Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

രാമക്ഷേത്ര സംഭാവന വിവാദം; ചമ്പത് റായിയുടെ സ്വത്തും SIT അന്വേഷിക്കും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

അയോധ്യ: അയോധ്യ രാമക്ഷേത്രവുമായി ബന്ധപ്പെട്ട സംഭാവനാ ക്രമക്കേട് ആരോപണത്തിൽ ട്രസ്റ്റ് ജനറൽ സെക്രട്ടറി ചമ്പത് റായിക്കെതിരായ അന്വേഷണം കൂടുതൽ ശക്തമാക്കി പ്രത്യേക അന്വേഷണസംഘം (എസ്‌ഐടി). അന്വേഷണത്തിന്റെ ഭാഗമായി ചമ്പത് റായിയുടെ സ്വത്ത് വിവരങ്ങളും പരിശോധിക്കാൻ എസ്‌ഐടി തീരുമാനിച്ചു. ഇതിനായി അദ്ദേഹത്തോട് സ്വത്ത് സംബന്ധിച്ച വിശദാംശങ്ങൾ ഹാജരാക്കാൻ അന്വേഷണസംഘം നിർദേശം നൽകിയതായാണ് വിവരം.

ചമ്പത് റായിക്കെതിരെ ഇതുവരെ കേസ് രജിസ്റ്റർ ചെയ്യാത്തതിനെതിരെ വ്യാപക വിമർശനം ഉയർന്നിരുന്നു. ഇന്ന് ചേരുന്ന രാമക്ഷേത്ര ട്രസ്റ്റ് യോഗത്തിൽ അദ്ദേഹത്തിന്റെ രാജി അംഗീകരിക്കുകയാണെങ്കിൽ, ചമ്പത് റായിക്കും ട്രസ്റ്റ് അംഗം അനിൽ മിശ്രയ്ക്കുമെതിരെ ഗൂഢാലോചന ഉൾപ്പെടെയുള്ള കുറ്റങ്ങൾ ചുമത്തി എസ്‌ഐടി കേസ് രജിസ്റ്റർ ചെയ്യാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. അതേസമയം, എസ്‌ഐടിയുടെ അന്തിമ അന്വേഷണ റിപ്പോർട്ട് ലഭിച്ചശേഷം മാത്രമേ തുടർനടപടികൾ സ്വീകരിക്കാവൂ എന്ന നിലപാട് ട്രസ്റ്റിലെ ചില അംഗങ്ങൾ മുന്നോട്ടുവെച്ചിട്ടുണ്ടെങ്കിലും അത് അംഗീകരിക്കപ്പെടാൻ സാധ്യത കുറവാണെന്നാണ് സൂചന.

ഇതിനിടെ, ഉച്ചകഴിഞ്ഞ് ചേരുന്ന അയോധ്യ രാമക്ഷേത്ര ട്രസ്റ്റിന്റെ നിർണായക യോഗത്തിന് മുന്നോടിയായി ചമ്പത് റായിക്ക് പകരക്കാരനായി വിശ്വഹിന്ദു പരിഷത്ത് (വിഎച്ച്പി) പുതിയ പേര് നിർദേശിച്ചു. വിഎച്ച്പി ജനറൽ സെക്രട്ടറി ബജ്രംഗ്ലാൽ ബാഗ്ഡയെ ട്രസ്റ്റ് ജനറൽ സെക്രട്ടറിയായി പരിഗണിക്കണമെന്നാണ് സംഘടനയുടെ ശുപാർശ. നീരജ് ദൗനേരിയയെ ട്രസ്റ്റ് അംഗമാക്കണമെന്ന ആവശ്യവും വിഎച്ച്പി മുന്നോട്ടുവെച്ചിട്ടുണ്ട്.

അതേസമയം, വിഷയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും വിമർശിച്ച് ജ്യോതിർമഠം ശങ്കരാചാര്യർ സ്വാമി അവിമുക്തേശ്വരാനന്ദ വീണ്ടും രംഗത്തെത്തി. ക്ഷേത്രവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്ക് മറുപടി പറയേണ്ടത് കേന്ദ്ര-സംസ്ഥാന സർക്കാരുകളാണെന്ന് അദ്ദേഹം പറഞ്ഞു. അയോധ്യയിലെ രാമക്ഷേത്ര ട്രസ്റ്റിൽ സന്ന്യാസിമാർക്ക് പേരിന് മാത്രമാണ് സ്ഥാനമുള്ളതെന്നും യഥാർഥ അധികാരം സർക്കാർ നിയോഗിച്ച അംഗങ്ങൾക്കാണെന്നും അവിമുക്തേശ്വരാനന്ദ ആരോപിച്ചു.

രാമക്ഷേത്ര ട്രസ്റ്റിന്റെ ഇന്നത്തെ യോഗവും എസ്‌ഐടിയുടെ തുടർനടപടികളും ഈ വിവാദത്തിന്റെ ഗതിയെ നിർണയിക്കുന്നതായിരിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ.

Advertisement
WhiteswanTV Footer