സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം

സധൈര്യം ജനങ്ങൾക്കൊപ്പം
Advertisement

എംഎം കീരവാണിയുടെ പിതാവ് ശിവശക്തി ദത്ത അന്തരിച്ചു

ഹൈദരാബാദ്: തെലുങ്ക് സിനിമയിലെ പ്രശസ്ത ഗാനരചയിതാവും എം.എം. കീരവാണിയുടെ പിതാവുമായ ശിവശക്തി ദത്ത (92) അന്തരിച്ചു. ജൂലൈ 7ന് തിങ്കളാഴ്ച രാത്രി ഹൈദരാബാദിലെ മണികൊണ്ടയിലെ വസതിയിൽ വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നാണ് അദ്ദേഹം മരണപ്പെട്ടത്.

ബാഹുബലി, ആർ.ആർ.ആർ തുടങ്ങിയ ബ്ലോക്ക്ബസ്റ്റർ ചിത്രങ്ങളിലെ ഗാനങ്ങൾക്ക് തൂലിക ചലിപ്പിച്ച അദ്ദേഹം എസ്എസ് രാജമൗലിയുടെ പിതാവാണ്. 1932 ഒക്ടോബർ 8നാണ് ആന്ധ്രാപ്രദേശിലെ കൊവ്വൂരിൽ കോടൂരി സുബ്ബാറാവു എന്ന ശിവശക്തി ദത്ത ജനിച്ചത്. ഗാനരചനയ്‌ക്കപ്പുറം തിരക്കഥാകൃത്ത്, ചിത്രകാരൻ, സംവിധായകൻ, നിർമാതാവ് എന്നീ നിലകളിലും പ്രശസ്തനായിരുന്നു.

സംസ്‌കൃത ഭാഷയിൽ അഗാധമായ പാണ്ഡിത്യം ഉണ്ടായിരുന്ന അദ്ദേഹം, തന്റെ ഗാനങ്ങളിൽ ഈ പാണ്ഡിത്യം ഉപയോഗിച്ചിരുന്നു. ‘മമതല തല്ലി’ (ബാഹുബലി), ‘രാമം രാഘവം’ (ആർ.ആർ.ആർ), ‘അഞ്ജന്ദ്രി തീം’ (ഹനുമാൻ) തുടങ്ങിയ ഗാനങ്ങൾ ഇദ്ദേഹത്തിന്‍റെ അടുത്തകാലത്തെ വന്‍ ഹിറ്റുകളാണ്.

ചെറുപ്പത്തില്‍ തന്നെ കലാരംഗത്തോട് താല്‍പ്പര്യം വന്ന ഇദ്ദേഹം സി.ആർ. റെഡ്ഡി കോളേജിൽ പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് മുംബൈയിലെ സർ ജെ.ജെ. സ്കൂൾ ഓഫ് ആർട്‌സിൽ ചേർന്നു. ചിത്രകലയിൽ ഡിപ്ലോമ നേടിയ ശേഷം, ‘കമലേഷ്’ എന്ന തൂലികാനാമത്തിൽ ചിത്രകാരനായി.

പിന്നീട് സിനിമയോടുള്ള അഭിനിവേശം അദ്ദേഹത്തെ ചെന്നൈയിലേക്ക് താമസം മാറ്റി. 1988ൽ ‘ജാനകി രാമുദു’ എന്ന ചിത്രത്തിലൂടെ ഗാനരചനാ രംഗത്തേക്ക് കടന്ന അദ്ദേഹം നിരവധി ചിത്രങ്ങള്‍ക്ക് ഗാനം രചിച്ചു. സൈ, ചത്രപതി, രാജന, ബാഹുബലി, ഹനുമാൻ തുടങ്ങിയ ചിത്രങ്ങളിലൂടെ തന്റെ സ്ഥാനം ഉറപ്പിച്ചു. 2007ൽ ‘ചന്ദ്രഹാസ്’ എന്ന ചിത്രം അദ്ദേഹം സംവിധാനം ചെയ്തു.

ശിവശക്തി ദത്തയുടെ കുടുംബം തെലുഗു സിനിമയിലെ പ്രശസ്തരാണ്. അദ്ദേഹത്തിന്റെ മകൻ എം.എം. കീരവാണി, ‘നാട്ടു നാട്ടു’ ഗാനത്തിന് ഓസ്കർ നേടിയ പ്രശസ്ത സംഗീതസംവിധായകനാണ്. പ്രശസ്ത സംവിധായകൻ എസ്.എസ്. രാജമൗലിയുടെ പിതാവും പ്രശസ്ത രചിതാവുമായ വി. വിജയേന്ദ്ര പ്രസാദിന്‍റെ സഹോദരനാണ് ശിവശക്തി. മറ്റൊരു മകൻ കല്യാണി മാലിക്കും സംഗീതസംവിധായകനാണ്.

Advertisement

10 മാസം പ്രായമുള്ള കുഞ്ഞിന്‍റെ തൊണ്ടയിൽ അടപ്പ് കുടുങ്ങി

മലപ്പുറം: മഞ്ചേരിയിൽ 10 മാസം പ്രായമുള്ള കുട്ടിയുടെ തൊണ്ടയിൽ കുടുങ്ങിയ ബോട്ടിൽ അടപ്പ് പുറത്തെടുത്തു. മഞ്ചേരി ഗവണ്മെന്റ് മെഡിക്കൽ കോളേജിലെ ഡോക്ടർമാർ ആണ് കുട്ടിയെ രക്ഷിച്ചത്. മഞ്ചേരി മുട്ടിപ്പാലം സ്വദേശികളുടെ മകന്‍റെ തൊണ്ടയിലാണ് അടപ്പ്

Read More »

കാലങ്ങളുടെ കാത്തിരിപ്പ്; ജലപാതയ്ക്ക് ജീവൻ വെക്കുമ്പോൾ…

സംസ്ഥാന ചരിത്രത്തിലെ അഭിമാന പ്രഖ്യാപനങ്ങളിൽ ഒന്നായിരുന്നു കോവളം-ബേക്കൽ വെസ്റ്റ് കോസ്റ്റ് കനാൽ പാത. കേരളത്തിലെ എന്നല്ല, രാജ്യത്തെ തന്നെ ഉൾനാടൻ ജല​ഗതാ​ഗത രം​ഗത്തെ വിപ്ലവകരമായ പദ്ധതികളിലൊന്നാണിത്. തെക്ക് കോവളം മുതൽ വടക്ക് നീലേശ്വരം വരെ

Read More »

വൈക്കം ഉദയനാപുരത്ത് അമ്മയും മകനും വീടിനുള്ളിൽ മരിച്ച നിലയിൽ

കോട്ടയം: ഉദയനാപുരം പടിഞ്ഞാറെക്കരയിൽ അമ്മയെയും മകനെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. പടിഞ്ഞാറേക്കര തേവലക്കാട്ടിൽ തങ്കമ്മ(68), മകൻ സുനിൽ(49) എന്നിവരെയാണ് കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച രാവിലെ ക്ഷേത്രത്തിൽ പോകാൻ അയൽവാസിയായ സ്ത്രീ

Read More »

സിദ്ദിഖിന് ആശ്വാസം; യുഎഇ സന്ദർശിക്കാൻ പാസ്‌പോർട്ട് തിരികെ നൽകി

തിരുവനന്തപുരം: ബലാത്സംഗക്കേസിൽ ജാമ്യത്തിൽ കഴിയുന്ന നടൻ സിദ്ദിഖിന് യുഎഇ സന്ദർശിക്കാൻ കോടതിയുടെ അനുമതി. പാസ്‌പോർട്ട് തിരികെ നൽകി. തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്. ഷാർജയിൽ നടക്കുന്ന ‘രാജകീയം’ എന്ന സ്റ്റേജ്

Read More »

‘ഷുഗർ ഡാഡിയെ ആവശ്യം’; വില്ല പീഡനക്കേസിൽ വഴിത്തിരിവ്

ബെംഗളൂരു: ബെംഗളൂരു വില്ല പാർട്ടി കൂട്ടബലാത്സംഗക്കേസിൽ വഴിത്തിരിവ്. കേസിലെ പരാതിക്കാരിയായ 19-കാരിയും കൂട്ടാളിയുംചേർന്ന് പ്രതികളിലൊരാളിൽനിന്ന് പണംതട്ടാൻ ശ്രമിച്ചെന്ന പരാതിയുണ്ടെന്നും ഇതുസംബന്ധിച്ച് അന്വേഷണം നടക്കുകയാണെന്നും പോലീസ് പറഞ്ഞു. പെൺകുട്ടി ബലാത്സംഗപരാതി നൽകുന്നതിന് തലേദിവസമാണ് പ്രതികളിലൊരാളായ നിഖിൽ

Read More »

നിയമസഭാ സമ്മേളനത്തിന്‍റെ അവസാന ദിവസം; സഹമന്ത്രിമാർക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ഗണേഷ് കുമാർ

തിരുവനന്തപുരം: കേരളത്തെ വികസനത്തിലേക്ക് നയിച്ച ടീമിന്റെ ഭാഗമായതിൽ അഭിമാനമുണ്ടെന്ന് ഗതാഗത വകുപ്പ് മന്ത്രി കെ.ബി. ഗണേഷ് കുമാർ. 15-ാം കേരള നിയമസഭയുടെ സമ്മേളനത്തിന്‍റെ സമാപന ദിനത്തിൽ മുഖ്യമന്ത്രി, സ്പീക്കർ, ഡെപ്യൂട്ടി സ്പീക്കർ, മറ്റ് മന്ത്രിമാർ

Read More »
Advertisement