മലപ്പുറം: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം ശേഷിക്കെ പ്രചാരണം ശക്തമാക്കി മുന്നണികൾ. പരമാവധി വോട്ടർമാരെ നേരിട്ട് കാണാനുള്ള തിരക്കിലാണ് സ്ഥാനാർത്ഥികൾ. ചുങ്കത്തറ, അമരമ്പലം പഞ്ചായത്തുകളിലാണ് യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിന്റെ പര്യടനം.കെ സുധാകരൻ ഇന്ന് ആര്യാടൻ ഷൗക്കത്തിന്റെ പ്രചാരണത്തിനായി മണ്ഡലത്തിലെത്തും. സ്ഥാനാർത്ഥി എം സ്വരാജിന്റെ പര്യടനം ഇന്ന് വഴിക്കടവ് പഞ്ചായത്ത് കേന്ദ്രീകരിച്ചാണ്.
സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചെങ്കിലും പി വി അൻവർ പരസ്യപ്രചരണത്തിലേക്ക് കടന്നിട്ടില്ല നിലമ്പൂരിൽ പി.വി അൻവറിന് ആം ആദ്മി പാർട്ടിയുടെ പിന്തുണയില്ല. അൻവർ സ്വതന്ത്ര സ്ഥാനാർഥി ആയതോടെയാണ് പിന്തുണ വേണ്ടെന്ന്കേന്ദ്ര നേതൃത്വം തീരുമാനം എടുത്തത്. അതേസമയം എൻഡിഎ സ്ഥാനാർഥി അഡ്വ. മോഹൻ ജോർജ് വോട്ടർമാരെ നേരിൽ കാണാനുള്ള ശ്രമത്തിലാണ്




