Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

Tag: Perumbavoor

പെരുമ്പാവൂരിൽ കോൺഗ്രസിന് വീണ്ടും തിരിച്ചടി; ജിബി പാത്തിക്കൽ എൻഡിഎ സ്ഥാനാർത്ഥി

പെരുമ്പാവൂർ: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിക്കുന്നതിനിടെ പെരുമ്പാവൂരിൽ കോൺഗ്രസിന് കനത്ത തിരിച്ചടി. കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ് ജിബി പാത്തിക്കൽ എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിക്കും . എൻഡിഎ സ്ഥാനാർത്ഥിയായി നിശ്ചയിച്ചിരുന്ന ലക്ഷ്മി പ്രിയയ്ക്ക് മണ്ഡലത്തിൽ വോട്ടില്ലാത്ത സാഹചര്യം ഉടലെടുത്തതോടെയാണ് അപ്രതീക്ഷിത നീക്കത്തിലൂടെ ജിബി പാത്തിക്കലിനെ രംഗത്തിറക്കാൻ ബിജെപി നേതൃത്വം തീരുമാനിച്ചത്. മണ്ഡലം വൈസ് പ്രസിഡന്റ് പദവിയിലിരിക്കെയാണ് അദ്ദേഹം പാർട്ടി വിട്ട് എൻഡിഎ പാളയത്തിലെത്തുന്നത്. പെരുമ്പാവൂരിലെ പ്രബലമായ ക്രൈസ്തവ വോട്ടുകളും കോൺഗ്രസ് അനുഭാവികളുടെ വോട്ടുകളും ജിബിയിലൂടെ സമാഹരിക്കാമെന്നാണ് എൻഡിഎ […]
Read more

പെരുമ്പാവൂരിൽ സ്വകാര്യ ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം

കൊച്ചി: പെരുമ്പാവൂര്‍ അല്ലപ്രയിൽ സ്വകാര്യ ബസും ടോറസ് ലോറിയും കൂട്ടിയിടിച്ച് അപകടം. പെരുമ്പാവൂര്‍ അല്ലപ്ര കമ്പനിപ്പടിയിൽ ഇന്ന് പുലര്‍ച്ചെയാണ് അപകടമുണ്ടായത്. അപകടത്തിൽ ബസിലുണ്ടായിരുന്ന നിരവധി യാത്രക്കാർക്ക് പരിക്കേറ്റു. ഇവരെ പെരുമ്പാവൂരിലെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. പരിക്കേറ്റവരിൽ മലയാളികളും ഇതര സംസ്ഥാന തൊഴിലാളികളുമുണ്ട്. എന്നാൽ ആരുടെയും പരിക്ക് ഗുരുതരമല്ല. 20ഓളം പേര്‍ക്കാണ് പരിക്കേറ്റത്. അപകടമുണ്ടായ ഉടനെ നാട്ടുകാരടക്കമുള്ളവരാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അപകടത്തെ തുടര്‍ന്ന് റോഡിൽ ഗതാഗത തടസമുണ്ടായി.
Read more

വൻ മയക്ക് മരുന്ന് വേട്ട; ഹെറോയിനുമായി ഇതര സംസ്ഥാനത്തൊഴിലാളികൾ പിടിയിൽ

പെരുമ്പാവൂർ: 30 ലക്ഷത്തോളം രൂപ വിലവരുന്ന ഹെറോയിനുമായി യുവതി ഉൾപ്പടെ രണ്ട് ഇതര സംസ്ഥാനത്തൊഴിലാളികൾ പോലീസ് പിടിയിൽ. ആസാം നൗഗാവ് സ്വദേശികളായ നൂർ അമീൻ (29) ഹിബ്ജുൻ നഹാർ (25) എന്നിവരെയാണ് പെരുമ്പാവൂർ എ.എസ്.പിയുടെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ജില്ലാ പോലീസ് മേധാവി എം.ഹേമലതയ്ക്ക് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ പോഞ്ഞാശേരിയിൽ നിന്നുമാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. ആസാമിൽ നിന്ന് ട്രെയിൻ മാർഗ്ഗം ആലുവയിലെത്തി ഓട്ടോറിക്ഷയിൽ വരുന്ന വഴിയിലാണ് ഇവർ പിടിയിലായത്. യുവതി ധരിച്ചിരുന്ന വസ്ത്രത്തിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു […]
Read more

പെരുമ്പാവൂരിൽ 10 കിലോ കഞ്ചവുമായി 4 പേർ പിടിയിൽ

പെരുമ്പാവൂർ: 10 കിലോഗ്രാം കഞ്ചാവുമായി രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാല് ഇതരസംസ്ഥാനക്കാർ പിടിയിൽ. ഒഡിഷ കണ്ടമാൽ പടെരിപ്പട സീതാറാം ദിഗൽ (43), പൗളാ ദിഗൽ (45), ജിമി ദിഗൽ (38), രഞ്ജിത ദിഗൽ എന്നിവരെയാണ് പ്രത്യേക അന്വേഷണസംഘം പിടികൂടിയത്. Content: 4 people arrested with 10 kg of ganja in Perumbavoor
Read more

അയൽവാസിയെ മർദിച്ച കേസിൽ തടവുശിക്ഷയും 10,000 രൂപ പിഴയും

പെരുമ്പാവൂർ: അയൽവാസിയെയും ഭാര്യയെയും മർദിച്ചെന്ന കേസിൽ ചേലാമറ്റം ഒക്കൽ സ്വദേശി അശോകനെ മൂന്നുമാസം സാധാരണ തടവിനും 10,000 രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു. പെരുമ്പാവൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിന്റേതാണ് ഉത്തരവ്. ഒക്കൽ പൊട്ടോളി വീട്ടിൽ പി.ആർ. ജോയിയെയും ഭാര്യയെയും മർദിച്ചെന്നായിരുന്നു കേസ്. 2015-ലാണ് സംഭവം. പിഴയടച്ചില്ലെങ്കിൽ രണ്ട് മാസംകൂടി തടവനുഭവിക്കണമെന്നും നിർദേശിച്ചിട്ടുണ്ട്. Content: Man sentenced to prison and fined Rs 10,000 for beating neighbor
Read more

പെരുമ്പാവൂരിൽ രാത്രി ഡ്യൂട്ടിക്കിടെ ഉറങ്ങിയ മൂന്ന് പൊലീസുകാർക്ക് സസ്പെൻഷൻ

കൊച്ചി: പെരുമ്പാവൂരിൽ രാത്രി ഡ്യൂട്ടി സമയത്ത് ഉറങ്ങിയെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് പെരുമ്പാവൂര്‍ സ്റ്റേഷനിലെ വനിതാ പോലീസ് ഉള്‍പ്പെടെ മൂന്ന് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍. എസ്സിപിഒ ബേസില്‍, സിപിഒമാരായ ഷെഫീക്ക്, ഷഹന എന്നിവരെയാണ് അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തത്. കഴിഞ്ഞ മേയ് 29-നാണ് ആരോപണത്തിനിടയാക്കിയ സംഭവം ഉണ്ടായത്. 29-ന് രാത്രി ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പരിശോധനയ്ക്ക് സ്റ്റേഷനിലെത്തിയപ്പോള്‍ ചുമതലയുള്ള മൂന്ന് ഉദ്യോഗസ്ഥരും ഉറക്കത്തിലായിരുന്നുവെന്നാണ് കണ്ടെത്തല്‍. Content: Three policemen suspended for sleeping on night duty in Perumbavoor
Read more

പെരുമ്പാവൂരില്‍ നിന്ന് കാണാതായ 18 വയസുകാരിയുടെ മൃതദേഹം കണ്ടെത്തി

കൊച്ചി: പെരുമ്പാവൂർ മഞ്ഞപ്പെട്ടിയിൽ നിന്ന് കാണാതായ 18 വയസുകാരിയുടെ മൃതദേഹം കണ്ടെത്തി. ആലുവ പുഴയിൽ നിന്നും ഇന്ന് വൈകിട്ടോടെയാണ് കണ്ടെത്തിയത്. കഴിഞ്ഞ ഞായറാഴ്ച്ചയാണ് കൂട്ടിയെ കാണാതായത്. മഞ്ഞപ്പെട്ടി സ്വദേശി മണിയുടെ മകൾ സുമയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഫോൺ ഉപയോഗവുമായി ബന്ധപ്പെട്ട് നിരന്തരമായി കുട്ടിയും മാതാപിതാക്കളും തമ്മിൽ പ്രശ്നം ഉണ്ടായിരുന്നു. തുടർന്നാണ് കുട്ടി വീട്ടിൽ നിന്നും ഇറങ്ങിപ്പോയതെന്ന് പൊലീസ് പറയുന്നു. പെൺകുട്ടി ഇക്കഴിഞ്ഞ ഞായറാഴ്ച മാറമ്പിള്ളി പാലത്തിൽ നിന്ന് പുഴയിലേക്ക് ചാടുന്നത് നാട്ടുകാരിൽ ഒരാൾ കണ്ടിരുന്നു.
Read more

പാലത്തിൽ നിന്ന് ചാടിയെന്ന് സംശയം; പെരുമ്പാവൂർ മഞ്ഞപ്പെട്ടിയിൽ 18 കാരിയെ കാണാതായി

എറണാകുളം: പെരുമ്പാവൂർ മഞ്ഞപ്പെട്ടിയിൽ 18 വയസ്സുകാരിയെ കാണാതായി. മഞ്ഞപ്പെട്ടി പ്ലാവിട പറമ്പിൽ മണിയുടെ മകൾ സുമയെയാണ് കാണാതായത്. മാറമ്പിള്ളി പാലത്തിൽ നിന്ന് പെരിയാറിലേക്ക് എടുത്തുചാടിയിട്ടുണ്ടാകാം എന്ന വിവരത്തെ തുടർന്ന് ഫയർ ഫോഴ്സ് എത്തി. പെരിയാറിൽ തെരച്ചിൽ തുടരുന്നു. ഇന്നലെയാണ് പെൺകുട്ടി വീട്ടിൽനിന്ന് പോയത്. പിന്നീട് കാണാതായതിനെ തുടർന്ന് പൊലീസിൽ പരാതി നൽകുകയായിരുന്നു. നിലവിൽ തെരച്ചിൽ തുടരുന്നു.
Read more

നഗരം ഭരിച്ചു നായ്ക്കൂട്ടം; പെരുമ്പാവൂരിൽ തെരുവുനായ് ശല്യ൦ രൂക്ഷം

എറണാകുളം: പെരുമ്പാവൂരിൽ ബസ് സ്റ്റോപ്പിൽ പോലും യാത്രക്കാർക്കു ഭീഷണിയായി തെരുവുനായ്ക്കൾ തമ്പടിക്കുന്നു. കഴിഞ്ഞ ദിവസം ഔഷധി ജംക്‌ഷനിലെ ബസ് സ്റ്റോപ്പിൽ നിന്ന യാത്രക്കാരെ നായ്ക്കൾ കുരച്ച് വിരട്ടിയോടിച്ചിരുന്നു. പിന്നീട് സമീപത്തുള്ള കച്ചവടക്കാരാണ് നായ്ക്കളെ തുരത്തിയത്. നഗരത്തിലെ പ്രധാന റോഡുകളിലും പ്രൈവറ്റ് ബസ് സ്റ്റാൻഡിലും നായ്ക്കൾ കൂട്ടത്തോടെയാണ് തമ്പടിക്കുന്നത്. ഭിക്ഷക്കാരും ആക്രി പെറുക്കാൻ നടക്കുന്നവരും നായ്ക്കളെ വളർത്തുന്നുണ്ട്. പൊലീസ് സ്റ്റേഷനും സുഭാഷ് മൈതാനത്തിന് സമീപവും തമ്പടിക്കുന്ന നായ്ക്കൾക്ക് ഇത്തരക്കാരാണു ഭക്ഷണം നൽകുന്നത്. നായ്ക്കളെ നിയന്ത്രിക്കാൻ നഗരസഭയ്ക്കു പുതിയ പദ്ധതി […]
Read more

ഛായാഗ്രാഹക കെ ആർ കൃഷ്ണ അന്തരിച്ചു

പെരുമ്പാവൂർ: ജമ്മുകശ്മീരിൽ സിനിമാ ഷൂട്ടിങ്ങിനുപോയ ഛായാഗ്രാഹക കെ ആർ കൃഷ്ണ (30) അന്തരിച്ചു. ശ്വാസകോശത്തിൽ അണുബാധയുണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തിങ്കളാഴ്ച രാവിലെ ആരോഗ്യനില വഷളാവുകയും അന്ത്യം സംഭവിക്കുകയും ചെയ്തുവെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. മുടക്കുഴ കണ്ണഞ്ചേരിമുകൾ കോടമ്പ്രം രാജന്റെയും ഗിരിജയുടെയും മകളാണ്. 20-ാം വയസ്സിൽ സിനിമാറ്റോഗ്രഫി പഠിച്ച കൃഷ്ണ, പരസ്യചിത്രങ്ങളിലൂടെയാണ് ഛായാഗ്രാഹകയായി തുടക്കം കുറിച്ചത്. വിനീത് ശ്രീനിവാസൻ നായകനായ മനോഹരം എന്ന ചിത്രത്തിന്റെ സഹഛായാഗ്രാഹകയായിരുന്നു കൃഷ്ണ. തെലുങ്ക് ചിത്രത്തിന്റെ ഛായാഗ്രാഹകയായിരുന്ന കൃഷ്ണ ഒരു മാസം മുൻപ് […]
Read more

Recent News

Advertisement
WhiteswanTV Footer