കൊച്ചി : സമീപകാലത്ത് പുറത്തിറങ്ങിയ ചിത്രമായിരുന്നു മൂൺവാക്ക് . നിരവധി പ്രേക്ഷകപ്രതികരണങ്ങൾ ചിത്രത്തിന് ലഭിച്ചിരുന്നു.
ഇപ്പോഴിതാ ‘മൂണ്‍വാക്ക്’ സിനിമയെക്കുറിച്ചുള്ള നിരൂപണം നടത്തിയതിന് പിന്നാലെ 14കാരിക്കെതിരായുണ്ടായ അധിക്ഷേപ വീഡിയോകള്‍ ഉടന്‍ നീക്കം ചെയ്യണമെന്ന് ഉത്തരവിട്ടിരിക്കുകയാണ് ഹൈക്കോടതി.
അധിക്ഷേപ പരാമർശങ്ങൾ വന്നതിന് പിന്നാലെ 14കാരി കടുത്ത മാനസിക സമ്മര്‍ദ്ദത്തിലാണെന്ന് ചൂണ്ടിക്കാട്ടി ഇവരുടെ അമ്മ ഹൈക്കോടതിയെ സമീപിച്ചിരുന്നു.ഇതിന് പിന്നാലെയായിരുന്നു കോടതി ഉത്തരവ്. സമൂഹമാധ്യമങ്ങളായ ഫേസ്ബുക്ക്, ഇന്‍സ്റ്റഗ്രാം, യൂട്യൂബ് എന്നിവയിലെ ഉള്ളടക്കങ്ങള്‍ നീക്ക് ചെയ്യണമെന്നാണ് കോടതിയുടെ നിർദേശം.നിരവധി പരിഹാസ വാക്കുകളും , അശ്ലീല അടിക്കുറിപ്പുകള്‍, ലൈംഗികച്ചുവയുള്ള പരാമര്‍ശങ്ങള്‍ എന്നിവയൊക്കെ വീഡിയോയ്ക്ക് ലഭിച്ചിരുന്നു.






