കൊച്ചി: ട്രെയിനിനടിയിൽപ്പെട്ട് സ്ത്രീ മരിച്ചു. എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിലാണ് അപകടം നടന്നത്.
പുലർച്ചെ വഞ്ചിനാട് എക്സ്പ്രസിൽ കയറാൻ ശ്രമിക്കുന്നതിനിടെ അപകടം സംഭവിച്ചതായാണ് പ്രാഥമിക വിവരം. അപകടത്തിൽ മരിച്ച സ്ത്രീയെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല.
മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെ തുടർന്ന് ട്രെയിൻ ഏകദേശം ഒരു മണിക്കൂർ വൈകിയാണ് സർവീസ് ആരംഭിച്ചത്. അന്വേഷണം പുരോഗമിക്കുകയാണ്.




