Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം

നെറ്റ്ഫ്ളിക്സ് ബണ്‍ഡില്‍ഡ് സബ്സ്ക്രിപ്ഷനുമായി വി പുതിയ വി മാക്സ് ഫാമിലി പ്ലാന്‍ അവതരിപ്പിച്ചു

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കൊച്ചി: ഈ രംഗത്തെ ഏറ്റവും ഉയര്‍ന്ന ഡാറ്റ ക്വോട്ടയും 19 വരെ ഒടിടി സംവിധാനങ്ങളും മല്‍സരക്ഷമമായ നിരക്കില്‍ ലഭ്യമാക്കിക്കൊണ്‍ണ്ട് വി മാക്സ് ഫാമിലി പോസ്റ്റ്പെയ്ഡ് പ്ലാന്‍ അവതരിപ്പിച്ചു. നെറ്റ്ഫ്ളിക്സ് സബ്സ്ക്രിപ്ഷന്‍ അടക്കം മികച്ച ഒടിടി അനുഭവങ്ങളാണ് ഈ പ്ലാനിലുള്ളത്.

വി മാക്സ് ഫാമിലി പ്ലാന്‍ 871-നൊപ്പം നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷന്‍ ഒരു സ്ഥിരം ആനുകൂല്യമായി വി ഉള്‍പ്പെടുത്തി. മൊബൈലിലോ ടിവിയിലോ ആയി തങ്ങളുടെ ഏതെങ്കിലും ഒരു ഡിവൈസില്‍ ലോകോത്തര വിനോദ പരിപാടികള്‍ വീക്ഷിക്കാന്‍ നെറ്റ്ഫ്ളിക്സ് ബേസിക് സബ്സ്ക്രിപ്ഷന്‍ വഴിയൊരുക്കും. പ്ലാനില്‍ തന്നെ ഉള്‍പ്പെടുത്തിയിട്ടുള്ള 18 മറ്റ് ഒടിടികളും വരിക്കാര്‍ക്ക് ആസ്വദിക്കാം.

പ്രൈമറി, സെക്കന്‍ഡറി എന്നീ രണ്‍ണ്ടു കണക്ഷനുകളുള്ള ഈ പദ്ധതിയിലൂടെ 120 ജിബി ഡാറ്റാ പൂള്‍ കൂടി അവതരിപ്പിക്കുന്നതാണ് 871 രൂപ മാത്രം വിലയുള്ള ഇതിന്‍റെ മറ്റൊരു സവിശേഷത. 70 ജിബി പ്രൈമറി അംഗത്തിനും 40 ജിബി സെക്കന്‍ഡറി അംഗത്തിനും 10 ജിബി ഷെയര്‍ ചെയ്യപ്പെടുന്ന രീതിയിലും ആയാണ് ഡാറ്റ ലഭ്യമാക്കുക.

ഓരോ നമ്പറിനും പരിധിയില്ലാത്ത രാത്രി ഡാറ്റ (രാത്രി 12 മണി മുതല്‍ രാവിലെ 6 മണി വരെ), ഓരോ അംഗത്തിനും 200 ജിബി വീതം ആകെ 400 ജിബി ഡാറ്റ റോള്‍ ഓവര്‍ എന്നിവ അവതരിപ്പിക്കുന്ന ഏക ഓപറേറ്ററും വി ആണ്. 5ജി ഹാന്‍ഡ് സെറ്റ് ഉള്ളവര്‍ക്ക് മുംബൈ, ഡെല്‍ഹി-എന്‍സിആര്‍, പാറ്റ്ന, ചണ്ഡിഗഡ്, ബെംഗളൂരു എന്നിവിടങ്ങളില്‍ പരിധിയില്ലാത്ത 5ജി ഡാറ്റയും ലഭ്യമാണ്.

ഒരു ഫാമിലി പ്ലാനില്‍ 299 രൂപ വീതമെന്ന നിരക്കില്‍ എട്ടു വരെ സെക്കന്‍ഡറി അംഗങ്ങളെ ഉള്‍പ്പെടുത്താനുള്ള പദ്ധതിക്ക് വി അടുത്തിടെ തുടക്കം കുറിച്ചതിനു പിന്നാലെയാണ് പുതിയ നേട്ടങ്ങള്‍ കൂടി അവതരിപ്പിച്ചത്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Greeshma Celine Benny

Recent News

Advertisement
WhiteswanTV Footer – WordPress Mobile Fix