കാക്കനാട്: രാസലഹരിയുമായി യുവാവ് പിടിയിൽ. അത്താണി കുഴിപ്പറമ്പിൽ ഉമറുൽ ഫാറൂഖാണ് (28) പിടിയിലായത്. ഗുളിക രൂപത്തിലുള്ള (198 എണ്ണം) രാസലഹരിയുമായി കാക്കനാട് മത്സ്യ മാർക്കറ്റിനു സമീപത്ത് നിൽക്കുമ്പോഴാണ് ഇയാൾ സിറ്റി ഡാൻസാഫ് പൊലീസിൻ്റെ പിടിയിലായത്. നേരത്തേയും ഇയാൾ ഇത്തരം കേസുകളിൽ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.
Content: Youth arrested for possession of drugs in Kakkanad






