Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

വെഞ്ഞാറമൂട് കൂട്ടക്കൊല കേസ്: പ്രതി അഫാനെ മാനസിക പരിശോധനയ്ക്ക് ഹാജരാക്കും

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് പ്രതി അഫാൻ പൂർണ ആരോഗ്യസ്ഥിതി വീണ്ടെടുത്താൽ മാനസിക പരിശോധനയ്ക്ക് ഹാജരാക്കാൻ ഡോക്ടർമാർ നിർദേശിക്കും. വെന്റിലേറ്ററിൽ നിന്ന് അഫാനെ ഐസിയുവിലേക്ക് മാറ്റി. ഡോക്ടർമാരോടും മറ്റു സംസാരിക്കുന്നുണ്ട്. എന്നാൽ, ജീവനൊടുക്കാൻ ശ്രമിച്ച ദിവസത്തെയും അതിനു മുൻപുള്ള ചില ദിവസങ്ങളിലെയും കാര്യങ്ങൾ ഓർക്കാനാകുന്നില്ലെന്നാണ് അഫാന്റെ മറുപടി.

അബോധാവസ്ഥയിലാണ് എത്തിച്ചതെങ്കിലും അഫാന്റെ തലച്ചോറിനും മറ്റു ആന്തരികാവയവങ്ങൾക്കും വലിയ പരുക്കുകളില്ല. ജീവനൊടുക്കാൻ ശ്രമിച്ചപ്പോൾ രക്ഷയ്ക്കെത്തിയ സഹതടവുകാരൻ പ്രാഥമിക ശുശ്രൂഷ നൽകിയതിനാൽ ഓക്സിജൻ അളവ് വലിയതോതിൽ കുറഞ്ഞില്ലെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തൽ.

പൂജപ്പുര ജയിലിലെ യു.ടി.ബി ബ്ലോക്കിലെ ശുചിമുറിയിലാണ് പ്രതി ജീവനൊടുക്കാൻ ശ്രമിച്ചത്. ഉണക്കാനിട്ടിരുന്ന മുണ്ട് എടുത്താണ് അഫാൻ തൂങ്ങിമരിക്കാൻ ശ്രമിച്ചത്. ഡ്യൂട്ടി ഉദ്യോഗസ്ഥൻ കണ്ടതോടെ മറ്റ് തടവുകാരുടെ സഹായത്തോടെ ഉടൻ ​തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

Greeshma Celine Benny

Advertisement
WhiteswanTV Footer