ധ്യാൻ ശ്രീനിവാസൻ നായകനായി വന്ന ചിത്രമാണ് സൂപ്പര്‍ സിന്ദഗി. സംവിധാനം നിര്‍വഹിച്ചത് വിന്റേഷാണ്. തിയറ്ററിലെത്തി ഏതാണ്ട് ഒരു വര്‍ഷത്തിനിപ്പുറം ചിത്രം ഒടിടിയിലേക്കും എത്തുകയാണ്. മനോരമ മാക്സാണ് സൂപ്പര്‍ സിന്ദഗിയുടെ ഒടിടി റൈറ്റസ്‍ നേടിയിരിക്കുന്നത്. ജൂലൈ അവസാനത്തോടെ ധ്യാൻ ചിത്രം ഒടിടിയില്‍ എത്തുമെന്നാണ് സൂചനകള്‍. ഒടിടി റിലീസ് എന്നായിരിക്കും എന്നതു സംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. ഒടിടി പ്ലാറ്റ്‍ഫോമില്‍ സ്‍ഥിരീകരണം ആയതോടെ ചിത്രത്തിനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.
കണ്ണൂർ, മൈസൂർ, ബാംഗ്ലൂർ എന്നിവിടങ്ങളിലായ് ചിത്രീകരണം പൂർത്തീകരിച്ച ‘സൂപ്പർ സിന്ദഗി’യുടെ തിരക്കഥ വിന്റേഷും പ്രജിത്ത് രാജ് ഇകെആറും ചേർന്നാണ് രചിച്ചത്. അഭിലാഷ് ശ്രീധരന്റെതാണ് സംഭാഷങ്ങൾ. ധ്യാൻ ശ്രീനിവാസനോടൊപ്പം മുകേഷും സുപ്രധാന വേഷത്തിലെത്തിയ ഈ ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ പാർവതി നായർ, ശ്രീവിദ്യ മുല്ലശ്ശേരി, മാസ്റ്റർ മഹേന്ദ്രൻ, ഋതു മന്ത്ര തുടങ്ങിയവരാണ് അവതരിപ്പിച്ചിരിക്കുന്നത്.
666 പ്രൊഡക്ഷൻസിന്റെ ബാനറിൽ ഹസീബ് മേപ്പാട്ട്, സത്താർ പടനേലകത്ത് എന്നിവർ ചേർന്ന് നിർമ്മിച്ചിരിക്കുന്ന ഈ ചിത്രം ഡ്രീം ബിഗ് ഫിലിംസാണ് കേരളത്തിൽ വിതരണത്തിനെത്തിച്ചത്. 666 പ്രൊഡക്ഷൻസ് നിർമ്മിച്ച രണ്ടാമത്തെ ചിത്രമാണിത്.






