ധനുഷ് വെട്രിമാരൻ കൂട്ടുക്കെട്ടിൽ 2018 ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു ‘വടചെന്നൈ’.മികച്ച പ്രേക്ഷകപ്രശംസയും നിരൂപക പ്രശംസയുമായിരുന്നു ചിത്രത്തിന് ലഭിച്ചത്. ചിത്രത്തിന്റെ രണ്ടാം ഭാഗം ഉണ്ടാകുമെന്ന് വെട്രിമാരൻ നേരത്തെ സൂചിപ്പിച്ചിരുന്നെങ്കിലും പിന്നീട ചിത്രത്തെ കുറിച്ച് കൂടുതൽ അപ്ഡേറ്റുകൾ പുറത്ത് വന്നിരുന്നില്ല. എന്നാൽ ഇപ്പോഴിതാ ‘വടചെന്നൈ’യെ കുറിച്ച് ഒരു അപ്ഡേറ്റ് പുറത്ത് വിട്ടിരിക്കുകയാണ് ധനുഷ്. തന്റെ പുതിയ ചിത്രമായ “കുബേര” യുടെ ഓഡിയോ ലോഞ്ചിനിടെയാണ് നടൻ ധനുഷ് ഇക്കാര്യം പ്രഖ്യാപിച്ചത്.
“വട ചെന്നൈ 2” ന്റെ രണ്ടാം ഭാഗത്തിന്റെ ഷൂട്ടിംഗ് 2026 ൽ ആരംഭിക്കുമെന്ന് അദ്ദേഹം ഔദ്യോഗികമായി വേദിയയിൽ സ്ഥിരീകരിച്ചു. കോളിവുഡിൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് “വട ചെന്നൈ 2” . അഭിനേതാക്കളെയും , ഷൂട്ടിംഗ് ഷെഡ്യൂളിനെയും , കഥയെയും കുറിച്ചുള്ള കൂടുതൽ വിവരങ്ങൾകായുകല്ല കാത്തിരിപ്പിലാണ് സിനിമ പ്രേമികൾ. ഗ്യാങ്സ്റ്റർ ഡ്രാമകളിൽ ഒന്നായ ചിത്രത്തിൽ ആന്‍ഡ്രിയ, അമീര്‍, സമുദ്രകനി, കിഷോര്‍, ഡാനിയല്‍ ബാലാജി, പവന്‍, ഐശ്വര്യ രാജേഷ് എന്നിവരും പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു.






