Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: fireaccident

മലപ്പുറത്ത് ഫ്രിഡ്ജില്‍നിന്ന് തീ പടര്‍ന്ന് അപകടം; വിലപ്പെട്ടതുൾപ്പെടെ കത്തി നശിച്ചു

മലപ്പുറം: കുരിപ്പൊയിലിൽ വീടിന് തീപിടിച്ച് വൻ നാശനഷ്ടം. ഫ്രിഡ്ജിൽ ഉണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. കുരിപ്പൊയിൽ സ്കൂളിന് സമീപം കുമാരമംഗലത്ത് സുബ്രഹ്മണ്യന്റെ വീടാണ് തീപിടിത്തത്തിൽ ഭാഗികമായി കത്തിനശിച്ചത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. അപകടസമയത്ത് വീട്ടുകാർ സ്ഥലത്തുണ്ടായിരുന്നില്ല. വൈദ്യുതി ലൈനിൽ അമിത വോൾട്ടേജ് ഉണ്ടായതാണ് തീപിടിത്തത്തിന് കാരണമാകാൻ സാധ്യതയുണ്ടെന്ന് നാട്ടുകാർ പറഞ്ഞു. ഫ്രിഡ്ജിൽ നിന്ന് പടർന്ന തീയിൽ രണ്ട് മുറികളും സ്റ്റോക്ക് റൂമും അലമാരയും ഉൾപ്പെടെ വീടിന്റെ വലിയൊരു ഭാഗം കത്തിനശിച്ചു. […]
Read more

വസ്ത്രത്തിന് തീപിടിച്ച് ഗുരുതരമായി പൊള്ളലേറ്റ 7വയസുകാരി മരിച്ചു

മലപ്പുറം: വസ്ത്രത്തിൽ അബദ്ധത്തിൽ തീപിടിച്ച് ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രണ്ടാം ക്ലാസ് വിദ്യാർഥിനി മരിച്ചു. മഞ്ചേരി തൃക്കലങ്ങോട് സ്വദേശി സുനീഷിന്റെ മകൾ അവനി (7) ആണ് മരിച്ചത്. ന്യൂമോണിയ ബാധയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണം. ആമയൂർ എഎൽപി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിനിയായിരുന്നു അവനി. രണ്ട് മാസം മുൻപാണ് ദീപം തെളിക്കുന്നതിനിടെ കുട്ടിയുടെ വസ്ത്രത്തിലേക്ക് തീ പടർന്നത്. ഗുരുതരമായി പൊള്ളലേറ്റതിനെ തുടർന്ന് ഉടൻ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മൂന്നാഴ്ച […]
Read more

സൗദിയിലെ ദമ്മാമിൽ ഇരുമ്പ് അവശിഷ്ടങ്ങൾക്ക് തീപിടിത്തം

റിയാദ്: സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിലെ ദമ്മാമിൽ ഇരുമ്പ് അവശിഷ്ടങ്ങളിൽ (സ്ക്രാപ്പ്) തീപിടിത്തം. ശനിയാഴ്ചയാണ് സംഭവം. തീപിടിത്ത വിവരം ലഭിച്ചതിനെ തുടർന്ന് ജനറൽ ഡയറക്ടറേറ്റ് ഓഫ് സിവിൽ ഡിഫൻസിന്റെ സംഘം സ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. തുടർന്ന് തീ പൂർണമായും നിയന്ത്രണവിധേയമാക്കി. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് സിവിൽ ഡിഫൻസ് അധികൃതർ അറിയിച്ചു. തീപിടിത്തത്തിന്റെ കാരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
Read more

ബാലരാമപുരം കല്ലമ്പലത്ത് വർക്ക്‌ഷോപ്പിൽ തീപിടിത്തം; 8 വാഹനങ്ങൾ കത്തിനശിച്ചു

തിരുവനന്തപുരം: ബാലരാമപുരം ജംഗ്ഷന് സമീപം കല്ലമ്പലത്ത് ഇരുചക്ര വാഹന വർക്ക്‌ഷോപ്പിൽ തീപിടിത്തം. ദേശീയപാതയോരത്തെ ‘പെൻഗ്വിൻ ടൂവീലർ വർക്ക്‌ഷോപ്പി’ലാണ് ഇന്നലെ രാത്രി തീപിടിച്ചത്. വർക്ക്‌ഷോപ്പിൽ സൂക്ഷിച്ചിരുന്ന എട്ട് വാഹനങ്ങൾ പൂർണമായും കത്തിനശിച്ചു. കടയിലെ ഉപകരണങ്ങൾക്കും കെട്ടിടത്തിനും വലിയ നാശനഷ്ടമുണ്ടായി. തീപിടിത്ത സമയത്ത് ജീവനക്കാർ സ്ഥലത്തില്ലാതിരുന്നതിനാൽ ആളപായമില്ല. നെയ്യാറ്റിൻകരയിൽ നിന്ന് എത്തിയ രണ്ട് ഫയർഫോഴ്സ് യൂണിറ്റുകളും പൊലീസും ചേർന്നാണ് തീ നിയന്ത്രണവിധേയമാക്കിയത്. സമയബന്ധിതമായ ഇടപെടലിലൂടെ തീ സമീപത്തെ കടകളിലേക്ക് പടരുന്നത് തടയാനായി. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. […]
Read more

ഓടിക്കൊണ്ടിരുന്ന KSRTC ബസിനു തീപിടിച്ചു; ഡ്രൈവർക്ക് പൊള്ളലേറ്റു

തിരുവനന്തപുരം: ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ച് ഡ്രൈവർക്ക് പൊള്ളലേറ്റു. തിങ്കളാഴ്ച വൈകീട്ട് പട്ടം സെയ്ന്റ് മേരീസ് സ്‌കൂളിന് സമീപമായിരുന്നു സംഭവം. ഡ്രൈവർ സുരേഷിന്റെ കൈയ്ക്കാണ് പൊള്ളലേറ്റത്. ബസിലുണ്ടായിരുന്ന യാത്രക്കാർക്ക് പരിക്കില്ല. കിഴക്കേക്കോട്ടയിലേക്ക് പോകുകയായിരുന്ന സിറ്റി ഫാസ്റ്റ് ബസിന്റെ മുൻഭാഗത്തെ ബോണറ്റിൽനിന്നാണ് തീയും പുകയും ഉയർന്നത്. തീപിടിത്തത്തിൽ ബോണറ്റ് പൂർണമായും കത്തിനശിച്ചു. സിറ്റി ഡിപ്പോയിൽ നിന്നുള്ള ബസായിരുന്നു ഇത്. ചെങ്കൽച്ചൂളയിൽനിന്ന് എത്തിയ അഗ്നിരക്ഷാസേന തീ അണച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
Read more

നെടുമ്പാശ്ശേരിയിലെ ഗ്രാന്‍ഡ് മലബാര്‍ ഹോട്ടലില്‍ വന്‍ തീപിടിത്തം

കൊച്ചി: എറണാകുളം നെടുമ്പാശ്ശേരി അത്താണിയിൽ ഹോട്ടലിൽ വൻ തീപിടിത്തം. അത്താണിയിലെ ഗ്രാൻഡ് മലബാർ ഹോട്ടലിലാണ് തീപിടിത്തമുണ്ടായത്. ആളുകൾ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കെയാണ് അപകടമുണ്ടായതെന്നാണ് വിവരം. തീപിടിത്തമുണ്ടായതിനെ തുടർന്ന് ഹോട്ടലിലുണ്ടായിരുന്ന ആളുകളെ ഉടൻ സുരക്ഷിതമായി പുറത്തിറക്കി. bitcoin casino സംഭവത്തിൽ ആളപായമുണ്ടായതായി റിപ്പോർട്ടുകളില്ല. വിവരമറിഞ്ഞ് ഫയർഫോഴ്സ് സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കാനുള്ള ശ്രമം തുടരുകയാണ്. ആലുവ, അങ്കമാലി ഫയർഫോഴ്സ് യൂണിറ്റുകളിൽ നിന്നുള്ള സംഘങ്ങളും സ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിട്ടുണ്ട്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
Read more

പട്ടത്ത് ഗോഡൗണിൽ തീപ്പിടിത്തം; നാല് ഫയർഫോഴ്‌സ് യൂണിറ്റുകൾ സ്ഥലത്ത്

തിരുവനന്തപുരം: പട്ടത്ത് മെത്ത ഉൾപ്പെടെയുള്ള സാധനങ്ങൾ സൂക്ഷിച്ചിരുന്ന ഗോഡൗണിൽ തീപ്പിടിത്തം. ശക്തമായ പുക ഉയരുന്നത് കണ്ടതിനെ തുടർന്ന് നാട്ടുകാർ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് ഫയർഫോഴ്‌സിന്റെ നാല് യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. തീ പൂർണമായി അണയ്ക്കാൻ ഇതുവരെ സാധിച്ചിട്ടില്ല. ഗോഡൗണിന്റെ ഏത് ഭാഗത്താണ് തീ പടർന്നതെന്ന് വ്യക്തമായിട്ടില്ല. ആവശ്യമെങ്കിൽ കൂടുതൽ ഫയർഫോഴ്‌സ് യൂണിറ്റുകൾ എത്തിക്കുമെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. തീപിടിത്തത്തെ തുടർന്ന് സമീപത്തെ കടകളിലെ സാധനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റി. ജോയ് ഫർണിച്ചർ എന്ന കടയുടെ സാധനങ്ങൾ […]
Read more

ഓടിക്കൊണ്ടിരുന്ന ടിപ്പർ ലോറിയിൽ തീപിടിത്തം; വാഹനം പൂർണമായും കത്തി നശിച്ചു

പത്തനംതിട്ട: കോന്നി കൂടൽ പോത്തുപ്പാറയിൽ ഓടിക്കൊണ്ടിരുന്ന ടിപ്പർ ലോറിയിൽ തീപിടിത്തം. പോത്തുപ്പാറയിലെ പാറ ക്രഷർ യൂണിറ്റിൽ നിന്ന് ലോഡുമായി മടങ്ങുന്നതിനിടെയാണ് ലോറിയിൽ തീപിടിച്ചത്. ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം. ഡ്രൈവർ ഉൾപ്പെടെ മൂന്ന് പേരാണ് ലോറിയിലുണ്ടായിരുന്നത്. എതിരെ വാഹനത്തിൽ എത്തിയവർ ലോറിയിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെടുത്തി ഡ്രൈവറെ വിവരം അറിയിക്കുകയായിരുന്നു. ഉടൻ തന്നെ മൂന്ന് പേരും വാഹനത്തിൽ നിന്ന് ചാടി ഇറങ്ങിയതിനാൽ വലിയ ദുരന്തം ഒഴിവായി. വിവരമറിഞ്ഞ് കോന്നി ഫയർഫോഴ്സ് സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. എന്നാൽ […]
Read more

റിയാദിൽ സോഫ നിർമാണശാലയിൽ തീപിടിത്തം; നിരവധി ബംഗ്ലാദേശ് സ്വദേശികൾ മരിച്ചു

റിയാദ്: സൗദി അറേബ്യയുടെ തലസ്ഥാനമായ റിയാദിലെ ഹരാജിന് സമീപം മൂസ സനാഇയയിലെ സോഫ നിർമാണശാലയിലുണ്ടായ തീപിടിത്തത്തിൽ നിരവധി ബംഗ്ലാദേശ് സ്വദേശികൾ മരിച്ചു. അപകടത്തിൽ നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റതായി റിയാദിലെ ബംഗ്ലാദേശ് എംബസി സ്ഥിരീകരിച്ചു. മരിച്ചവരുടെ കൃത്യമായ എണ്ണം അധികൃതർ ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. ഞായറാഴ്ച ഉച്ചയ്ക്ക് 2.45ഓടെയാണ് തീപിടിത്തമുണ്ടായത്. അപകടസമയത്ത് ബംഗ്ലാദേശ് സ്വദേശികളായ 17 തൊഴിലാളികളാണ് നിർമാണശാലയ്ക്കുള്ളിൽ ഉണ്ടായിരുന്നത്. ഇവരിൽ ഒരാൾ അപകടസമയത്ത് പുറത്തുപോയിരുന്നതിനാൽ രക്ഷപ്പെട്ടു. ബാക്കിയുള്ളവർ മരിക്കുകയോ പരിക്കേൽക്കുകയോ ചെയ്തതായാണ് വിവരം. ഫാക്ടറിയുടെ മുൻവശത്താണ് […]
Read more

സൗദി അറേബ്യയിൽ ബഹുനില കെട്ടിട സമുച്ചയത്തിൽ തീപിടിത്തം

റിയാദ്: സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയുടെ വാണിജ്യ കേന്ദ്രമായ ദമ്മാമിൽ വൻ തീപിടിത്തം. അൽ അമാമ്ര മേഖലയിലെ പ്രമുഖ വാണിജ്യ സമുച്ചയത്തിലാണ് ശനിയാഴ്ച രാത്രി തീപിടിത്തമുണ്ടായത്. മലയാളികളടക്കം നിരവധി വ്യവസായികളുടെ പ്രധാന ഓഫീസുകളും അനുബന്ധ സ്ഥാപനങ്ങളും പ്രവർത്തിക്കുന്ന ഏകദേശം 30 നിലകളുള്ള കെട്ടിടത്തിന്റെ ഏറ്റവും മുകളിലത്തെ നിലയിലാണ് തീപിടിത്തമുണ്ടായത്. അപകടത്തിൽ ഇതുവരെ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. തീപിടിത്തത്തിന്റെ കൃത്യമായ കാരണം വ്യക്തമല്ല. വിവരമറിഞ്ഞ ഉടൻ സിവിൽ ഡിഫൻസ് യൂണിറ്റുകളും പൊലീസും സ്ഥലത്തെത്തി രക്ഷാപ്രവർത്തനങ്ങളും തീയണയ്ക്കാനുള്ള നടപടികളും ആരംഭിച്ചു. […]
Read more

Recent News

Advertisement
WhiteswanTV Footer