തൃശൂർ: തൃശൂർ മെഡിക്കൽ കോളേജിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽ തീപിടിത്തം. മദർ ആൻഡ് ചൈൽഡ് വിഭാഗത്തിനായി നിർമ്മിച്ചുകൊണ്ടിരുന്ന കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്നാണ് പുക ഉയർന്നത്.
രോഗികളെ പാർപ്പിക്കുന്ന കെട്ടിടമല്ലാത്തതിനാൽ വൻ അപകടം ഒഴിവായി. വിവരമറിഞ്ഞെത്തിയ ഫയർഫോഴ്‌സ് സംഘം തീ അണയ്ക്കാനുള്ള നടപടികൾ സ്വീകരിച്ചു.
എസിയിൽ നിന്നാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. തുടർന്ന് വയറിങ് സാമഗ്രികളിലേക്ക് തീ പടരുകയായിരുന്നു. തീ നിയന്ത്രണവിധേയമാക്കിയതായി അധികൃതർ അറിയിച്ചു.




