മിനിസ്ക്രീൻ പ്രേക്ഷകരുടെ പ്രിയതാരമായ രേഷ്‍മ നായര്‍ വിവാഹിതയാകാനൊരുങ്ങുന്നു. സോഷ്യല്‍ മീഡിയയിലൂടെ താരം തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. തന്റെ വിവാഹ നിശ്ചയം ഉടന്‍ ഉണ്ടാവുമെന്നാണ് രേഷ്മ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരിക്കുന്നത്. ഭാവി വരന്റെ മുഖം കാണിക്കാതെയാണ് രേഷ്മ ഇൻസ്റ്റഗ്രാമിൽ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്.
തൻ്റെ ഏറ്റവും മികച്ച സുഹ്യത്തിനെയാണ് തനിക്ക് പങ്കാളിയായി ലഭിച്ചതെന്നും ഇരുട്ട് നിറഞ്ഞ ദിവസങ്ങളിൽ വെളിച്ചം നൽകുന്ന ഒരാളാണ് അദ്ദേഹമെന്നും കുറിപ്പിൽ പറയുന്നു. തങ്ങളുടെ സ്നേഹം അങ്ങികരിച്ച മാതാപിതാക്കൾക്ക് നന്ദിയെന്നും തങ്ങളുടെ വിവാഹ ദിനത്തിനായി കാത്തിരിക്കുകയാണെന്നും പറഞ്ഞ് കൊണ്ടാണ് പോസ്റ്റ് അവസാനിപ്പിച്ചിരിക്കുന്നത്.






