മലപ്പുറം : നിലംബൂർ ഉപതെരഞ്ഞെടുപ്പിൽ യൂഡിഎഫിന് പിന്തുണയുമായി വെൽഫെയർ പാർട്ടി എത്തിയതിന് പിന്നാലെ തന്നെ ഇടതുപക്ഷ സ്ഥാനാർത്ഥിയായ എം സ്വരാജിന് പിന്തുണയുമായി ഹിന്ദുമഹാസഭ എത്തിയിരുന്നു. ഇപ്പോഴിതാ ഇതിനോട് പ്രതികരിച്ചെത്തിയിരിക്കുകയാണ് ഹിമവൽ ഭദ്രാനന്ദ. നടക്കുന്നത് വ്യാജ പ്രചാരണങ്ങൾ ആണെന്ന് പറഞ്ഞ ഹിമവൽ ഭദ്രാനന്ദ ഇതിന് പിന്നിൽ ബിജെപി ആണോ എന്ന് സംശയിക്കുന്നതായും പറഞ്ഞു.
കൂടത്തെ ഹിന്ദുമഹാസഭയുടെ സ്ഥാനാർത്ഥി പിന്മാറിയത് ചില ബിജെപി നേതാക്കളുടെ ഭീഷണിയെ തുടർന്നാണെന്നും ഇദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞദിവസമായിരുന്നു അഖിലഭാരത ഹിന്ദുമഹാസഭ സംസ്ഥാന പ്രസിഡന്റ് ദത്താത്രേയ സായി സ്വരൂപ് നാഥ് എൽഡിഎഫിന്
പ്രഖ്യാപിച്ചിരുന്നു. എന്നാൽ ബിജെപിയെ പിന്തുണച്ചുകൊണ്ടല്ല അഖിലഭാരത ഹിന്ദു മഹാസഭാ പ്രവർത്തിക്കുന്നതെന്നും ബിജെപിയുമായുള്ള എല്ലാബന്ധങ്ങളും ഹിന്ദു മഹാസഭ വിട്ടുകഴിഞ്ഞുവെന്നും ദത്താത്രേയ സായി സ്വരൂപ്നാഥ് പറഞ്ഞിരുന്നു.






