തിരുവനന്തപുരം: ലഹരി സംഘങ്ങൾ തമ്മിലുളള ഏറ്റുമുട്ടലിൽ പൊലീസുകാർക്ക് പരിക്ക്. കരുമം കണ്ണങ്കോട് ലക്ഷം വീട് കോളനിയിലാണ് ലഹരി സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടിയത്. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം.
വിവരമറിഞ്ഞെത്തിയ നേമം പൊലീസിനു നേരെ സംഘം കല്ലേറ് നടത്തിയതോടെ രണ്ട് പൊലീസുകാർക്കും പരിക്കേറ്റു. സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ ബീനിഷ്, വിനീത് എന്നിവര്‍ക്കാണ് പരിക്കേറ്റത്.
അക്രമം നടത്തിയ പ്രദേശവാസികളായ കിരണ്‍ (31) മിഥുന്‍ (25) വിഷ്ണു, (35) എന്നിവരെ പൊലീസ് പിടികൂടി. ബാക്കിയുള്ളവര്‍ ഓടി രക്ഷപ്പെട്ടു. ലഹരി ഉപയോഗിച്ചവര്‍ പരസ്പരം നടത്തിയ അക്രമത്തില്‍ കിരണിന് പരിക്കുണ്ട്.
ലഹരി ഉപയോഗിച്ച ശേഷം രണ്ട് മണിക്കൂറോളം പ്രദേശത്ത് സംഘര്‍ഷാവസ്ഥ സൃഷ്ടിക്കുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്തു.






