Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

ആലപ്പുഴയിൽ ഹൗസ് ബോട്ടിന് തീപിടിച്ചു; ജീവനക്കാർ ഓടി രക്ഷപെട്ടു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ആലപ്പുഴ : ചുങ്കം കന്നിട്ടജെട്ടിക്ക് തെക്ക് പള്ളാത്തുരുത്തിയാറ്റിൽ നിർത്തിയിട്ടിരുന്ന ഹൗസ് ബോട്ട് കത്തിനശിച്ചു. ജീവനക്കാർ മാത്രമാണ് ബോട്ടിലുണ്ടായിരുന്നത്. തീ പടർന്നതോടെ ഇവർ കരയിലേക്ക് ചാടി രക്ഷപ്പെട്ടു. പാറ്റയെ കൊല്ലാൻ കത്തിച്ചുവച്ചിരുന്ന തിരിയിൽനിന്നാണ് തീ പടർന്നതെന്നാണ് പ്രാഥമിക നിഗമനം.

ഇന്നലെ രാത്രി 8.45ഓടെയാണ് ചുങ്കം–പള്ളാത്തുരുത്തി റോഡിൽ വട്ടപ്പറമ്പിൽ ക്ഷേത്രത്തിന് സമീപം പമ്പാ നദിയുടെ പടിഞ്ഞാറേക്കരയിൽ അപകടമുണ്ടായത്. യാത്രക്കാരെ ഇറക്കിയ ശേഷം വൈകിട്ട് അഞ്ചരയോടെയാണ് ഹൗസ് ബോട്ട് ഇവിടെ കെട്ടിയിട്ടത്.

തീ ഉയർന്നതോടെ നാട്ടുകാരും സമീപത്തെ ഹൗസ് ബോട്ടുകളിലെ ജീവനക്കാരും ചേർന്ന് തീയണയ്ക്കാൻ ശ്രമിച്ചു. സമീപത്തുണ്ടായിരുന്ന മറ്റ് ഹൗസ് ബോട്ടുകളിലേക്ക് തീ പടരാതിരിക്കാൻ നടത്തിയ സമയോചിതമായ ഇടപെടലിനെ തുടർന്ന് വൻദുരന്തം ഒഴിവായി.

അപകടസ്ഥലത്തേക്കുള്ള റോഡ് മോശം നിലയിലായതിനാൽ അഗ്നിരക്ഷാസേനയുടെ വാഹനം പാതിവഴിയിൽ നിർത്തേണ്ടിവന്നു. തുടർന്ന് സ്പീഡ് ബോട്ടിലാണ് അഗ്നിരക്ഷാസേനാംഗങ്ങൾ അപകടസ്ഥലത്തെത്തിയത്.

ആലപ്പുഴ സ്വദേശി റെജീഷിന്റെ ഉടമസ്ഥതയിലുള്ള ഹൗസ് ബോട്ടാണ് കത്തിനശിച്ചത്. ഏകദേശം 70 ലക്ഷം രൂപ ചെലവഴിച്ച് അഞ്ച് വർഷം മുൻപാണ് ബോട്ട് നീറ്റിലിറക്കിയത്. ഇരുനിലകളിലായി മൂന്ന് മുറികളുള്ള ശീതീകരിച്ച ഹൗസ് ബോട്ട് മറ്റൊരാൾക്ക് വാടകയ്ക്ക് നൽകിയിരിക്കുകയായിരുന്നു.

ഈ മാസം ആദ്യം പള്ളാത്തുരുത്തിയിൽ നിർത്തിയിട്ടിരുന്ന മൂന്ന് ഹൗസ് ബോട്ടുകൾ കത്തിനശിച്ചിരുന്നു. തുടർച്ചയായ തീപിടിത്തങ്ങൾ ഹൗസ് ബോട്ട് മേഖലയിലെ സുരക്ഷയെക്കുറിച്ചുള്ള ആശങ്ക ഉയർത്തുന്നുണ്ട്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix