മീനങ്ങാടി: പ്രായപൂര്‍ത്തിയാകാത്ത കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടത്തിയയാള്‍ക്ക് 23 വര്‍ഷം തടവ്. പുറക്കാടി പാലക്കമൂല സ്വദേശി പി എന്‍ ഷിജു (44) വിനാണ് 23 വര്‍ഷം തടവും 30000 രൂപ പിഴയും വിധിച്ചത്. സുല്‍ത്താന്‍ ബത്തേരി ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജ് ഹരിപ്രിയ പി നമ്പ്യാര്‍ ശിക്ഷിച്ചത്.
2023-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രായപൂര്‍ത്തിയാവാത്ത കുട്ടിക്കെതിരെ ഒരു വര്‍ഷത്തോളം പ്രതി ലൈംഗികാതിക്രമം നടത്തിയെന്ന പൊലീസ് കണ്ടെത്തുകയായിരുന്നു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. ഓമന വര്‍ഗീസ് ഹാജരായി.






