Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വായു മലിനീകരണം; കൃത്രിമ മഴ പെയ്യിക്കാൻ ഒരുങ്ങി ഡൽഹി സർക്കാർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

വായു മലിനീകരണം നിയന്ത്രിക്കാൻ കൃത്രിമ മഴ പെയ്യിക്കാൻ ഒരുങ്ങി ഡൽഹി സർക്കാർ. അടുത്തമാസം നാലിനും 11 നും ഇടയിൽ പരീക്ഷണാർത്ഥം കൃത്രിമ മഴ പെയ്യിക്കാനാണ് പദ്ധതിയിടുന്നത്. വായു മലിനീകരണം നിയന്ത്രിക്കുന്നതിൽ ചരിത്രപരമായ ചുവടുവെപ്പായിരിക്കും ഈ തീരുമാനമെന്നും ഡൽഹി സർക്കാർ വ്യക്തമാക്കുന്നു. ഡൽഹിയെ ഏറ്റവും കൂടുതൽ ബാധിക്കുന്ന പ്രധാനപ്രശ്നങ്ങളിൽ ഒന്നാണ് വായു മലിനീകരണം.

ക്ലൗഡ് സീഡിങ് പ്രക്രിയയിലൂടെയാണ് മഴ പെയ്യിക്കാൻ ഒരുങ്ങുന്നത്. ഈ പദ്ധതിയുടെ സാങ്കേതിക പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത് ഐഐടി കാൺപൂർ ആണ്. കൃത്രിമ മഴ പെയ്യിക്കുന്നതിനായി ഏകദേശം 3.21 കോടി രൂപ ചിലവാകുമെന്നാണ് കണക്കുകൂട്ടൽ. ഓരോ പരീക്ഷണവും 90 മിനിറ്റ് നീണ്ടുനിൽക്കും. വടക്കുപടിഞ്ഞാറൻ, ഔട്ടർ ഡൽഹി എന്നിവിടങ്ങളിലേക്കും കുറഞ്ഞ സുരക്ഷാ വ്യോമമേഖലകളിലുമായി അഞ്ച് വിമാനങ്ങൾ ഇതിനായി ഒരുക്കും.

Content: Air pollution; Delhi government plans to make artificial rain

Recent News

Advertisement
WhiteswanTV Footer