കൊച്ചി: പെരുമ്പാവൂർ മഞ്ഞപ്പെട്ടിയിൽ നിന്ന് കാണാതായ 18 വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. ആലുവ പുഴയിൽ നിന്നും ഇന്ന് വൈകിട്ടോടെയാണ് കണ്ടെത്തിയത്. കഴിഞ്ഞ ഞായറാഴ്ച്ചയാണ് കൂട്ടിയെ കാണാതായത്. മഞ്ഞപ്പെട്ടി സ്വദേശി മണിയുടെ മകൾ സുമയുടെ മൃതദേഹമാണ് കണ്ടെത്തിയത്.
ഫോൺ ഉപയോഗവുമായി ബന്ധപ്പെട്ട് നിരന്തരമായി കുട്ടിയും മാതാപിതാക്കളും തമ്മിൽ പ്രശ്നം ഉണ്ടായിരുന്നു. തുടർന്നാണ് കുട്ടി വീട്ടിൽ നിന്നും ഇറങ്ങിപ്പോയതെന്ന് പൊലീസ് പറയുന്നു. പെൺകുട്ടി ഇക്കഴിഞ്ഞ ഞായറാഴ്ച മാറമ്പിള്ളി പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടുന്നത് നാട്ടുകാരിൽ ഒരാൾ കണ്ടിരുന്നു.






