Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കാക്കനാട് വീടിന് അകത്തും പുറത്തുമായി 5 പാമ്പുകളെ പിടികൂടി

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: കാക്കനാട് അത്താണി പ്രദേശത്ത് വീട്ടുമുറ്റത്ത് അഞ്ച് മലമ്പാമ്പ് കുഞ്ഞുങ്ങളെ കണ്ടെത്തി. അത്താണി ശ്മശാനത്തിന് സമീപമുള്ള വീട്ടുവളപ്പിൽ നിന്നാണ് പാമ്പുകളെ പിടികൂടിയത്. ഞായറാഴ്ച രാവിലെ ചെടിച്ചട്ടികൾക്കിടയിൽ നിന്നാണ് ആദ്യം പാമ്പിനെ കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനയിൽ മറ്റൊന്നും കൂടി ലഭിച്ചു. പിന്നീട് രാത്രി വീണ്ടും നടത്തിയ തിരച്ചിലിലാണ് ഒന്നിന് പിന്നാലെ ഒന്നായി അഞ്ച് കുഞ്ഞുങ്ങളെ കൂടി കണ്ടെത്തിയത്.

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പ്രദേശത്ത് വലിയ മലമ്പാമ്പിനെ കണ്ടിരുന്നതായി നാട്ടുകാർ പറയുന്നു. അതിനാൽ അമ്മ പാമ്പ് വീട്ടുവളപ്പിൽ മുട്ടയിട്ടിരിക്കാമെന്നാണ് നിഗമനം. മുട്ട വിരിഞ്ഞ് അധികം ദിവസമായിട്ടില്ലാത്തതിനാൽ വലിയ അപകടസാധ്യതയില്ലെന്ന് വനംവകുപ്പ് അധികൃതർ അറിയിച്ചു.

വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ‘സർപ്പ്’ വൊളന്റിയർ മുഹമ്മദ് സാദിഖ് അഞ്ച് പാമ്പ് കുഞ്ഞുങ്ങളെയും സുരക്ഷിതമായി പിടികൂടി കുപ്പിയിലാക്കി മാറ്റി. എന്നാൽ അമ്മ പാമ്പ് സമീപത്ത് തന്നെ ഉണ്ടാകാമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ. ജനവാസ മേഖലയായതിനാൽ വനംവകുപ്പിന്റെ കൂടുതൽ ജാഗ്രത വേണം.

Recent News

Advertisement
WhiteswanTV Footer