Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

തറയിൽ രക്തത്തുള്ളി; ജീവനക്കാർക്ക് ഇംപോസിഷൻ നൽകി ആശുപത്രി അധികൃതർ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കോട്ടയം: തറയിൽ വീണ രക്തത്തുള്ളി എന്തു ചെയ്യണം? ഉത്തരം അറിയാത്ത ജീവനക്കാർക്ക് ഇംപോസിഷൻ നൽകി കോട്ടയ൦ ആശുപത്രി സൂപ്രണ്ട്. പ്രതിഷേധവുമായി ജീവനക്കാരുടെ സംഘടന. കഴിഞ്ഞ വ്യാഴാഴ്ച കോട്ടയം ജനറൽ ആശുപത്രിയിലാണ് സംഭവം നടന്നത്. ആശുപത്രി വാർഡും പരിസരവും പരിശോധിക്കാനായി സൂപ്രണ്ട് എത്തിയപ്പോൾ കുറച്ചുഭാഗം വൃത്തിയില്ലാതെ കണ്ടു. ശുചീകരണം കാര്യക്ഷമമാക്കണമെന്നു സൂപ്രണ്ട് നിർദേശം നൽകി. വീണ്ടും പരിശോധന നടത്തിയപ്പോൾ സ്ഥിതി മെച്ചപ്പെട്ടെങ്കിലും ചിലയിടങ്ങളിൽ ശുചീകരണം കാര്യമായി നടന്നില്ലെന്നു കണ്ടെത്തി. ചുമതലയുണ്ടായിരുന്ന ജീവനക്കാരെ വിളിച്ചുവരുത്തി ആരോഗ്യവകുപ്പ് നിയമപ്രകാരം നിലത്തു രക്തത്തുള്ളി വീണാൽ എങ്ങനെ ശുചീകരിക്കുമെന്നു സൂപ്രണ്ട് ചോദിച്ചു.

ചോദ്യത്തിന് 3 ജീവനക്കാർ ഉത്തരം പറഞ്ഞില്ല. നിയമപ്രകാരം തറയിൽ വീണ രക്തത്തുള്ളി തുടച്ചുനീക്കുന്നതിനു മാർഗനിർദേശമുണ്ട്. ഇതറിയാതെ വന്നതോടെ 10 തവണ ഇംപോസിഷൻ എഴുതിച്ചെന്നാണ് ആരോപണം. എന്നാൽ ജീവനക്കാർക്കു ചോദ്യത്തിന് ഉത്തരം അറിയില്ലെന്നു മനസ്സിലായതോടെ പഠിക്കാൻ നിർദേശം നൽകിയതാണെന്നും ഇംപോസിഷനു നിർബന്ധിച്ചില്ലെന്നും ആശുപത്രി സൂപ്രണ്ട് ഡോ. പി.കെ.സുഷമ അറിയിച്ചു.

രക്തത്തുള്ളി വീണാൽ
∙ ആശുപത്രിക്കുള്ളിൽ രക്തത്തുള്ളി വീണ ഭാഗത്തേക്ക് ആരുമെത്താതിരിക്കാൻ ആദ്യം രക്തം വീണ ഭാഗം ബ്ലോക്ക് ചെയ്യും. ശുചീകരണം നടത്തുന്നവർ ഗ്ലൗസ് ധരിച്ച് രക്തത്തുള്ളി വീണതിന്റെ മുകളിലേക്കു ടിഷ്യു പേപ്പറിടണം. അതിന്റെ പുറത്തേക്ക് ഒരു ശതമാനം സോഡിയം ഹൈപ്പോക്ലോറേറ്റ് തളിക്കണം.

20 മിനിറ്റിനു ശേഷം ഡിറ്റർജന്റും വെള്ളവും ചേർത്തു തുടയ്ക്കും. വീണ്ടും സോഡിയം ഹൈപ്പോക്ലോറേറ്റ് തളിക്കണം. അതുകഴിഞ്ഞ് ഉണങ്ങിയ തുണി ഉപയോഗിച്ച് തറ തുടയ്ക്കണം. ഗ്ലൗസും രക്തത്തുള്ളി പറ്റിയ ടിഷ്യുപേപ്പറും ബയോ ഹസാർഡ് ബാഗിൽ തള്ളണം– ഇതാണ് ആരോഗ്യവകുപ്പിന്റെ നിർദേശം.

Advertisement
WhiteswanTV Footer