കോഴിക്കോട് : കൊടുവള്ളിയിൽ 21 കാരനായ യുവാവിനെ തട്ടികൊണ്ട് പോയ കേസിലെ മുഖ്യപ്രതി മുഹമ്മദ് നിയാസ് പിടിയിൽ. യുവാവിനെ തട്ടിക്കൊണ്ടുപോകാനായി വീട്ടിൽ ബൈക്കിലെത്തിയ രണ്ടു പേരിൽ ഒരാളായിരുന്നു ഇയാൾ. കേരള-കർണാടക ബോർഡറിൽ വെച്ചായിരുന്നു ഇയാൾ പോലീസ് പിടിയിലായത്. അതേസമയം സംഭവവുമായി ബന്ധപ്പെട്ട് നേരെത്തെ 3 പേരെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
നീണ്ട തിരച്ചിലിനൊടുവിൽ ക്വട്ടേഷൻ സംഘം തട്ടിക്കൊണ്ടു പോയ അന്നൂസ് റോഷനെ 5 ദിവസത്തിനു ശേഷംമായിരുന്നു പോലീസ് കണ്ടെത്തിയത്. ഇയാളുടെ സഹോദരനുമായുള്ള സാമ്പത്തിക ഇടപാടിന്‍റെ പേരിലായിരുന്നു അന്നൂസിനെ തട്ടികൊണ്ട് പോയത്. ക്വട്ടേഷൻ സംഘത്തെ പോലീസ് പിന്തുടരുന്നുണ്ടെന്ന് മനസ്സിലാക്കിയതോടെ പ്രതികൾ രക്ഷപ്പെടാൻ ഉപയോഗിച്ച കാറിൽ നിന്ന് പ്രതികള്‍ പാലക്കാട് വച്ച് രക്ഷപ്പെട്ടിരുന്നു.






