Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

കാക്കനാട് വാട്ടർ മെട്രോ സ്റ്റേഷനിൽ നിന്ന് ഇൻഫോപാർക്കിലേക്കുള്ള ഇലക്ട്രിക് ബസ് സർവീസ് ജനുവരി 29 മുതൽ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: കാക്കനാട് വാട്ടർ മെട്രോ സ്റ്റേഷനെ ഇൻഫോപാർക്കും കാക്കനാട് സിവിൽ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന മെട്രോ കണക്റ്റ് ഇലക്ട്രിക് ബസ് സർവീസ് ജനുവരി 29 ബുധനാഴ്ച മുതൽ പ്രവർത്തനമാരംഭിക്കും. ഈ റൂട്ടിൽ മൂന്ന് ബസുകൾ സർവീസ് നടത്തുക.

കാക്കനാട് വാട്ടർ മെട്രോ-കിൻഫ്രാ-ഇൻഫോപാർക്ക് റൂട്ടിൽ രാവിലെ 8 മണി മുതൽ വൈകിട്ട് 7.15 വരെ 25 മിനിറ്റ് ഇടവിട്ട് സർവീസ് ലഭ്യമാകും. നേരിട്ട് കളമശേരിയിൽ നിന്ന് സിവിൽ സ്റ്റേഷൻ, വാട്ടർ മെട്രോ വഴിയുള്ള ഇൻഫോപാർക്ക് സർവീസുകൾ രാവിലെ 7.00, 7.20, 7.50 എന്നിവ സമയങ്ങളിലാണ് ഉണ്ടായിരിക്കുക. ഇതുപോലെ, വൈകിട്ട് 7.15-ന് ഇൻഫോപാർക്കിൽ നിന്നുള്ള ബസുകൾ വാട്ടർ മെട്രോ, കാക്കനാട് വഴി കളമശേരിയിലേക്ക് തിരികെ സർവീസ് നടത്തും.

കാക്കനാട് വാട്ടർ മെട്രോ-കളക്ട്രേറ്റ് റൂട്ടിൽ രാവിലെ 8 മുതൽ വൈകിട്ട് 7.30 വരെ 20 മിനിറ്റ് ഇടവിട്ടുള്ള സർവീസുകൾ ലഭ്യമാണ്. അഞ്ച് കിലോമീറ്റർ ദൂരത്തിനുള്ള ടിക്കറ്റ് നിരക്ക് 20 രൂപയാണ്. ഹൈക്കോടതി-എംജി റോഡ് സർകുലർ റൂട്ട്, കടവന്ത്ര-കെ.പി. വള്ളോൻ റോഡ് സർകുലർ റൂട്ട് എന്നിവയിലേക്കും ഘട്ടം ഘട്ടമായി ബസ് സർവീസ് ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.

Recent News

Advertisement
WhiteswanTV Footer