Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

സ്ത്രീകള്‍ ദേവതകളാണ്, അവര്‍ ഇറക്കം കുറഞ്ഞ വസ്ത്രം ധരിക്കരുത് : ബിജെപി നേതാവ്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

ന്യൂഡൽഹി : ശരീരം മുഴുവൻ വെളിവാക്കുന്ന വസ്ത്രം ധരിക്കുന്ന സ്ത്രീകളെ തനിക്ക് ഇഷ്ടമല്ലെന്നും അവരോടൊപ്പം ഫോട്ടോ എടുക്കാൻ താൻ വിസമ്മതിക്കുന്നുവെന്നും മധ്യപ്രദേശ് മന്ത്രിയും മുതിർന്ന ബിജെപി നേതാവുമായ കൈലാഷ് വിജയവർഗിയ .അത്തരം വസ്ത്രധാരണം ഇന്ത്യൻ സംസ്ക്കാരത്തിന് യോജിച്ചതല്ലെന്നും , ഇന്ത്യൻ സ്ത്രീകളെ ദേവതകളായാണ് കാണുന്നുതെന്നും വിജയവർഗിയ പറഞ്ഞു.
എന്നാൽ സ്ത്രീകളുടെ വസ്ത്രധാരണത്തെക്കുറിച്ച് വിജയ്‌വർഗീയ അഭിപ്രായം പറഞ്ഞു വിമർശിക്കപ്പെടുന്നത് ഇതാദ്യമായല്ല .2024-ലും സമാന രീതിയിൽ ഇദ്ദേഹം ഒരു പരാമർശം ഉന്നയിച്ചിരുന്നു.

അന്ന്, “മോശമായ വസ്ത്രധാരണം” ചൂണ്ടിക്കാട്ടി സ്ത്രീകളെ രാമായണത്തിലെ ശൂർപ്പണഖയുമായി താരതമ്യം ചെയ്തതിന് വിജയ്‌വർഗീയ വ്യാപകമായ വിമർശനം ഏറ്റുവാങ്ങിയിരുന്നു. ഇൻഡോറിലെ ഒരു മതസമ്മേളനത്തിൽ നേരത്തെ നടത്തിയ ഈ പ്രസ്താവന കടുത്ത പ്രതികരണങ്ങൾക്ക് കാരണമായിരുന്നു. “സ്ത്രീകളിൽ നമ്മൾ ദേവതയെ കാണുന്നു. എന്നാൽ പെൺകുട്ടികൾ ധരിക്കുന്ന മോശം വസ്ത്രങ്ങൾ കൊണ്ട് അവർ ദേവതകളെ ഉൾക്കൊള്ളുന്നില്ല, മറിച്ച് ശൂർപ്പണഖയെപ്പോലെയാണ് കാണപ്പെടുന്നത്,” അദ്ദേഹം പറഞ്ഞിരുന്നു.ഈ വിചിത്ര പരാമർശത്തിന് പിന്നാലെ നിരവധിപേരാണ് ഇദ്ദേഹത്തെ വിമർശിച്ചെത്തിയത്.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer