Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: fireaccident

തളിക്കുളത്ത് ഓയിൽ ആൻഡ് ഫ്ലവർ മില്ലിൽ വൻ തീപിടിത്തം; 25 ലക്ഷം രൂപയുടെ നഷ്ടം

തൃശൂര്‍: തൃശൂർ തളിക്കുളത്ത് ദേശീയപാതയ്ക്ക് സമീപമുള്ള ഓയിൽ ആൻഡ് ഫ്ലവർ മില്ലിൽ ഉണ്ടായ തീപിടിത്തത്തിൽ ലക്ഷങ്ങളുടെ നാശനഷ്ടം. വെളിച്ചെണ്ണ, കൊപ്ര, മുളക്, മല്ലി, വിൽപ്പനയ്ക്കായി പായ്ക്ക് ചെയ്ത് സൂക്ഷിച്ചിരുന്ന വിവിധ മസാലപ്പൊടികൾ, യന്ത്രസാമഗ്രികൾ എന്നിവ പൂർണമായും കത്തിനശിച്ചു. പ്രാഥമിക കണക്കുകൾ പ്രകാരം ഏകദേശം 25 ലക്ഷം രൂപയുടെ നഷ്ടമുണ്ടായതായി വിലയിരുത്തുന്നു. ഇടശേരിക്കിനും പത്താംകല്ലിനും മധ്യേ പോക്കാകില്ലത്ത് മുഹമ്മദ് സലിയുടെ വീടിന് സമീപത്തെ മില്ലിലാണ് തീപിടിത്തമുണ്ടായത്. പ്രവർത്തനം നിർത്തിയിരുന്ന സ്ഥാപനത്തിൽ നിന്ന് തീ ഉയരുന്നത് ആദ്യം ശ്രദ്ധയിൽപ്പെട്ടത് ഉടമയാണ്. […]
Read more

തൃശൂർ മെഡിക്കൽ കോളേജിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽ തീപിടുത്തം

തൃശൂർ: തൃശൂർ മെഡിക്കൽ കോളേജിൽ നിർമ്മാണത്തിലിരുന്ന കെട്ടിടത്തിൽ തീപിടിത്തം. മദർ ആൻഡ് ചൈൽഡ് വിഭാഗത്തിനായി നിർമ്മിച്ചുകൊണ്ടിരുന്ന കെട്ടിടത്തിന്റെ മൂന്നാം നിലയിൽ നിന്നാണ് പുക ഉയർന്നത്. രോഗികളെ പാർപ്പിക്കുന്ന കെട്ടിടമല്ലാത്തതിനാൽ വൻ അപകടം ഒഴിവായി. വിവരമറിഞ്ഞെത്തിയ ഫയർഫോഴ്‌സ് സംഘം തീ അണയ്ക്കാനുള്ള നടപടികൾ സ്വീകരിച്ചു. എസിയിൽ നിന്നാണ് തീപിടിത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. തുടർന്ന് വയറിങ് സാമഗ്രികളിലേക്ക് തീ പടരുകയായിരുന്നു. തീ നിയന്ത്രണവിധേയമാക്കിയതായി അധികൃതർ അറിയിച്ചു.
Read more

നോയിഡയിലെ പാർപ്പിട സമുച്ചയത്തിൽ വൻ തീപ്പിടിത്തം, രണ്ടുപേർ മരിച്ചു

ന്യൂഡൽഹി: നോയിഡയിലെ മാമുറയിൽ പാർപ്പിട സമുച്ചയത്തിലുണ്ടായ വൻ തീപിടിത്തത്തിൽ രണ്ടുപേർ മരിച്ചു. കെട്ടിടത്തിലെ 50 ഓളം കുടുംബങ്ങളെ സുരക്ഷിതമായി ഒഴിപ്പിച്ചതായി അധികൃതർ അറിയിച്ചു. താഴത്തെ നിലയിലെ പാർക്കിങ് ഏരിയയിൽ നിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക വിവരം. നിരവധി വാഹനങ്ങൾ കത്തിനശിച്ചു. ഇലക്ട്രിക് വാഹനം (ഇവി) ചാർജ് ചെയ്യുന്നതിനിടെ ഉണ്ടായ പൊട്ടിത്തെറിയാണ് തീപിടിത്തത്തിന് കാരണമെന്നാണ് ഗൗതം ബുദ്ധ നഗർ പൊലീസ് ജോയിന്റ് കമ്മീഷണർ രാജീവ് നരെയ്ൻ അറിയിച്ചത്. ഇവിയിൽ നിന്നുണ്ടായ തീ സമീപത്ത് പാർക്ക് ചെയ്തിരുന്ന പെട്രോൾ വാഹനങ്ങളിലേക്കും […]
Read more

തിരുവനന്തപുരത്തു സ്കൂളിൽ വൻ തീപിടുത്തം; മൂന്ന് ബസുകൾ പൂർണമായും കത്തി നശിച്ചു

തിരുവനന്തപുരം: ചെങ്കോട്ട്കോണത്ത് ട്രിവാൻഡ്രം സ്കോട്ടിഷ് സ്‌കൂൾ ബസുകൾ കത്തിയ സംഭവത്തിൽ ദുരൂഹത തുടരുന്നു. സംഭവത്തിൽ ഫോറൻസിക് റിപ്പോർട്ട് കാത്തിരിക്കുകയാണ് പൊലീസ്. എങ്ങനെ തീപിടിച്ചുവെന്ന് അറിയാൻ ഫോറൻസിക് ലാബ് റിപ്പോർട്ട് കിട്ടണമെന്നാണ് പൊലീസിൻ്റെ മറുപടി. ഇതുവരെ അട്ടിമറി സൂചനകൾ ലഭിച്ചില്ലെന്നും പൊലീസ് പറയുന്നു. എന്നാൽ സ്‌കൂൾ അധികൃതർ ഇപ്പോഴും സംഭവത്തിൽ അട്ടിമറി സംശയിക്കുന്നുണ്ട്. തുണ്ടത്തിൽ ട്രിവാൻഡ്രം സ്കോട്ടിഷ് സ്‌കൂൾ ഗ്രൗണ്ടിൽ പാർക്ക്‌ ചെയ്ത മൂന്ന് ബസുകളാണ് കഴിഞ്ഞ ദിവസം പുലർച്ചെ മൂന്ന് മണിയോടെ കത്തിയത്. തീ ആളിക്കത്തുന്നത് കണ്ട […]
Read more

ജയലക്ഷ്മി സിൽക്സിലെ തീപിടിത്തം; കോടികളുടെ നഷ്ടം

കോഴിക്കോട്: പാളയം ജയലക്ഷ്മി സിൽക്‌സിലെ തീപിടിത്തത്തിൽ കോടികളുടെ നഷ്ടം ഉണ്ടായെന്നാണ് പ്രാഥമിക നിഗമനം. ജില്ലാ ഫയർ ഓഫീസർ ഇന്ന് പ്രാഥമിക റിപ്പോർട്ട് നൽകും. സിസിടിവി പരിശോധിച്ചാൽ തീ എവിടെയാണ് ആദ്യം പടർന്നതെന്ന് കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ. ഈ റിപ്പോർട്ട് പ്രകാരം ആയിരിക്കും തുടർ പരിശോധനയും അന്വേഷണവും നടക്കുക. ഇന്നലെ വൈകുന്നേരം അഞ്ചേ മുക്കാലോടെയാണ് വസ്ത്രാലയത്തിൽ തീ പടർന്നത്. വിഷു- റംസാൻ പെരുന്നാൾ വിപണി ലക്ഷ്യമാക്കി ഒരുക്കിയ സ്റ്റോക്ക് അടക്കം കത്തി നശിച്ചു.മൂന്ന് വർഷം മുൻപും ഇതേ വസ്ത്രാലയത്തില്‍ ഷോർട് […]
Read more

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix