തിരുവനന്തപുരം: വി എസ് അച്യുതാനന്ദന്റെ ആരോഗ്യനില മാറ്റമില്ലാതെ തുടരുന്നതായി റിപ്പോർട്ട്. വൃക്കയുടെ പ്രവർത്തനത്തിൽ നേരിയ പുരോഗതി ഉണ്ടെന്നാണ് വിലയിരുത്തൽ. ശ്വാസോച്ഛാസവും ഹൃദയമിടിപ്പും സാധാരണ നിലയിലേക്ക് എത്തിക്കാൻ ശ്രമം ഡോക്ടർമാർ തുടരുകയാണ്. ഇപ്പോഴും വെന്റിലേറ്ററിന്റെ സഹായമുണ്ട്.
പട്ടം എസ് യു റ്റി ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിലാണ് വിഎസ് ഇപ്പോഴുള്ളത്. പ്രത്യേക മെഡിക്കൽ സംഘത്തിന്റെ നേതൃത്വത്തിൽ അദ്ദേഹത്തിന്റെ ആരോഗ്യനില നിരീക്ഷിച്ചുവരികയാണ്. രാവിലെ 11 മണിയോടെ മെഡിക്കൽ ബോർഡ് യോഗം ചേരുമെന്ന് അറിയിച്ചിട്ടുണ്ട്. 12 മണിയോടെ മെഡിക്കൽ ബുള്ളറ്റിൻ പുറത്തിറക്കുമെന്നാണ് വിവരം.






