച് റിപ്പോർട്ട്. പൊലീസിൽ പരാതി നൽകുന്നതടക്കമുള്ള കാര്യങ്ങൾ ജയിൽ വകുപ്പിന്റെ പരിഗണനയിലാണ്. എത്തിയവർ ക്രിമിനൽ പശ്ചാത്തലം ഉള്ളവരാണെന്ന് അറിയില്ലെന്നായിരുന്നു സൂപ്രണ്ടിന്റെ വിശദീകരണം. ക്രിമിനൽ പശ്ചാത്തലമുള്ള മൂന്ന് പേർക്കാണ് ജില്ലാ ജയിലിൽ വിരുന്നൊരുക്കിയത്. ക്രിമിനൽ പശ്ചാത്തലമുള്ളവർ സന്ദർശക രജിസ്റ്ററിൽ അവരുടെ പേര് മാത്രമാണ് […]
Read more

കാക്കനാട് ഐആർഎസ് ഉദ്യോഗസ്ഥന്‍റെയും കുടുംബത്തിന്‍റെയും മരണം; പോസ്റ്റ്‍മോർട്ടം റിപ്പോർട്ട് പുറത്ത്

കൊച്ചി: കാക്കനാട് കസ്റ്റംസ് ക്വാർട്ടേഴ്സിൽ ഐആർഎസ് ഉദ്യോഗസ്ഥനെയും കുടുംബത്തെയും മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയായി. മൂന്നുപേരും തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് പോസ്റ്റ്‍മോര്‍ട്ടത്തിനുശേഷമുള്ള പ്രാഥമിക റിപ്പോര്‍ട്ടിലെന്ന് പൊലീസ് അറിയിച്ചത്. ഇന്ന് രാവിലെ പത്തിനാണ് കളമശ്ശേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്‍മോര്‍ട്ടം തുടങ്ങിയത്. മനീഷും സഹോദരിയും തൂങ്ങി മരിച്ചതാണെന്ന് പൊലീസ് നേരത്തെ സംശയിച്ചിരുന്നു. എന്നാൽ ഇവരുടെ അമ്മ ശകുന്തള അഗർവാളിന്‍റെ മൃതദേഹം പുതപ്പുകൊണ്ട് മൂടി പൂക്കൾ വിതറിയ നിലയിലായിരുന്നു കണ്ടെത്തിയത്. പൂക്കള്‍ വാങ്ങിയതിന്‍റെ ബില്ലും വീട്ടില്‍ നിന്ന് പൊലീസ് […]
Read more

കാക്കനാട് വാട്ടർ മെട്രോ സ്റ്റേഷനിൽ നിന്ന് ഇൻഫോപാർക്കിലേക്കുള്ള ഇലക്ട്രിക് ബസ് സർവീസ് ജനുവരി 29 മുതൽ

കൊച്ചി: കാക്കനാട് വാട്ടർ മെട്രോ സ്റ്റേഷനെ ഇൻഫോപാർക്കും കാക്കനാട് സിവിൽ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന മെട്രോ കണക്റ്റ് ഇലക്ട്രിക് ബസ് സർവീസ് ജനുവരി 29 ബുധനാഴ്ച മുതൽ പ്രവർത്തനമാരംഭിക്കും. ഈ റൂട്ടിൽ മൂന്ന് ബസുകൾ സർവീസ് നടത്തുക. കാക്കനാട് വാട്ടർ മെട്രോ-കിൻഫ്രാ-ഇൻഫോപാർക്ക് റൂട്ടിൽ രാവിലെ 8 മണി മുതൽ വൈകിട്ട് 7.15 വരെ 25 മിനിറ്റ് ഇടവിട്ട് സർവീസ് ലഭ്യമാകും. നേരിട്ട് കളമശേരിയിൽ നിന്ന് സിവിൽ സ്റ്റേഷൻ, വാട്ടർ മെട്രോ വഴിയുള്ള ഇൻഫോപാർക്ക് സർവീസുകൾ രാവിലെ 7.00, 7.20, […]
Read more

കാക്കനാട് ആക്രി ഗോഡൗണില്‍ വന്‍ തീപിടിത്തം

കാക്കനാട് : കാക്കനാട് ചെമ്പുമുക്കിന് സമീപം ആക്രിക്കടക്ക് തീ പിടിത്തം. അഗ്നിശമന സേന സ്ഥലത്തെത്തി തീ അണയ്ക്കുകയാണ്. തീ പിടിത്തത്തിന് കാരണമെന്തെന്ന് വ്യക്തമല്ല . ആക്രി കട ഉടമ ഉള്‍പ്പെടെ സ്ഥലത്തുണ്ട്. വലിയ രീതിയിൽ തീ ആളി പടർന്നിരുന്നു. തീ കൂടുതൽ സ്ഥലത്തേക്ക് വ്യാപിച്ചിട്ടില്ല. ഞായറാഴ്ച ആയതിനാല്‍ അധികം ജോലിക്കാർ ഉണ്ടായിരുന്നില്ല. . ഇരുമ്പ്, ഇലക്ട്രോണിക്, പേപ്പര്‍ അടക്കമുള്ള ആക്രി വസ്തുക്കളാണ് ഗോഡൗണില്‍ ഉണ്ടായിരുന്നത്.
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix