എഎഫ്സി വനിതാ ഏഷ്യൻ കപ്പിൽ യോഗ്യത നേടി ഇന്ത്യൻ വനിതാ ടീം. ഇന്നലെ തായ്‌ലൻഡിലെ ചിയാങ് മയി സ്റ്റേഡിയത്തിൽ വച്ച് നടന്ന മത്സരത്തിൽ ആതിഥേയരായ തായ്ലൻഡിനെ ഒന്നിനെതിരെ രണ്ട് ഗോളിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ എഎഫ്സി ഏഷ്യൻ കപ്പിന് യോഗ്യത നേടിയത്. 2026 ൽ ഓസ്‌ട്രേലിയയിൽ വച്ചാണ് എഎഫ്സി ഏഷ്യൻ കപ്പ് നടക്കുന്നത്. ഇന്ത്യൻ വനിതാ ടീം ആദ്യമായി ഏഷ്യൻ കപ്പിന് യോഗ്യത നേടുന്നു എന്ന ചരിത്രം കൂടിയാണ് ഇന്നലെ രേഖപ്പെടുത്തിയത്.
29ആം മിനിറ്റിൽ അങ്കിത ബസ്‌ഫോറിലൂടെ ഇന്ത്യ മുന്നിലെത്തിയെങ്കിലും 47ആം മിനിറ്റിൽ ചറ്റ്ച്ചവൻ റോഥോങ്ങിലൂടെ തായ്‌ലൻഡ് സമനില നേടുകയായിരുന്നു. ഒട്ടേറെ അവസരങ്ങൾക്കും മികച്ച സേവുകൾക്കും ഒടുവിൽ 74ആം മിനിറ്റിൽ തന്റെ ഇരട്ട ഗോൾ നേടി അങ്കിത ബസ്‌ഫോർ ഇന്ത്യയെ വിജയത്തിലെത്തി.
Content: Indian women’s football team qualifies for Asian Cup






