സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

5 ലക്ഷം രൂപയുടെ മൊബൈൽ ഫോണുകൾ മോഷ്ടിച്ചു; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

മൊബൈൽ കടയുടെ ഭിത്തി തുരന്ന് അകത്തു കയറിയ കള്ളൻ 5 ലക്ഷം രൂപയുടെ മൊബൈൽ ഫോണുകൾ മോഷ്ടിച്ചു. ഹൈദരാബാദിൽ നടന്ന മോഷണത്തിന്റെ സിസിടിവി ദൃശ്യങ്ങൾ ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പുറത്തു വന്നിരിക്കുകയാണ്. കടയുടെ ചുമരിൽ ഒരു ദ്വാരം ഉണ്ടാക്കിയാണ് ഇയാൾ അകത്തു കയറിയത്. കടയ്ക്കുള്ളിൽ സ്ഥാപിച്ചിരുന്ന സിസിടിവി ക്യാമറയിലാണ് മോഷണത്തിന്റെ ദൃശ്യങ്ങൾ പതിഞ്ഞത്.

ഹൈദരാബാദിലെ തിരക്കേറിയ ദിൽസുഖ്‌നഗർ-കോട്ടി മെയിൻ റോഡിലുള്ള ബിഗ് സി മൊബൈൽ ഷോറൂമിൽ ജൂൺ 29 -ന് രാത്രിയാണ് മോഷണം നടന്നത്. മലക്പേട്ട് പോലീസ് സ്റ്റേഷൻ പരിധിയിലാണ് സംഭവം.

സിസിടിവി ക്യാമറയിലെ ദൃശ്യങ്ങളിൽ ഇയാൾ മുഖം മറച്ച് കടയ്ക്കുള്ളിലൂടെ നടക്കുന്നതും ഫോണുകൾ എടുക്കുന്നതും കാണാം. ശേഷം അവിടെ നിന്നും രക്ഷപ്പെടുകയായിരുന്നു. പിറ്റേന്ന് രാവിലെയാണ് മോഷണം നടന്നത് നാട്ടുകാരുടെ ശ്രദ്ധയിൽ പെട്ടത്. കടയുടെ ഒരു ഭാഗത്തെ ഭിത്തിയിൽ വൃത്താകൃതിയിൽ ഒരു ദ്വാരം ഉണ്ടാക്കിയാണ് മോഷ്ടാവ് കടയുടെ അകത്ത് കടന്നത്. കഷ്ടിച്ച് ഒരാൾക്ക് മാത്രം കടക്കാൻ കഴിയുന്നത്ര വലിപ്പം മാത്രമേ ഈ ദ്വാരത്തിനുള്ളൂ. മോഷ്ടാവുണ്ടാക്കിയ ഈ ദ്വാരത്തിന്റെ ദൃശ്യങ്ങളും സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

Tags :

Recent News

Advertisement

About Us

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, mattis, pulvinar dapibus leo.

Blazethemes @2024. All Rights Reserved.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.