പവൻ കല്യാൺ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ഹരി ഹര വീര മല്ലു. ഇപ്പോൾ ചിത്രത്തിന്റെ ഏറ്റവും പുതിയ ഒ ടി ടി അപ്ഡേറ്റ് പുറത്ത് വന്നിരിക്കുകയാണ്. ആന്ധ്രയിലെ ഉപമുഖ്യമന്ത്രിയും പ്രശസ്‍ത ചലച്ചിത്ര താരവുമാണ് പവൻ കല്യാണ്‍. പവൻ കല്യാണ്‍ പുതിയ തന്റെ സിനിമാ റിലീസുകളുമായി സജീവമാകുകയാണ്. ഹരി ഹര വീര മല്ലു ജൂണ്‍ 12നാണ് റിലീസ് ചെയ്യുക എന്നാണ് റിപ്പോര്‍ട്ട്. പവൻ കല്യാണ്‍ നായകനായ ചിത്രത്തിന്റെ ഒടിടി റൈറ്റ്സ്‍ നേടിയിരിക്കുന്നത് ആമസോണ്‍ പ്രൈം വീഡിയോയാണ്.
കൃഷ് ജഗര്‍ലമുഡിയും ജ്യോതി കൃഷ്‍യുമാണ് സംവിധാനം ചെയ്യുന്നത്. ചിത്രം 200 കോടി ബജറ്റില്‍ നിര്‍മിക്കുന്നത് എ ദയകര്‍ റാവുവാണ്. മെഗാ സൂര്യ പ്രൊഡക്ഷൻസിന്റെ ബാനറിലാണ് ചിത്രത്തിന്റെ നിര്‍മാണം. എം എം കീരവാണിയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിക്കുക. അര്‍ജുൻ രാംപാല്‍, നര്‍ഗീസ് ഫഖ്രി, ആദിത്യ മേനോൻ, പൂജിത പൊന്നാഡ എന്നിവരും ഹരി ഹര വീര മല്ലുവില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.






