Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

പെരുമ്പാവൂരില്‍ ആശാ പ്രവര്‍ത്തകയ്ക്ക് നേരെ പീഡന ശ്രമം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: പെരുമ്പാവൂരിൽ ആശാ പ്രവർത്തകയ്ക്ക് നേരെ പീഡനശ്രമം. മോഷണത്തിനായി വീട്ടിൽ അതിക്രമിച്ച് കയറിയ പ്രതി യുവതിയെ ആക്രമിക്കാൻ ശ്രമിച്ചതായാണ് പരാതി. സംഭവത്തിൽ പെരുമ്പാവൂർ പൊലീസ് പ്രതിയെ പിടികൂടി.

ജൂലൈ 10നാണ് കേസിനാസ്പദമായ സംഭവം നടന്നത്. ജോലി കഴിഞ്ഞ് വീട്ടിലെത്തിയ ആശാ പ്രവർത്തക വാതിൽ ഉൾപ്പെടെ തകർത്ത നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന് വീട്ടിനുള്ളിൽ പരിശോധന നടത്തുന്നതിനിടെ പ്രതി യുവതിയെ ആക്രമിക്കാൻ ശ്രമിച്ചതായാണ് പരാതി.

നിലവിളി കേട്ട് നാട്ടുകാർ എത്തിയതോടെ പ്രതി സ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. തുടർന്ന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ പെരുമ്പാവൂർ പൊലീസ് അന്വേഷണം ആരംഭിക്കുകയും പ്രതിയെ കണ്ടെത്തി കസ്റ്റഡിയിലെടുക്കുകയുമായിരുന്നു.

പ്രതിക്കെതിരെ ലൈംഗിക അതിക്രമ ശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തതായി പൊലീസ് അറിയിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

Advertisement
WhiteswanTV Footer