മലയാളം, ഹിന്ദി,തമിഴ് ഭാഷകളിൽ ശ്രദ്ധ നേടിയ നടന് ഹൃദു ഹാറൂണിന്റെ ജന്മദിനത്തില് പുതിയ മലയാളം ചിത്രമായ ‘മേനേ പ്യാർ കിയയിലെ കഥാപാത്രം ‘ആര്യൻ’ ന്റെ ഫസ്റ്റ്ലുക്ക് പുറത്തിറക്കി. പ്രണയവും,ആക്ഷനും പ്രാധാന്യം നൽകി ഒരുക്കുന്ന ചിത്രമാണ് ‘മേനേ പ്യാർ കിയാ’
‘മന്ദാകിനി’ എന്ന സൂപ്പർഹിറ്റ് റൊമാന്റിക് കോമഡി ചിത്രത്തിന് ശേഷം സ്പൈയർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താൻ നിർമ്മിച്ച് ഫൈസൽ ഫസിലുദ്ദീൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്നു ‘മേനേ പ്യാർ കിയയിൽ’, ഹൃദു ഹാറൂണിനൊപ്പം പ്രീതി മുകുന്ദൻ, അഷ്കർ അലി, മിദൂട്ടി, അർജ്യോ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങിളിലെത്തുന്നത്. ‘ആസൈ കൂടൈ’ എന്ന സൂപ്പർ ഹിറ്റ് മ്യൂസിക് വീഡിയോയിലെ പ്രകടനത്തിലൂടെയും ശ്രദ്ധ നേടിയ പ്രീതി മുകുന്ദൻ മലയാളത്തിൽ നായികയായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്.
മുറ എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ഹൃദു ഹാറൂൺ നായകനാകുന്ന “മേനേ പ്യാർ കിയ” ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ നടന്നുകൊണ്ടിരിക്കുകയാണ്.






