Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പശ്ചിമ ബംഗാളില്‍ മൂന്ന് രാജ്യസഭാ സീറ്റുകളിലേക്കുള്ള തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ മൂന്ന് രാജ്യസഭ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് തീയതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. ജൂലൈ 24-നാണ് വോട്ടെടുപ്പ് നടക്കുക. രാജിവെച്ച മൂന്ന് ടിഎംസി എംപിമാരുടെ ഒഴിവുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ജൂലൈ 14 ആണ്. പത്രികകളുടെ സൂക്ഷ്മപരിശോധന ജൂലൈ 15-ന് നടക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി ജൂലൈ 17 ആയി നിശ്ചയിച്ചിട്ടുണ്ട്. ജൂലൈ 24-ന് വോട്ടെടുപ്പ് പൂര്‍ത്തിയായ ശേഷം വൈകിട്ട് വോട്ടെണ്ണല്‍ നടക്കും.

സുഖേന്ദു ശേഖര്‍ റായ്, സുഷ്മിത ദേവ്, പ്രകാശ് ചിക് ബറൈക് എന്നിവര്‍ രാജ്യസഭയില്‍ നിന്ന് രാജിവെച്ചതിനെ തുടര്‍ന്നാണ് ഒഴിവുകള്‍ ഉണ്ടായത്. അടുത്തിടെ നടന്ന രാഷ്ട്രീയ മാറ്റങ്ങളും നിയമസഭാ തിരഞ്ഞെടുപ്പിലെ ഫലങ്ങളും പശ്ചാത്തലമാക്കിയാണ് മൂവരും രാജിവെച്ചത്.

സുഖേന്ദു ശേഖര്‍ റായ് അഴിമതി, ഭരണകൂട പരാജയം, സ്ത്രീ സുരക്ഷ തുടങ്ങിയ വിഷയങ്ങളില്‍ സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച ശേഷമാണ് രാജിവെച്ചത്. സുഷ്മിത ദേവ് വ്യക്തിപരവും രാഷ്ട്രീയവുമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാജിവെച്ചത്. പ്രകാശ് ചിക് ബറൈക്കും പിന്നാലെ രാജിവെച്ചിരുന്നു.

മൂന്ന് സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പ് സംസ്ഥാന രാഷ്ട്രീയത്തില്‍ നിര്‍ണായകമാകുമെന്നാണ് വിലയിരുത്തല്‍.

Advertisement
WhiteswanTV Footer