സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

Tag: trivandrum

ഇത് ബിജെപിയുടെ ചരിത്ര വിജയം; തിരുവനന്തപുരത്തെ തേരോട്ടത്തിൽ അഭിനന്ദിച്ച് പ്രകാശ് ജാവ്‌ദേക്കർ

തിരുവനന്തപുരം: തിരുവനന്തപുരം കോർപേറേഷൻ തിരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടിയ ബിജെപിയെ അഭിനന്ദിച്ച് മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ പ്രകാശ് ജാവ്‌ദേക്കർ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസനം, സദ്ഭരണം എന്നിവയിലുള്ള ജനങ്ങളുടെ ഉറച്ച വിശ്വാസമാണ് ഈ വിധി വ്യക്തമാക്കുന്നത്. ഈ നേട്ടം കേരളത്തിന്റെ രാഷ്ട്രീയ ഭൂപടത്തിൽ വലിയൊരു മാറ്റമാണ് കുറിക്കുന്നത്. പാർട്ടി നടത്തിയ സമർപ്പണത്തിനും പരിശ്രമത്തിനും ഫലം ലഭിച്ചിരിക്കുന്നു. വികസിത കേരളം പടുത്തുയർത്തുന്നതിലേക്കുള്ള സുപ്രധാനമായൊരു ചുവടുവയ്പ്പാണിത്. ടീം ബിജെപിയിൽ വിശ്വാസമർപ്പിച്ച തിരുവനന്തപുരത്തെ ജനങ്ങൾക്ക് ഹൃദയം നിറഞ്ഞ നന്ദി. തിരുവനന്തപുരം […]
Read more

പൊന്മുടിയിൽ മാലിന്യ കൂമ്പാരം

തിരുവനന്തപുരം : തിരുവനന്തപുരം വനം ഡിവിഷനിൽ പെട്ട പൊന്മുടി എക്കോ ടൂറിസം വനപ്രദേശങ്ങളിൽ സന്ദർശകരുടെ ആധിക്യം കാരണം വ്യാപകമായി പ്ലാസ്റ്റിക് മാലിന്യങ്ങൾ നിക്ഷേപിക്കപ്പെടുന്നു എന്ന് കണ്ടെത്തലിനെ തുടർന്നും, പൊന്മുടി ഭാഗത്തെ കമ്പിമൂട്,ഒറ്റ മരം എന്നിവിടങ്ങളിൽ സഞ്ചാരികൾ പ്ലാസ്റ്റിക് മാലിന്യങ്ങൾ വലിച്ചെറിയുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നും ബഹുമാനപ്പെട്ട തിരുവനന്തപുരം ജില്ലാ കളക്ടറുടെ അടിയന്തര നിർദ്ദേശപ്രകാരം പാലോട് റെയിഞ്ച് ഫോറസ്റ്റ് ഓഫീസറുടെ മേൽനോട്ടത്തിൽ പൊന്മുടിയുടെ വിവിധ ഭാഗങ്ങളിൽ പ്ലാസ്റ്റിക് മാലിന്യ നിർമ്മാർജ്ജന യജ്ഞം സംഘടിപ്പിച്ചു. 29/11/2025 ശനിയാഴ്ച രാവിലെ 11 മണിക്ക് […]
Read more

കരമനയാറ്റിൽ അജ്ഞാത മൃതദേഹം കണ്ടെത്തി; അന്വേഷണം ആരംഭിച്ച് പൊലീസ്

തിരുവനന്തപുരം: കരമനയാറ്റിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ പത്തുമണിയോടെയാണ് സമീപവാസികൾ വിവരം പൊലീസിൽ അറിയിക്കുന്നത്. കരമന- ആഴങ്കൽ ഭാഗത്തായി അക്ഷയ ഗാർഡൻസിന് സമീപമായിരുന്നു മൃതദേഹം കാണപ്പെട്ടത്. മരക്കമ്പുകൾക്കിടയിൽ കമഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. തുടർന്ന് പൊലീസ് തിരുവനന്തപുരം ഫയർഫോഴ്സ് യൂണിറ്റിൽ വിവരം അറിയിച്ചതോടെ തിരുവനന്തപുരം നിലയത്തിൽ നിന്നും സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഷാഫിയുടെ നേതൃത്വത്തിൽ സേനാംഗങ്ങളെത്തി ഡിങ്കി ബോട്ടിൽ ചെന്ന് മരക്കൊമ്പുകൾക്കിടയിൽ കുടുങ്ങിക്കിടന്ന ആളെ കരയ്ക്ക് എത്തിച്ചു. മൃതദേഹത്തിന് മൂന്ന് ദിവസത്തോളം […]
Read more

ശസ്ത്രക്രിയയ്ക്കിടെ നെഞ്ചില്‍ ഗൈഡ് വയര്‍ കുരുങ്ങിയ സംഭവം; പരാതിക്കാരി മെഡിക്കല്‍ ബോര്‍ഡിന് മുന്നിലേക്ക്

തിരുവനന്തപുരം: തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ശസ്ത്രക്രിയയ്ക്കിടെ ഗൈഡ് വയര്‍ നെഞ്ചില്‍ കുരുങ്ങിയ സംഭവത്തില്‍ പരാതിക്കാരി ഇന്ന് മെഡിക്കല്‍ ബോര്‍ഡിന് മുന്പാകെ ഹാജരാകും. കാട്ടാക്കട കിള്ളി സ്വദേശിയായ സുമയ്യയുടെ നെഞ്ചില്‍ നിന്ന് വയര്‍ പുറത്തെടുക്കാതിരിക്കുന്നതാണ് ഉചിതം എന്നാണ് മെഡിക്കല്‍ ബോര്‍ഡിന്റെ വിലയിരുത്തല്‍. ധമനികളോട് ഒട്ടിച്ചേര്‍ന്നതിനാല്‍ ഗൈഡ് വയര്‍ മാറ്റാന്‍ ശ്രമിക്കുന്നത് സങ്കീര്‍ണമാകും എന്നാണ് നിഗമനം. വയര്‍ കുടുങ്ങി കിടക്കുന്നത് കൊണ്ട് യുവതിക്ക് മറ്റ് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാകില്ലെന്നും മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തിയിരുന്നു. ഇക്കാര്യങ്ങള്‍ സുമയ്യയെ ബോധ്യപ്പെടുത്താനാണ് ഇന്ന് മെഡിക്കല്‍ ബോര്‍ഡ് […]
Read more

വൃദ്ധയെ പീഡിപ്പിച്ച കേസില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു

തിരുവനന്തപുരം: വിതുരയില്‍ വൃദ്ധയെ പീഡിപ്പിച്ച സംഭവത്തില്‍ ആര്യനാട് പൊലീസ് കസ്റ്റഡിയിലെടുത്ത പ്രതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. നജീബ് എന്നയാളാണ്് ആത്മഹത്യക്ക് ശ്രമിച്ചത്. ഇയാളെ സെല്ലില്‍ അടച്ചിരിക്കുകയായിരുന്നു. അടിവസ്ത്രത്തിലെ ഇലാസ്റ്റിക് വള്ളി ഉപയോഗിച്ച് കഴുത്തില്‍ മുറുക്കിയാണ് ആത്മഹത്യാ ശ്രമം. ഇത് പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെ സെല്‍ തുറന്ന് അഴിച്ചുമാറ്റുകയായിരുന്നു. കാട്ടാക്കട ഡിവൈഎസ്പി റാഫി സ്റ്റേഷനിലെത്തി പ്രതിയെ ചോദ്യം ചെയ്തു. മദ്യലഹരിയില്‍ 69 കാരിയെ ക്രൂരമായി പീഡിപ്പിച്ച കേസിലാണ് പറണ്ടോടു സ്വദേശിയായ പ്രതി നജീബിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. മലയടി ഉന്നതിയില്‍ താമസിക്കുന്ന വൃദ്ധയാണ് […]
Read more

തിരു.മെഡിക്കല്‍ കോളജിലെ ഉപകരണ പ്രതിസന്ധി: ശസ്ത്രക്രിയ ഉപകരണങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്ന് എത്തിച്ചു

തിരുവനന്തപുരം: മെഡിക്കല്‍ കോളജിലെ ഉപകരണ പ്രതിസന്ധിക്ക് താല്‍ക്കാലിക പരിഹാരം. യൂറോളജി വിഭാഗത്തിലേയ്ക്ക് കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്ന് ഉപകരണങ്ങള്‍ എത്തിച്ചു. കേന്ദ്രമന്ത്രി സുരേഷ് ഗോപിയും ഉപകരണങ്ങള്‍ വാങ്ങി നല്‍കി. ശസ്ത്രക്രിയയ്ക്കുള്ള അഡ്മിഷന്‍ പുനരാരംഭിച്ചു. കോട്ടയം മെഡിക്കല്‍ കോളജില്‍ നിന്ന് ഇന്നലെ രാത്രിയോടെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് യൂറോളജി വിഭാഗത്തില്‍ ശസ്ത്രക്രിയ ഉപകരണങ്ങള്‍ എത്തിച്ചു. കേന്ദ്രമന്ത്രി സുരേഷ് ഗോപി നാലു യൂണിറ്റ് ഉപകരണങ്ങളാണ് സംഭാവന നല്‍കിയത്. ലക്ഷ്മി ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പേരിലാണ് സംഭാവന. ചെന്നൈയിലെ മെഡിമാര്‍ട്ട് എന്ന വിതരണക്കമ്പനിയില്‍ […]
Read more

തിരുവനന്തപുരത്ത് മെത്താംഫിറ്റമിനുമായി നാല് യുവാക്കള്‍ പിടിയില്‍

തിരുവനന്തപുരം: തലസ്ഥാനത്ത് മെത്താംഫിറ്റമിനുമായി നാല് യുവാക്കള്‍ പിടിയില്‍. എക്‌സൈസ് പള്ളിച്ചല്‍ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് യുവാക്കൾ പിടിയിലായത്. തിരുവഞ്ചൂര്‍ സ്വദേശികളായ അച്യുതന്‍ നമ്പൂതിരി(26), വിഘ്‌നേഷ്(25), തൈക്കാട് സ്വദേശി അര്‍ജുന്‍(30), കൈതമുക്ക് സ്വദേശി ഉണ്ണികൃഷ്ണന്‍(27) എന്നിവരാണ് നെയ്യാറ്റിന്‍കര എക്‌സൈസിന്റെ പിടിയിലായത്. ഇവര്‍ ഉപയോഗിച്ച സ്‌കൂട്ടറും ഇവരുടെ നാല് മൊബൈല്‍ ഫോണുകളും എക്‌സൈസ് സംഘം പിടിച്ചെടുത്തിട്ടുണ്ട്.
Read more

ലഹരി സംഘങ്ങൾ തമ്മിലുളള ഏറ്റുമുട്ടലിൽ രണ്ട് പൊലീസുകാർക്ക് പരിക്ക്

തിരുവനന്തപുരം: ലഹരി സംഘങ്ങൾ തമ്മിലുളള ഏറ്റുമുട്ടലിൽ പൊലീസുകാർക്ക് പരിക്ക്. കരുമം കണ്ണങ്കോട് ലക്ഷം വീട് കോളനിയിലാണ് ലഹരി സംഘങ്ങൾ തമ്മിൽ ഏറ്റുമുട്ടിയത്. ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം. വിവരമറിഞ്ഞെത്തിയ നേമം പൊലീസിനു നേരെ സംഘം കല്ലേറ് നടത്തിയതോടെ രണ്ട് പൊലീസുകാർക്കും പരിക്കേറ്റു. സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ ബീനിഷ്, വിനീത് എന്നിവര്‍ക്കാണ് പരിക്കേറ്റത്. അക്രമം നടത്തിയ പ്രദേശവാസികളായ കിരണ്‍ (31) മിഥുന്‍ (25) വിഷ്ണു, (35) എന്നിവരെ പൊലീസ് പിടികൂടി. ബാക്കിയുള്ളവര്‍ ഓടി രക്ഷപ്പെട്ടു. ലഹരി ഉപയോഗിച്ചവര്‍ പരസ്പരം നടത്തിയ […]
Read more

കുട്ടികൾക്ക് ക്ലാസെടുക്കുന്നതിനിടെ അധ്യാപിക കുഴഞ്ഞുവീണ് മരിച്ചു

തിരുവനന്തപുരം: കുട്ടികൾക്ക് ക്ലാസെടുക്കുന്നതിനിടെ അധ്യാപിക കുഴഞ്ഞുവീണ് മരിച്ചു. പാറശ്ശാല ജിഎച്ച്എസ്എസിലെ ഗണിതശാസ്ത്ര അദ്ധ്യാപിക വിനോദിനി (49) ആണ് മരിച്ചത്. മാരായമുട്ടം സ്വദേശിയാണ് വിനോദിനി. രാവിലെ 11 മണിക്ക് കുട്ടികൾക്ക് ക്ലാസെടുക്കുന്നതിനിടെ ക്ലാസ്‌മുറിയിൽ കുഴഞ്ഞ് വീഴുകയായിരുന്നു. ഉടൻ തന്നെ സഹ അധ്യാപകരും സ്‌കൂൾ ജീവനക്കാരും മറ്റും ചേർന്ന് ഉടനെ വിനോദിനിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരണം സംഭവിച്ചു. മൃതദേഹം നെയ്യാറ്റിൻകര ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. നിയമപരമായ നടപടിക്രമങ്ങൾക്ക് മൃതദേഹം ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
Read more

വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്: തലസ്ഥാനത്ത് നിന്ന് തട്ടിയത് 65 ലക്ഷം രൂപ

കൊച്ചി: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ സംഭവത്തിൽ തലസ്ഥാനത്ത് നിന്ന് തട്ടിയത് 65 ലക്ഷം രൂപ. ടേക്ക് ഓഫ് എന്ന സ്ഥാപനത്തിന്റെ ഉടമ കാർത്തിക പ്രദീപാണ് പണം തട്ടിയത്. തിരുവനന്തപുരത്ത് മാത്രം 53 പേരാണ് തട്ടിപ്പിനിരയായത്. യൂറോപ്യൻ രാജ്യങ്ങളിൽ ജോലി വാങ്ങിനൽകാമെന്ന് വാഗ്ദാനം ചെയ്താണ് കാർത്തിക പണം തട്ടിയത്. ജോലി ലഭിച്ചില്ലെങ്കിൽ 90 ദിവസത്തിനകം പണം തിരിച്ചുനൽകാമെന്നും കാർത്തിക കരാറിൽ പറഞ്ഞിരുന്നു. കേസിൽ കഴിഞ്ഞ ദിവസം കാർത്തിക പ്രദീപിന്റെ നിർണായക ഓഡിയോ സന്ദേശം പുറത്തുവന്നിരുന്നു.
Read more

Recent News

Advertisement