തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ചെറിയ വർധനവ് രേഖപ്പെടുത്തി. 22 കാരറ്റ് ഒരു പവൻ സ്വർണത്തിന് 160 രൂപയാണ് ഇന്ന് വർധിച്ചത്. ഇതോടെ ഇന്നത്തെ വില 1,10,480 രൂപയായി. ഇന്നലെ വൈകീട്ട് ഒരു പവൻ സ്വർണത്തിന്റെ വില 1,10,320 രൂപയായിരുന്നു. എന്നാൽ ഇന്നലെ രാവിലത്തെ വിലയെ അപേക്ഷിച്ച് ചെറിയ കുറവും ഉണ്ടായിട്ടുണ്ട്.ഈ മാസം കേരളത്തിൽ ഏറ്റവും ഉയർന്ന സ്വർണവില ഏപ്രിൽ 19-നായിരുന്നു. അന്ന് അക്ഷയ തൃതീയ ദിനത്തിൽ ഒരു പവൻ സ്വർണത്തിന് 1,14,240 രൂപ വരെ ഉയർന്നിരുന്നു.




