ഛത്തീസ്ഗഡിൽ: ബിജാപുർ ജില്ലയിലെ നാഷണൽ പാർക്ക് ഏരിയയിലെ വനമേഖലയിൽ നടന്ന നക്സൽ വിരുദ്ധ ഓപ്പറേഷനിൽ സുരക്ഷാ സേന രണ്ട് നക്സലുകളെ കൂടി വധിച്ചു. ഇതോടെ കഴിഞ്ഞ മൂന്ന് ദിവസത്തിനുള്ളിൽ കൊല്ലപ്പെട്ട നക്സലുകളുടെ എണ്ണം നാലായി. ഇതിൽ രണ്ട് മാവോയിസ്റ്റ് നേതാക്കൾ ഉൾപ്പെടുന്നു. ഈ ആഴ്ച ആദ്യം ആരംഭിച്ച ഓപ്പറേഷനിൽ, ഒരു കോടി രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന നക്സൽ നേതാവായ സുധാകർ 45 ലക്ഷം രൂപ ഇനാം പ്രഖ്യാപിച്ചിരുന്ന ഭാസ്‌കർ റാവു എന്നിവരാണ് കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാക്കൾ.
അതേസമയം സുരക്ഷാ ഉദ്യോഗസ്ഥർ എകെ-47 റൈഫിളും, സ്‌ഫോടകവസ്തുക്കളും, മറ്റ് ആയുധങ്ങളും ഈ പ്രദേശത്ത് നിന്ന് കണ്ടെടുത്തിരുന്നു .ഓപ്പറേഷന്റെ ആദ്യ ദിവസം, സുധാകർ കൊല്ലപ്പെടുകയും സ്ഥലത്ത് നിന്ന് ഒരു ഓട്ടോമാറ്റിക് റൈഫിൾ പിടിച്ചെടുക്കുകയും ചെയ്തു.കൂടാതെ പുതിയ വെടിവയ്പ്പിൽ നിന്ന് സുരക്ഷാ സേന കൂടുതൽ ഓട്ടോമാറ്റിക് ആയുധങ്ങൾ കണ്ടെടുത്തു. ശേഷിക്കുന്ന കലാപകാരികളെ പിടികൂടുന്നതിനായി വനപ്രദേശങ്ങളിൽ സൈന്യം തിരച്ചിൽ തുടരുകയാണ്






